ശബരിമലയില്‍ കെ.എസ്.ആര്‍.ടി.സി എ.സി ബസുകള്‍ കൂടുതലായി ഓടിക്കുമെന്ന് സി.എം.ഡി ടോമിന്‍ തച്ചങ്കരി

ശബരിമലയില്‍ കെ.എസ്.ആര്‍.ടി.സി എ.സി ബസുകള്‍ കൂടുതലായി ഓടിക്കുമെന് സി.എം.ഡി ടോമിന്‍ തച്ചങ്കരി. നട തുറക്കുന്ന വെള്ളിയാഴ്ച 12 മണി മുതലേ നിലയ്ക്കലില്‍ നിന്ന് സര്‍വീസ് തുടങ്ങൂ. പത്തനംതിട്ടയില്‍ നിന്ന് പമ്പയിലേക്ക് പോയ സാധാരണ സര്‍വീസില്‍ ഉയര്‍ന്ന നിരക്ക് ഈടാക്കിയ സംഭവത്തില്‍ പത്തനംതിട്ട ഡി.ടി.ഒയെ സ്ഥലംമാറ്റിയെന്നും തച്ചങ്കരി അറിയിച്ചു.
ഇപ്പോള്‍ നിലക്കലില്‍ പോകുന്ന സ്ഥിരം ബസുകളില്‍ നിരക്ക് കൂട്ടില്ല. പ്രത്യേക ബസുകളില്‍ ആണ് നിരക്ക് കൂട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
"
https://www.facebook.com/Malayalivartha
























