Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ശബരിമല വിഷയത്തില്‍ വീണ്ടും മലക്കം മറിഞ്ഞ് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ , ശബരിമലയെയും ആത്മീയതയെയും വിശ്വാസത്തെയും ആയുധമാക്കി രണ്ടാം വിമോചന സമരം ആഗ്രഹിക്കുന്നവര്‍ ശ്രമിക്കുന്നത് ക്ഷേത്രങ്ങളില്‍ ആധിപത്യം സ്ഥാപിക്കാന്‍

15 NOVEMBER 2018 03:30 PM IST
മലയാളി വാര്‍ത്ത

വീണ്ടും സര്‍ക്കാരിന് പിന്തുണയുമായി വെള്ളാപ്പള്ളി. ക്ഷേത്രങ്ങളില്‍ ആധിപത്യം സ്ഥാപിക്കാനും നിലനിര്‍ത്താനുമുള്ള ശ്രമമാണ് ശബരിമലയെയും ആത്മീയതയെയും വിശ്വാസത്തെയും ആയുധമാക്കി രണ്ടാം വിമോചനസമരം ആഗ്രഹിക്കുന്നവര്‍ നടത്തുന്നതെന്ന് വെള്ളാപ്പള്ളി. കോടതിവിധി എന്തായാലും നടപ്പാക്കുമെന്ന സര്‍ക്കാര്‍ നിലപാട് ഭരണഘടനാപരമാണെന്നും എന്നിട്ടും സര്‍ക്കാരിനെതിരെ സമരംചെയ്യുന്നവരുടേത് ഭക്തിയല്ലായെന്ന് ശബരിമലയിലെ കലാപനീക്കം തെളിയിച്ചുവെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു

അധഃസ്ഥിത പിന്നോക്ക ജനവിഭാഗങ്ങള്‍ ചവിട്ടേല്‍ക്കാനും തൊഴാനും മാത്രമുള്ളവരെന്നത് തിരുത്തിക്കുറിക്കാനാണ് പൂര്‍വികര്‍ പരിശ്രമിച്ചത്. ആചാരങ്ങളുടെയും ദൈവനിശ്ചയങ്ങളുടെയും പേരിലാണ് അധഃസ്ഥിതരെയും പിന്നോക്കക്കാരെയും അകറ്റിയതും അടിമകളാക്കിയതും. വരേണ്യവര്‍ഗത്തിന്റെ തന്ത്രമാണ് ഇതിനെല്ലാം പിന്നില്‍.
ശബരിമല സ്ത്രീപ്രവേശനത്തിലെ സുപ്രീംകോടതിവിധി സര്‍ക്കാരിനെതിരെ ആയുധമാക്കുന്നതിലും ഈ തന്ത്രമാണ്. വേഗത്തില്‍ വിശ്വാസികളെ സര്‍ക്കാരിനെതിരെ അണിനിരത്താനുള്ള ആയുധമാണ് വിശ്വാസവും നാമജപവും.

1957ലെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ പ്രയോഗിച്ചതും ഈ തന്ത്രമാണ്. ഭൂപരിഷ്‌കരണവും വിദ്യാഭ്യാസ പരിഷ്‌കാരവും നടപ്പാക്കിയത് വരേണ്യവര്‍ഗത്തിന് ഇഷ്ടപ്പെടാതായപ്പോഴാണ് സമരം സംഘടിപ്പിച്ചതും സര്‍ക്കാരിനെ പരിച്ചുവിട്ടതും. എസ്എന്‍ഡിപി യോഗം നേതാവ് ആര്‍ ശങ്കറിനെ കെപിസിസി പ്രസിഡന്റാക്കി സമരംന യിച്ചത് പിന്നോക്കക്കാരുടെ പിന്തുണ നേടാനായിരുന്നു. പക്ഷെ, തുടര്‍ന്ന് അദ്ദേഹത്തിന് മുഖ്യമന്ത്രിപദം നല്‍കാതെ വരേണ്യവര്‍ഗം തന്ത്രപരമായി കളിച്ചു. പില്‍ക്കാലത്ത് മുഖ്യമന്ത്രിയായ ആര്‍ ശങ്കറിനെ മുട്ടുന്യായംപറഞ്ഞ് പുറത്താക്കി.

ഈ ചരിത്രം അറിയാത്ത പുതുതലമുറയെ വിശ്വാസത്തിന്റെ പേരില്‍ അണിനിരത്തി രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമം. ബിജെപിയും കോണ്‍ഗ്രസും ഇക്കാര്യത്തില്‍ ഒന്നിച്ചു. സുപ്രീംകോതിവിധി നടപ്പാക്കുകയെന്ന കടമയാണ് പിണറായി സര്‍ക്കാര്‍ നിറവേറ്റുന്നത്. വിധി നിയമപരമായി ചോദ്യംചെയ്യുന്നതിന് പകരം സമരവുമായി ഇറങ്ങിയതിന് പിന്നില്‍ ഭക്തിയല്ല, വരേണ്യവര്‍ഗ രാഷ്ട്രീയമാണ്. കോടതിവിധി എന്തായാലും നടപ്പാക്കുമെന്ന സര്‍ക്കാര്‍ നിലപാട് ഭരണഘടനാപരമാണ്.

എന്നിട്ടും സര്‍ക്കാരിനെതിരെ സമരംചെയ്യുന്നവരുടേത് ഭക്തിയല്ലായെന്ന് ശബരിമലയിലെ കലാപനീക്കം തെളിയിച്ചു. സ്ത്രീകളുടെ പ്രായവും ഇരുമുടിക്കെട്ടും പരിശോധിച്ചത് ശബരിമലയിലെ ശാന്തിയും സമാധാനവും തകര്‍ക്കാനാണ്. പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ തീരുമാനം വന്നിട്ടും സമരക്കാര്‍ പിന്തിരിയാന്‍ തയ്യാറാകാത്തത് അവരുടെ രാഷ്ട്രീയ ലക്ഷ്യമാണ് ആവര്‍ത്തിക്കുന്നത്. ക്ഷേത്രപ്രവേശന വിളംബരം 82 വര്‍ഷം പിന്നിട്ടെങ്കിലും യഥാര്‍ഥ ആരാധനാ സ്വാതന്ത്ര്യം ഇപ്പോഴും യാഥാര്‍ഥ്യമായിട്ടില്ല. അബ്രാഹ്മണരെ പ്രധാനപ്പെട്ട ഒരുക്ഷേത്രത്തിലും പൂജാരിയാക്കിയിട്ടില്ല.

ക്ഷേത്രത്തില്‍ ദൈവദശകം ആലപിച്ച സ്ത്രീയെ തല്ലിയതിനും അബ്രാഹ്മണശാന്തിയെ ക്ഷേത്രത്തില്‍ കയറ്റാതിരുന്നതിനും തൊട്ടുകൂടായ്മ നിലനില്‍ക്കുന്നതിനും എതിരെ ശബ്ദിക്കാന്‍ ഹിന്ദുക്കളെ കണ്ടില്ല. കൊച്ചിന്‍ ദേവസ്വത്തില്‍ പിന്നോക്കക്കാരെ ശാന്തിമാരാക്കിയ ബോര്‍ഡിനെയും സര്‍ക്കാരിനെയും അഭിനന്ദിക്കുന്നു വെള്ളാപ്പള്ളി പറഞ്ഞു. 

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends