സര്‍വ്വകക്ഷിയോഗത്തിന്റെ പേരില്‍ പടലപിണക്കം; മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷി യോഗത്തെ ചൊല്ലി യു ഡി എഫില്‍ തര്‍ക്കം

യു ഡി എഫില്‍ സര്‍വ്വകക്ഷിയോഗത്തിന്റെ പേരില്‍ പൊട്ടിത്തെറി. മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷി യോഗത്തിൽ കെ പി സിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെടക്കം നിലപാടുകള്‍ തള്ളി പങ്കെടുക്കാന്‍ തീരുമാനിച്ചതാണ് പ്രശന്ങ്ങള്‍ക്ക് വഴി വച്ചത്.
മുഖ്യമന്ത്രിയുടെ നില പരുങ്ങലിലായപ്പോഴാണ് യോഗം വിളിച്ചതെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് മുന്‍പ് ഈ ആവശ്യം ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി പുച്ഛിച്ചെന്നും മുല്ലപ്പള്ളി പറഞ്ഞു.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് തുലാമാസ പൂജയ്ക്കിടെയും ചിത്തിര ആട്ടവിശേഷത്തിനിടെയും ഉണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് മണ്ഡലകാലത്ത് സമവായത്തിലൂടെ കാര്യങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ഇതിനായി വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിക്കാണ് സര്‍വകക്ഷി യോഗം വിളിച്ചത്.
അതേസമയം, സര്‍വകക്ഷി യോഗത്തില്‍ ആരെയൊക്കെ പങ്കെടുപ്പിക്കണമെന്ന കാര്യത്തില്‍ ബുധനാഴ്ച തീരുമാനമുണ്ടാകും. നിയമസഭയില്‍ പ്രാതിനിധ്യമുള്ളതും ഇല്ലാത്തതുമായ രാഷ്ട്രീയ പാര്‍ട്ടികളെയും പ്രമുഖ സമുദായ സംഘടനകളെയും യോഗത്തിലേക്ക് ക്ഷണിക്കുമെന്നാണ് വിവരം.
https://www.facebook.com/Malayalivartha
























