Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കട്ടച്ചിറയിലെ സഭാതര്‍ക്കത്തെ തുടര്‍ന്ന് പത്തു ദിവസമായി മൊബൈല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന വയോധികന്റെ ശരീരം സംസ്‌കരിച്ചു

14 NOVEMBER 2018 12:22 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്... ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മര്‍ ബംപര്‍ ഭാഗ്യക്കുറി വില്പനയില്‍ റെക്കോര്‍ഡ് ....

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു, പിൻവലിക്കാനുള്ള സമയം വ്യാഴാഴ്ച അവസാനിക്കും

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്

സഭാ തര്‍ക്കത്തിന്റെ പേരില്‍ ശവസംസ്‌കാരം നിഷേധിക്കപ്പെട്ട വയോധികനു കട്ടച്ചിറ സെന്റ് മേരീസ് പള്ളിയില്‍തന്നെ ഒടുവില്‍ അന്ത്യവിശ്രമം. വീട്ടില്‍ മൊബൈല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന കട്ടച്ചിറ പള്ളിക്കലേത്ത് വര്‍ഗീസ് മാത്യു(93)വിന്റെ മൃതദേഹം ഇന്നലെ യാക്കോബായ സഭാ ആചാരപ്രകാരം സംസ്‌കരിച്ചു. മരണമുണ്ടായി പത്താം ദിവസമാണു ജില്ലാ ഭരണകൂടത്തിന്റെ കര്‍ശന നടപടിയെത്തുടര്‍ന്നു കട്ടച്ചിറ പള്ളിയില്‍ സംസ്‌കാരം നടന്നത്.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെ സംസ്‌കാരത്തിനായി മൃതദേഹവുമായി യാക്കോബായ സഭാ വൈദികരെത്തിയപ്പോള്‍ സെമിത്തേരിയില്‍ കയറാന്‍ പാടില്ലെന്ന് എ.ഡി.എമ്മിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, പരേതന്റെ ചെറുമകന്‍ ഫാ. ജോര്‍ജി ജോണിനെ സെമിത്തേരിയില്‍ കയറാന്‍ അനുവദിക്കണമെന്നു യാക്കോബായ വിഭാഗം ആവശ്യപ്പെട്ടു.

വൈദികന്റെ സഭാവസ്ത്രം ധരിക്കാതെ കയറാന്‍ അനുവദിക്കാമെന്ന അധികൃതരുടെ നിര്‍ദേശം യാക്കോബായ വിഭാഗം അംഗീകരിച്ചില്ല. മൃതദേഹം കെ.പി. റോഡരികില്‍വച്ച് അവര്‍ പ്രാര്‍ഥന നടത്തി. കര്‍ശനനടപടി സ്വീകരിക്കുമെന്നു രാത്രി ഏഴിന് അധികൃതര്‍ പറഞ്ഞതോടെ മൃതദേഹം മൊബൈല്‍ മോര്‍ച്ചറിയില്‍ വീട്ടിലേക്കു മാറ്റി.

മുഖ്യമന്ത്രി, ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ എന്നിവര്‍ക്കു ബന്ധുക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഇന്നലെ മൃതദേഹം സംസ്‌കരിക്കാന്‍ ജില്ലാ ഭരണകൂടം കര്‍ശന നിര്‍ദേശം നല്‍കിയത്.

അതിനിടെ സഭയെയും തന്റെ പൗരോഹിത്യ അവകാശത്തെയും ആക്ഷേപിക്കും വിധം പെരുമാറിയ എ.ഡി.എമ്മിനെതിരേ നടപടി സ്വീകരിക്കണമെന്നു യാക്കോബായ സുറിയാനി സഭാ ഭദ്രാസന സെക്രട്ടറി ഫാ. ജോര്‍ജി ജോണ്‍ ആവശ്യപ്പെട്ടു.

കട്ടച്ചിറ സെന്റ് മേരീസ് പള്ളിയില്‍ കട്ടച്ചിറ പള്ളിക്കലേത്ത് വര്‍ഗീസ് മാത്യുവിന്റെ സംസ്‌കാരച്ചടങ്ങില്‍ ചെറുമകനായ ഇദ്ദേഹം മറ്റു വൈദികരോടൊപ്പം പ്രവേശിക്കുന്നത് എ.ഡി.എം. എതിര്‍ത്തിരുന്നു. എന്നാല്‍, മറ്റു വൈദികര്‍ പ്രവേശിക്കില്ലെന്നും തന്നെ പ്രവേശിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടപ്പോള്‍ സഭാ വസ്ത്രം മാറ്റി സാധാരണവേഷത്തില്‍ കയറാമെന്നാണ് എ.ഡി.എം. പറഞ്ഞത്. ഇതു തങ്ങളുടെ വൈദിക അവകാശത്തെ ആക്ഷേപിക്കുന്നതാണെന്നും ഇതിനെതിരേ അധികൃതരെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസിയായ കാസർകോട് സ്വ​ദേശി നാട്ടിൽ നിര്യാതനായി...  (9 minutes ago)

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (14 minutes ago)

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്...  (19 minutes ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (36 minutes ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (1 hour ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (1 hour ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (1 hour ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (6 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (6 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (7 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (7 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (7 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (10 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (10 hours ago)

Malayali Vartha Recommends