Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

മുന്‍വിധിയോടെ ഒരു സര്‍വകക്ഷി യോഗം.... ശബരിമല നാളെ നട തുറക്കാനിരിക്കെ സര്‍വകക്ഷിയോഗം പ്രഹസനമാകുമെന്ന് റിപ്പോര്‍ട്ട്; എല്ലാ രാഷ്ട്രീയ കക്ഷികളും സ്വന്തം നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതോടെ സമവായ സാധ്യതയില്ല; പരസ്പരം പഴിചാരി രക്ഷപ്പെടാന്‍ സാധ്യത

15 NOVEMBER 2018 09:20 AM IST
മലയാളി വാര്‍ത്ത

ശബരിമല നട നാളെ തുറക്കാനിരിക്കെ നിര്‍ണായകമാകുന്നു ഇന്നതെ സര്‍വകക്ഷിയോഗം. ശബരിമല പുനഃപരിശോധനാഹര്‍ജികള്‍ ജനുവരി 22ലേക്കു മാറ്റിവച്ച സുപ്രീം കോടതി നടപടിയുടെ പശ്ചാത്തലത്തില്‍ ഇന്നുചേരുന്ന സര്‍വകക്ഷിയോഗത്തിലും സമവായ സാധ്യതയില്ല. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി സ്‌റ്റേ ചെയ്യാത്തതിനാല്‍ സര്‍വകക്ഷിയോഗം പ്രഹസനമാകും. 

വിധിക്കു സ്‌റ്റേ ഇല്ലാത്തതുകൊണ്ടുതന്നെ മണ്ഡലമകരവിളക്കുകാലത്തു യുവതികള്‍ ദര്‍ശനത്തിനെത്തിയാല്‍ സര്‍ക്കാര്‍ സംരക്ഷണം നല്‍കേണ്ടിവരും. ശബരിമലയില്‍ സംഘര്‍ഷമൊഴിവാക്കാന്‍ മുന്‍കൈയെടുത്തില്ലെന്ന പഴി ഒഴിവാക്കാന്‍ മാത്രമാണു മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷിയോഗം വിളിച്ചിരിക്കുന്നത്.

സമരരംഗത്തുള്ള സാമുദായികസംഘടനകളെ അനുനയിപ്പിച്ച്, ബി.ജെ.പിയെ ഒറ്റപ്പെടുത്തുക എന്നതാണു സര്‍ക്കാരിന്റെ മുഖ്യലക്ഷ്യം. പുനഃപരിശോധനാഹര്‍ജികളില്‍ സുപ്രീം കോടതിയുടെ അന്തിമവിധി വരുന്നതുവരെ യുവതീപ്രവേശനം അനുവദിക്കരുതെന്നാണു സമരരംഗത്തുള്ളവരുടെ ആവശ്യം. ഇതു സംബന്ധിച്ചു സര്‍വകക്ഷിയോഗത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടാണു മുഖ്യമന്ത്രി ഉറ്റുനോക്കുന്നത്. 

സമരരംഗത്തുനിന്നു കോണ്‍ഗ്രസ് പിന്‍വാങ്ങിയാല്‍ ബി.ജെ.പിയെ ഒറ്റപ്പെടുത്താമെന്നാണു സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും നിലപാട്. 

എന്നാല്‍, ഭൂരിപക്ഷവിഭാഗങ്ങള്‍ പാര്‍ട്ടിയില്‍നിന്ന് അകന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ വിട്ടുവീഴ്ചയ്ക്കു കഴിയാത്ത അവസ്ഥയിലാണു കോണ്‍ഗ്രസ്. വിശ്വാസം ഹനിക്കാതെ, ശബരിമലയില്‍ സംഘര്‍ഷം ഒഴിവാക്കണമെന്ന നിലപാടാകും യോഗത്തില്‍ കോണ്‍ഗ്രസ് സ്വീകരിക്കുക. 

ശബരിമല പ്രക്ഷോഭത്തിന്റെ പൂര്‍ണനിയന്ത്രണം ബി.ജെ.പിക്കല്ലെന്ന വിലയിരുത്തലാണു സി.പി.എമ്മിനും സര്‍ക്കാരിനുമുള്ളത്. സമരം നയിക്കുന്നതു രാഷ്ട്രീയത്തിന് അതീതമായ ഹിന്ദു സംഘടനകളാണ്. 

ഇവരില്‍ പിന്നാക്കവിഭാഗങ്ങളെ ഒപ്പം നിര്‍ത്താന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ട്. ഭൂരിപക്ഷവിഭാഗത്തെയും അനുനയിപ്പിക്കുകയാണു സര്‍വകക്ഷിയോഗത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍, ശബരിമല പ്രക്ഷോഭത്തിന്റെ ജനപിന്തുണ കണ്ടു ഭയന്നാണു സര്‍ക്കാര്‍ സര്‍വകക്ഷിയോഗത്തിനു തയാറായതെന്നാണു ബി.ജെ.പിയുടെ നിലപാട്. സമവായത്തിലൂടെ പ്രശ്‌നം അവസാനിപ്പിക്കുന്നതു ബി.ജെ.പിക്കു തിരിച്ചടിയാകും. അതിനാല്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകില്ല. 

സമവായസാധ്യതയില്ലെന്ന ബോധ്യത്തോടെതന്നെയാണു മുഖ്യമന്ത്രിയും യോഗം വിളിച്ചിരിക്കുന്നത്. അങ്ങനെയെങ്കില്‍ ശബരിമല വിഷയം ക്രമസമാധാനപ്രശ്‌നമായി കൈകാര്യം ചെയ്യാനാണു സര്‍ക്കാര്‍ നീക്കം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (5 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (7 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (7 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (8 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (8 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (9 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (10 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (12 hours ago)

Malayali Vartha Recommends