Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

സംസ്ഥാന ന്യൂപക്ഷ കോർപ്പറഷനിലെ ബന്ധു നിയമനത്തിൽ ജലീൽ നേരിട്ട് ഇടപ്പെട്ടു ;തെളിവുകളുമായി സംസ്ഥാന യൂത്ത് ലീഗ് സെക്രട്ടറി പി കെ ഫിറോസ്

14 NOVEMBER 2018 02:18 PM IST
മലയാളി വാര്‍ത്ത

ബന്ധു നിയമന വിവാദത്തിൽ കെ ടി ജലീലിന്റെ വാദങ്ങൾ പൊളിയുന്നു. നിയമനത്തിന്​ മന്ത്രി കെ.ടി ജലീൽ നേരിട്ടിടപെട്ടു എന്നതിന്​ തെളിവുണ്ടെന്ന്​ യൂത്ത്​ ലീഗ്​ സംസ്​ഥാന സെക്രട്ടറി പി.കെ ഫിറോസ്​. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ജനറൽ മാനേജരുടെ വിദ്യാഭ്യാസ യോഗ്യതയിൽ യോഗ്യതകള്‍ പുനര്‍ നിശ്ചയിക്കണം എന്ന് കാട്ടി ജലീല്‍ ഉത്തരവിറക്കുരകയായിരുന്നു. മന്ത്രിയുടെ ഇടപെടല്‍ അദീബിന് വേണ്ടിയെന്ന് പി.കെ ഫിറോസ്. വാർത്താസമ്മേളനത്തിൽ പറഞ്ഞു. മന്ത്രിയുടെ നോട്ട്​ ഉയർത്തിക്കാണിച്ചായിരുന്നു ആരോപണം.

അധികയോഗ്യതയ്ക്ക് കാബിനറ്റിന്റെ അംഗീകാരം ആവശ്യമില്ലെന്ന് മന്ത്രി ഫയലില്‍ എഴുതി. അധികയോഗ്യതയിലല്ല അടിസ്ഥാന യോഗ്യതിലാണ് മന്ത്രി മാറ്റം വരുത്തിയത്.

‘വകുപ്പ് സെക്രട്ടറിയുടെ നിര്‍ദ്ദേശം കെ.ടി. ജലീല്‍ അവഗണിച്ചാണ് ഇളവ് വരുത്തിയത്. യോഗ്യത ഇളവിനായി സ്വന്തം ലെറ്റര്‍പാഡില്‍ ജലീല്‍ കുറിപ്പ് നല്‍കുകയായിരുന്നെന്നും പി.കെ ഫിറോസ് പറഞ്ഞു.

ബി ടെക് പിജി.ഡി.ബി.എ എം.ബി.എക്ക് തുല്യമാണെന്ന് മന്ത്രി പറയുന്നു. അത് മന്ത്രി പറഞ്ഞാല്‍ മതിയോ എന്നും പി.കെ ഫിറോസ് ചോദിക്കുന്നു.

നിയമനത്തില്‍ മന്ത്രിസഭ നിശ്ചയിച്ച യോഗ്യത മന്ത്രി തിരുത്തുകയായിരുന്നു അദ്ദേഹം. അധിക യോഗ്യതയെന്ന് തെറ്റിദ്ധരിപ്പിച്ച് മന്ത്രിസഭയില്‍ വെച്ചില്ല. അധിക യോഗ്യതയായതുകൊണ്ട് കാബിനറ്റില്‍ വെക്കേണ്ട ആവശ്യമേയില്ല എന്നായിരുന്നു മന്ത്രിയുടെ ന്യായീകരണം.

മന്ത്രി നേരിട്ട് ഇടപടെട്ടതിന്റെ തെളിവുകള്‍ അന്ന് ഹാജരാക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ മന്ത്രി നേരിട്ട് ഇടപെട്ടതിന്റെ തെളിവ് ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.

ഗുരുതരമായ ക്രമക്കേട് കെ.ടി ജലീല്‍ നടത്തിയിരിക്കുന്നു. അദ്ദേഹം രാജിവെച്ച് അന്വേഷണത്തെ നേരിടണം. എന്തുകൊണ്ടാണ് അന്വേഷണത്തെ ഭയക്കുന്നത്. സംവാദത്തിന് ക്ഷണിച്ചപ്പോള്‍ അതിന് തയ്യാറാകാത്തത് ഈ തെളിവുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചു എന്ന് ബോധ്യമുള്ളതുകൊണ്ടാണ്. അതല്ലെങ്കില്‍ ഞങ്ങള്‍ വിജിലന്‍സിന് കൊടുത്ത പരാതിയില്‍ അന്വേഷണം നടത്താന്‍ മന്ത്രി പറയണം. അല്ലെങ്കില്‍ മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെടുകയാണ്.യോഗ്യത മാറ്റിയത് മുഖ്യമന്ത്രി അറിഞ്ഞാട്ടാണോ എന്ന് വ്യക്തമാക്കണം.അങ്ങനെയെങ്കില്‍ നടപടി സ്വീകരിക്കണം.

മുഖ്യമന്ത്രി കെ.ടി ജലീലിനെ ഭയന്ന് സംരക്ഷണമൊരുക്കുന്നത് എന്തിനാണ് എന്ന് വ്യക്തമാക്കണം. ജലീലിന് സംരക്ഷണം ഒരുക്കുന്നില്ലെങ്കില്‍ അത് തുറന്ന് പറയണം. മുഖ്യമന്ത്രിക്ക് ഇതില്‍ ഉത്തരവാദിത്തമുണ്ട്.

ഗവര്‍മെന്റ് സെക്രട്ടറി എഴുതിയ നോട്ടിന് പുറത്ത് ഓവര്‍ നോട്ട് എഴുതുകയായിരുന്നു അദ്ദേഹം. കാബിനറ്റില്‍ പോകാതെ ഉത്തരവ് ഇറക്കാന്‍ അനുമതി നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. അത് നല്‍കേണ്ടത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി അറിഞ്ഞാണ് ഉത്തരവ് ഇറക്കിയെങ്കില്‍ അത് പറയണം. അല്ലെങ്കില്‍ കബളിപ്പിച്ചാണ് ഉത്തരവിറക്കിയതെങ്കില്‍ ഈ സത്യം കൂടി പുറത്തുവന്ന സാഹചര്യത്തില്‍ മന്ത്രിയെ പുറത്താക്കാനുള്ള ആര്‍ജ്ജവം കാണിക്കണം

കാബിനറ്റില്‍ ചര്‍ച്ച ചെയ്താല്‍ അതിന്റെ നിയമവശം ചര്‍ച്ച ചെയ്യേണ്ടി വരുമെന്നതിനാല്‍ അത് നടക്കില്ലെന്ന വന്നതോടെയാണ് മന്ത്രിസഭയെ മറികടന്നുകൊണ്ട് മന്ത്രിസഭ നിശ്ചയിച്ച വിദ്യാഭ്യാസ യോഗ്യത മന്ത്രി തിരുത്തിയത്.

എന്നാൽ, ധനകാര്യ വകുപ്പി​​െൻറ അഭിപ്രായത്തോടെ മന്ത്രിസഭാ യോഗമാണ്​ വിദ്യാഭ്യാസ യോഗ്യത തീരുമാനിച്ചത് എന്ന്​​ സെക്​ഷൻ മേധാവി എ. ഷാജഹാൻ ഇതിനു മറുപടി നൽകി. ഉത്തരവിൽ മാറ്റം വരുത്തണമെങ്കിൽ മന്ത്രി സഭ അംഗീകരിക്കണം എന്നും ചൂണ്ടിക്കാട്ടി മേധാവി കുറിപ്പ് മന്ത്രിക്ക്​ തിരിച്ചയച്ചു.

എന്നാൽ ഇത്​ അധിക യോഗ്യതയാണെന്നും അതിന്​ മന്ത്രിസഭയുടെ അംഗീകാരം വേണ്ടെന്നും മുഖ്യമന്ത്രിയുടെ അംഗീകാരം മാത്രം മതിയെന്നും കാണിച്ച്​ മന്ത്രി മറുപടി നൽകി. തുടർന്ന്​ മുഖ്യമന്ത്രിയു​െട ഒപ്പുവാങ്ങി കുറിപ്പ്​ തിരിച്ചയച്ചുവെന്നും ഫിറോസ്​ ആരോപിച്ചു. മന്ത്രിയാണ് ഒന്നാം പ്രതിയെന്നതില്‍ ഇനി തെളിവുകളൊന്നും വരാനില്ല. മന്ത്രി നേരിട്ട് ഇടപെടല്‍ നടത്തിയെന്നതിന് ഇതില്‍ കൂടുതല്‍ തെളിവ് ഇനി ഹാജരാക്കാനില്ലെന്നും ഫിറോസ് പറഞ്ഞു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (6 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (8 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (8 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (8 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (9 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (9 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (9 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (9 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (9 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (9 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (9 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (10 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (11 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (13 hours ago)

Malayali Vartha Recommends