എന്താണ് ജോലിയെന്നോ എത്ര നാളത്തേയ്ക്കാണെന്നോ പോലും പറയാതെയാണ് നിപ സമയത്ത് നിയമനം നല്‍കിയത്... ജോലിയുടെ ഭീകരാന്തരീക്ഷം തിരിച്ചറിഞ്ഞിട്ടും ജീവന്‍ പോലും പണയം വച്ച് ജോലിയിൽ തുടർന്നു; നിപ കാലത്ത് ജീവന്‍ പണയംവച്ച് ജോലി ചെയ്തവരെ ഉള്‍പ്പെടെ പിരിച്ചുവിട്ട് മെഡിക്കല്‍ കോളജ് അധികൃതരുടെ ക്രൂരത

സംസ്ഥാനത്തെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിയ പനിയായിരുന്നു നിപ വൈറസ്. ചികിൽസിച്ച നേഴ്സിനും പണി പിടിച്ച് മരണപ്പെട്ടതോടെ നിപ ഏറെ ഭീതിയിലാഴ്ത്തിയിരുന്നു. അന്ന് മരണംപോലും വകവയ്ക്കാതെ ജോലി ചെയ്ത കരാര്‍ തൊഴിലാളികളെ പിരിച്ചു വിട്ട് മെഡിക്കല്‍ കോളജ് അധികൃതരുടെ ക്രൂരത. 30 ശുചീകരണ തൊഴിലാളികള്‍, ആറ് നഴ്‌സിങ് അസിസ്റ്റന്റുമാര്‍, ഏഴ് നഴ്‌സിങ് സ്റ്റാഫ് എന്നിവര്‍ക്കാണ് ആശുപത്രി സൂപ്രണ്ട് പിരിച്ചു വിടല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്താണ് ജോലിയെന്നോ എത്ര നാളത്തേയ്ക്കാണെന്നോ പോലും പറയാതെയാണ് നിപ സമയത്ത് നിയമനം നല്‍കിയത്. നിപ ബാധിതര്‍ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും മറ്റ് അവശിഷ്ടങ്ങളും സംസ്‌കരിക്കാനുള്ള ജോലികള്‍ ഏറ്റെടുത്ത ഇവര്‍ക്ക് അധികൃതരുടെ പിരിച്ചുവിടല്‍ നടപടി കനത്ത പ്രഹരമായിരിക്കുകയാണ്. ഹെഡ് നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നിപ വാര്‍ഡില്‍ നിന്നു പുറത്തേയ്ക്കു വരാന്‍ തങ്ങളെ സമ്മതിച്ചിരുന്നില്ല.
ജോലിയുടെ ഭീകരാന്തരീക്ഷം തിരിച്ചറിഞ്ഞിട്ടും ജീവന്‍ പോലും പണയം വച്ചാണ് ജോലിയില്‍ തുടര്‍ന്നത്. വാര്‍ഡിന്റെ ഗ്രില്ലിന് പുറത്തേയ്ക്ക് വരേണ്ട എന്നായിരുന്നു അവരുടെ നിലപാട്. ആദരിക്കല്‍ ചടങ്ങില്‍ ഏഴുപേര്‍ക്ക് മാത്രമാണ് മെമന്റോ നല്‍കിയത്. ബാക്കിയുള്ളവര്‍ക്ക് പിന്നീട് നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും ആര്‍ക്കും ഒന്നും കിട്ടിയില്ല. തങ്ങളെ ആദരിച്ചില്ലെങ്കിലും അനാദരിക്കരുത് എന്നാണ് ഇപ്പോള്‍ ഇവര്‍ക്ക് പറയാനുള്ളത്. ഡിസംബര്‍ ആയാലേ ജോലിയില്‍ കയറിയിട്ട് ആറുമാസം പോലും ആകൂ എന്നിരിക്കെയാണ് ഈ പിരിച്ചുവിടല്‍. താത്കാലിക ജീവനക്കാരെ പോലും ഇത്രവേഗത്തില്‍ പിരിച്ചു വിടാറില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
നിപ ബാധിതര്‍ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും മറ്റ് അവശിഷ്ടങ്ങളും സംസ്‌കരിക്കാനുള്ള ജോലികള്‍ ഏറ്റെടുത്ത ഇവര്‍ക്ക് അധികൃതരുടെ പിരിച്ചുവിടല്‍ നടപടി കനത്ത പ്രഹരമായിരിക്കുകയാണ്.
ഹെഡ് നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നിപ വാര്‍ഡില്‍ നിന്നു പുറത്തേയ്ക്കു വരാന്‍ തങ്ങളെ സമ്മതിച്ചിരുന്നില്ല.
https://www.facebook.com/Malayalivartha