ഒളിക്യാമറ ഉപയോഗിച്ച് പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഡി.വൈ.എഫ്.ഐ നേതാവ് വിനീത്കുമാറിന്റെ ലീലാവിലാസം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട്; പ്രതി പിടിയിലായപ്പോൾ പുറത്ത് വരുന്നത്

ചാത്തന്നൂര്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്. ഇന്നലെ ഇയാളെ കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ ചോദ്യം ചെയ്യലിന് വേണ്ടി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. ഡി.വൈ.എഫ്.ഐ നേതാവാണ് പിടിയിലായിരിക്കുന്നത്. ഡി.വൈ.എഫ്.ഐ. യൂണിറ്റ് ഭാരവാഹി ആദിച്ചനല്ലൂര്‍ പ്ലാക്കാട് മണ്ണഞ്ചേരില്‍ വീട്ടില്‍ വിനീത്കുമാറിനെ(28) പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോ ഡ്രൈവറായി ജോലി ചെയ്തിരുന്ന പ്രതിക്കെതിരെ പൊലീസ് പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പെണ്‍കുട്ടി വീട്ടില്‍ ഒറ്റക്കായിരുന്ന സമയത്ത് പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചെന്നാണ് പരാതി.
ഒളിക്യാമറ ഉപയോഗിച്ച് പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പലതവണ വിനീത് കുമാര്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. ഇത് തുടര്‍ന്നതോടെ പെണ്‍കുട്ടി വിവരം മാതാപിതാക്കളെ അറിയിക്കുകയും അവര്‍ പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു.
https://www.facebook.com/Malayalivartha
























