Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഉടുക്കുകൊട്ടി പേടിപ്പിക്കുന്ന തൃപ്തി ദേശായിമാരോട് വിശ്വാസികള്‍ പറയുന്നത്

14 NOVEMBER 2018 07:40 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിലെ ആക്ടിവിസത്തിന്റെ അമരത്തിരിക്കുന്ന തൃപ്തി ദേശായി കേരളത്തിലേക്കു വരുന്നത് വെറുതെയല്ലെന്ന് പറയുന്നവര്‍ അറിയേണ്ടത്.ജീവന്‍ കൊടുത്തും വിശ്വാസ അവകാശ സംരക്ഷണത്തിന് പ്രതിരോധം തീര്‍ത്ത അയ്യപ്പഭക്തര്‍ കോട്ടകെട്ടിയ ശബരിമലയിലേക്ക് ഈ വരുന്ന ശനിയാഴ്ച തൃപ്തി ദേശായിയെത്തുന്നത് പരിവാരങ്ങളുമായിട്ടു തന്നെ. അലങ്കാരത്തിനും, അഹങ്കാരത്തിനും ആറു യുവതികള്‍ കൂട്ട്. മുപ്പത്തിനാലുകാരിയായ തൃപ്തിക്ക് പോരാട്ടവീര്യം തുളുമ്പുന്ന ആക്ടിവിസത്തിന്റെ വേദിയായി ശബരിമല.

വിശ്വാസികള്‍ക്ക് നെഞ്ചിടിച്ചില്ല. ആചാരം ലംഘിക്കാനെത്തുന്നവര്‍ തോറ്റുമടങ്ങിയ നിരവധി കാഴ്ചകള്‍ കണ്ടു. അവര്‍ തോല്‍പിക്കപ്പെട്ടത് ആള്‍ക്കൂട്ടത്തിന്റെ പ്രതിരോധം കൊണ്ടുമാത്രമല്ല വിശ്വാസമൊരുക്കിയ അയ്യപ്പകൃപ കൊണ്ടു കൂടിയാണ്. മണ്ഡലകാലം തുടങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. തൃപ്തി ദേശായിക്ക് സുരക്ഷയൊരുക്കുമെന്നും, സന്നിധാനത്തെത്തിക്കുമെന്നും ഇപ്പോള്‍ സര്‍ക്കാര്‍ ഉറപ്പിച്ചു പറയുന്നില്ല. എല്ലാം നാളത്തെ സര്‍വ്വകക്ഷിയോഗത്തിനു ശേഷം. വിശ്വാസലംഘനം വേണ്ട എന്ന കോണ്‍ഗ്രസിന്റെയും, ബി.ജെ.പിയുടെയും ഉറച്ച തീരുമാനമാണ് നാളത്തെ സര്‍വ്വകക്ഷി യോഗത്തിലുന്നയിക്കുക. തത്ക്കാലം ഇതിനപ്പുറത്ത് വലിയ പ്രകോപനം വേണ്ട എന്ന തീരുമാനത്തിലെത്താനാണ് സാധ്യത.

അങ്ങനെ വന്നാല്‍ മതിയായ സുരക്ഷ സംസ്ഥാന സര്‍ക്കാര്‍ തനിക്കൊരുക്കുന്നില്ല എന്നുപറഞ്ഞ് തൃപ്തിക്ക് കോടതിയെ സമീപിക്കാം. സര്‍ക്കാര്‍ സമവായ പാതയിലൂടെ തൃപ്തിയെ പറഞ്ഞു മനസ്സിലാക്കണം. വിശ്വാസികളെ വെല്ലുവിളിക്കരുതെന്ന്. കേരളത്തെ കലാപ ഭൂമിയാക്കരുതെന്ന്. കനത്ത പോലീസ് കാവലിന്റെ ശക്തി വിശ്വാസികളെ തളയ്ക്കാന്‍ മതിയാകില്ല. നാലായിരത്തി അഞ്ഞൂറ് പോലീസുകാര്‍ക്ക് ഒഴുകിയെത്തുന്ന ഭക്തരെ നിയന്ത്രിക്കുക അത്രയെളുപ്പമല്ല. തത്കാലം സുപ്രീം കോടതി പുനപരിശോധിക്കുന്നതുവരെ കാത്തിരിക്കൂ എന്ന മറുപടി തന്റേടത്തോടെ തൃപ്തിയോട് പറയുക. തൃപ്തിയെ മടക്കി അയക്കാനായാല്‍, സി.പി.എം വെല്ലുവിളിച്ചില്ലെങ്കില്‍ മണ്ഡലകാലം സമാധാന പൂര്‍ണ്ണമാകും.

തൃപ്തി ഒരു പ്രതീകമാണ്. ഒരുപാട് യുവതികള്‍ക്ക് ആക്ടിവിസത്തിനുള്ള പ്രതീകം. അവര്‍ പോര് തെളിച്ച് നേടേണ്ടത് വിശ്വാസികളുടെ ആചാര നിഷ്ഠയല്ല. സര്‍ക്കാര്‍ കവചമൊരുക്കേണ്ടത് വിശ്വാസികള്‍ക്കും, അയ്യപ്പ ഭക്തര്‍ക്കുമാണ്. അക്രമികളും തീവ്രവാദികളും നുഴഞ്ഞു കയറി ശബരിമലയെ കലാപഭൂമിയാക്കാതിരിക്കാനാണ് ജാഗ്രത കാട്ടേണ്ടത്.ഇവിടെ വേണ്ടത് ഒരു വലിയ നോ ആണ്. തൃപ്തി ദേശായിയോട്. കേരളം ആവശ്യപ്പെടുന്നതും അതു തന്നെ. ആ ഇച്ഛാ ശക്തിയില്‍ ആക്ടിവിസം പൊഴിഞ്ഞുവീഴട്ടെ. ഇവിടെ തോല്‍വിയും ജയവുമില്ല. വിശ്വാസവും ആചാരവും മാത്രം. സമാധാനപൂര്‍ണ്ണമായ മണ്ഡലകാലം സമ്മാനിക്കാനായാല്‍ ജയിക്കുന്നത് സര്‍ക്കാരും.തൃപ്തിക്കു ജയിക്കാനും സര്‍ക്കാരിനു തോല്‍ക്കാനുമാകരുത് ശബരിമലയുടെ പുണ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (5 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (7 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (7 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (8 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (8 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (9 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (10 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (12 hours ago)

Malayali Vartha Recommends