വെറുതെ കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ നോക്കണ്ട ; ശബരിമല യുവതി പ്രവേശന വിഷയത്തിൽ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കരുതെന്ന് ഹര്‍ജിക്കാരോട് ഹൈക്കോടതിയുടെ നിർദ്ദേശം

ശബരിമല യുവതി പ്രവേശന വിഷയത്തിൽ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കരുതെന്ന് ഹര്‍ജിക്കാരോട് ഹൈക്കോടതിയുടെ നിർദ്ദേശം. ശബരിമലയിലെത്തുന്ന ഭക്തരുടെ വാഹനങ്ങള്‍ക്കു ലോക്കല്‍ പോലീസില്‍നിന്നു പാസെടുക്കണമെന്ന നിര്‍ദേശം സുരക്ഷ മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ കൊണ്ടുവന്നതെന്ന് ഹൈക്കോടതി. ഇത് തെറ്റാണെന്ന് പറയാനാകില്ലെന്നും കോടതി ഹര്‍ജിക്കാരോട് നിര്‍ദേശിച്ചു.
തിരശീലയ്ക്ക് പിന്നില്‍ ചിലര്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടാകും, അത് തടയണമെന്നും കോടതി ആവശ്യപ്പെട്ടു. ഇത്തരമൊരു നിയന്ത്രണം സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശം നിഷേധിക്കുന്നതാണെന്നും കേരള പോലീസ് ആക്ടിനും മോട്ടോര്‍ വെഹിക്കിള്‍ നിയമത്തിനും വിരുദ്ധമായ നിര്ദേശമാണിതെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. ശബരിമല ക്ഷേത്രത്തിന്റെ കാര്യത്തില്‍ മാത്രമാണ് ഇത്തരമൊരു നിലപാട് എടുത്തിട്ടുള്ളത് ഡിവിഷന് ബെഞ്ച് ചൊവ്വാഴ്ച നിരീക്ഷിച്ചിരുന്നു. ശബരിമലയ്ക്കു പോകണമെന്നുണ്ടെങ്കില്‍ പോലീസില്‍നിന്നു പാസ് വാങ്ങണം. നിയമവാഴ്ചയും ക്രമസമാധാന നിലയും ഉറപ്പാക്കാന്‍ കൊണ്ടുവന്ന നിയന്ത്രണത്തില്‍ കുറ്റം പറയാന്‍ കഴിയില്ലെന്നും ഡിവിഷന് ബെഞ്ച് വാക്കാല്‍ അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം ശബരിമലയില്‍ യുവതീപ്രവേശനമാകാമെന്ന വിധിക്കു സ്‌റ്റേ ഇല്ലെന്നു വീണ്ടും സുപ്രീംകോടതി. പുനഃപരിശോധനാ ഹര്‍ജികള്‍ ജനുവരി 22ന് മുമ്ബ് പരിഗണിക്കണമെന്ന ആവശ്യം കോടതി തള്ളി. ഹര്‍ജികള്‍ പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി. ഹര്‍ജിക്കാരി ഷൈലജ വിജയന്റെ അഭിഭാഷകന്‍ വിഷയം ഉന്നയിച്ചപ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ ഈ പ്രതികരണം.
ജനുവരി 22ന് മുന്‍പ് പുന:പരിശോധനാ ഹര്‍ജി പരിഗണിക്കണമെന്നും മുഴുവന്‍ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി സ്‌റ്റേ ചെയ്യണമെന്നുമുള്ള ആവശ്യമാണ് കോടതിക്കു മുമ്ബാകെ ഉന്നയിച്ചത്. എന്നാല്‍, പുനഃപരിശോധനാ ഹര്‍ജികള്‍ 22ന് മാത്രമേ പരിഗണിക്കൂ എന്നും അതുവരെ കാത്തിരിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ പുനഃപരിശോധന ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി ചൊവ്വാഴ്ച തീരുമാനിച്ചിരുന്നു. യുവതീപ്രവേശം അനുവദിച്ച വിധിക്കു സ്‌റ്റേ ഇല്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് കഴിഞ്ഞദിവസവും വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























