Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...


എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്


ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെ ആശങ്ക ഇന്ത്യയ്ക്കും...അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്...ഇനിയും ഉയരാൻ സാധ്യതയുണ്ട്...


ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...


കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു..ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്...

തൃപ്തിയുടെ കത്ത് വൈറല്‍... ആറ് യുവതികള്‍ക്കൊപ്പം ശബരിമലയില്‍ എത്തുമെന്ന് പറയുന്ന തൃപ്തി ദേശായി ആവശ്യപ്പെട്ടത് കണ്ട് എല്ലാവരും അമ്പരന്നു പോയി; സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയല്ല തൃപ്തി ദേശായി; അല്ലെങ്കിലേ തലവേദനയുള്ള സര്‍ക്കാരിന് മറ്റൊരു വന്‍പാര

15 NOVEMBER 2018 10:16 AM IST
മലയാളി വാര്‍ത്ത

More Stories...

എക്‌സാലോജിക്കും സി.എം.ആര്‍.എല്ലുമായുള്ള ഇടപാടില്‍ കമ്പനി ഉടമ ശശിധരന്‍ കര്‍ത്തായെ ഇ.ഡി ചോദ്യം ചെയ്യുമ്പോള്‍ അദ്ദേഹം സ്വയം പ്രതിയാകുമോ? മുഖ്യമന്ത്രി പിണറായി വിജയനെയും മകള്‍ വീണാവിജയനെയും പ്രതികളാക്കുന്ന മൊഴി നല്‍കുമോ? രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു

ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ... ഇറാനിലെ ഇസ്ഫഹാൻ നഗരത്തിലാണ് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്. ഉഗ്ര സ്ഫോടനം ഉണ്ടായതായിട്ടാണ് റിപ്പോർട്ട്...

പിണറായി അങ്കലാപ്പില്‍ വീണ അറസ്റ്റിലായാല്‍ രാജിവച്ച് വച്ചേ തീരൂ

പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...

ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...

സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി ദേശായി മുഖ്യമന്ത്രിക്ക് അയച്ച കത്താണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. പ്രളയത്തില്‍ തകര്‍ന്ന കേരളത്തോട് തൃപ്തി ആവശ്യപ്പെടുന്നതാകട്ടെ വന്‍ സുരക്ഷയും താമസവും ഭക്ഷണവും യാത്ര ചിലവും. ആറ് യുവതികള്‍ക്ക് ഒപ്പമായിരിക്കും തൃപ്തി ശബരിമല ദര്‍ശനത്തിനെത്തുക. ദര്‍ശനം നടത്താതെ മടങ്ങില്ലെന്നും തൃപ്തി ദേശായി വ്യക്തമാക്കി. ശബരിമല ദര്‍ശനത്തിനെത്തുമ്പോള്‍ തന്റെയും കൂടെയുള്ളവരുടെയും മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നും തൃപ്തി ദേശായി മുഖ്യമന്ത്രിയോട് കത്തില്‍ ആവശ്യപ്പെട്ടിരുന്നു. അത് എത്ര ദിവസമെന്നോ ഒന്നും പറയുന്നില്ല. 

കത്തിന്റെ പൂര്‍ണ രൂപം

ബഹു. കേരളാ മുഖ്യമന്ത്രി

വിഷയം: 2018 നവംബര്‍ 17ന് ഞങ്ങള്‍ ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തുവാന്‍ എത്തുമ്പോള്‍ ഞങ്ങളുടെ ജീവന് ഭീഷണിയുണ്ടാകാനിടയുള്ളതുകൊണ്ട് കേരളത്തില്‍ വിമാനമിറങ്ങുന്നത് മുതല്‍ തിരികെ മഹാരാഷ്ട്രയില്‍ എത്തുന്നതുവരെ ഞങ്ങള്‍ക്ക് പൊലീസ് സുരക്ഷ അനുവദിക്കുന്നത് സംബന്ധിച്ച്.

സര്‍,

2018 സെപ്റ്റംബര്‍ 28ന് വന്ന ചരിത്രപ്രധാനമായ സുപ്രീം കോടതി ഉത്തരവനുസരിച്ച് പത്ത് വയസിനും അമ്പത് വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമല ക്ഷേത്രത്തില്‍ നിയന്ത്രം/വിലക്ക് ഏര്‍പ്പെടുത്തുന്നത് ഭരണഘടനാവിരുദ്ധം ആയിപ്രഖ്യാപിച്ച് പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളതാണല്ലോ. പത്ത് വയസിനും അമ്പത് വയസിനും ഇടയില്‍ പ്രായമുള്ള പുരുഷന്‍മാര്‍ക്ക് ശബരിമല ക്ഷേത്രത്തില്‍ നിയന്ത്രണമോ വിലക്കോ ഇല്ല. സ്ത്രീകള്‍ക്ക് മാത്രം ഇത്തരം വിലക്ക് ഏര്‍പ്പെടുത്തുന്നത് ലിംഗവിവേചനം ആണ്.

ഒക്ടോബര്‍ 17 മുതല്‍ 22 വരെ ശബരിമല ക്ഷേത്രനട തുറന്നത് പരമോന്നത കോടതിയുടെ വിധി അനുസരിച്ച് സ്ത്രീകള്‍ക്കുവേണ്ടി കൂടി ആയിരുന്നു. ചില സ്ത്രീകള്‍ ശബരിമലയില്‍ കയറാന്‍ ശ്രമിച്ചെങ്കിലും അയ്യപ്പസ്വാമിയുടെ ഭക്തര്‍ പല രാഷ്ട്രീയ കക്ഷികളുടേയും സഹായം ഉപയോഗിച്ച് അക്രമം അഴിച്ചുവിടാന്‍ ശ്രമിച്ചു. ശബരിമല സ്ത്രീപ്രവേശനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പത്ത് വയസിനും അമ്പത് വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടു. വനിതാ പൊലീസിന്റെ അടക്കം സഹായത്തോടെ സ്ത്രീകള്‍ ശബരിമലയില്‍ എത്തിയെങ്കിലും മുഖ്യതന്ത്രി ക്ഷേത്രനട എന്നേയ്ക്കുമായി അടച്ചിടും എന്ന് ഭീഷണി ഉയര്‍ത്തി. സാഹചര്യം അപകടകരമാകുന്നത് കണ്ട് ഭയപ്പെട്ടുപോയ ആ സ്ത്രീകള്‍ക്കും സന്നിധാനത്ത് പ്രവേശിക്കാതെ തിരികെ പോകേണ്ടിവന്നു.

ദീപാവലി സമയത്ത് രണ്ട് ദിവസത്തെ ആരാധനയ്ക്കായി ക്ഷേത്രം വീണ്ടും തുറന്നു. ആവശ്യത്തിന് സുരക്ഷ കിട്ടാത്തതുകൊണ്ട് രണ്ട് സ്ത്രീകള്‍ക്ക് യാത്ര ഉപേക്ഷിക്കേണ്ടിവന്നു. ഈ രണ്ട് ദിവസവും ക്ഷേത്രത്തില്‍ ഭക്തരേക്കാള്‍ കൂടുതല്‍ ക്ഷേത്രത്തില്‍ കണ്ടത് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകരെ ആയിരുന്നു.

ക്ഷേത്രസന്നിധാനത്ത് എത്താനുള്ള ഞങ്ങളുടെ പരിശ്രമം തുല്യനീതിക്കുള്ള അവകാശത്തിന് വേണ്ടിയാണ്. ഇത് മതത്തിനോ വിശ്വാസികള്‍ക്കോ എതിരായ സമരമല്ല. മാത്രമല്ല, ഭക്തരുടെ മതവികാരം വ്രണപ്പെടുത്താന്‍ ഞങ്ങള്‍ക്ക് യാതൊരു ഉദ്ദേശവുമില്ല, ഞങ്ങളും ദൈവവിശ്വാസികളാണ്. സുപ്രീം കോടതി വിധി ഉണ്ടെങ്കില്‍ പോലും, പൊലീസ് സംരക്ഷണം ഉണ്ടെങ്കില്‍ പോലും ക്ഷേത്രത്തില്‍ കടന്ന് ഞങ്ങളുടെ ദൈവത്തെ കാണാനാകുന്നില്ല എന്നത് ഞങ്ങളുടെ വികാരത്തെയാണ് വ്രണപ്പെടുത്തുന്നത്.

സുപ്രീംകോടതി വിധി വന്നതിന് ശേഷം മുന്നൂറിലേറെ ഭീഷണികളാണ് എന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കിട്ടിയത്. എനിക്ക് കിട്ടിയ ഭീഷണികള്‍ ഇങ്ങനെയൊക്കെയാണ്. 'തൃപ്തി ദേശായി, നീ എന്നെങ്കിലും കേരളത്തില്‍ വന്നാല്‍ നിന്നെ കഷണം കഷണങ്ങളായി മുറിക്കും. നിന്നെ കൊന്നുകളയും, നീ കേരളത്തില്‍ വന്നാല്‍ ഞങ്ങള്‍ ആത്മഹത്യ ചെയ്യും.' വൃത്തികെട്ട, ഉദ്ധരിക്കാന്‍ പ്രയാസമുള്ള വാക്കുകള്‍ കൊണ്ടാണ് അവര്‍ എന്നെ അഭിസംബോധന ചെയ്യുന്നത്. അവര്‍ എന്നെ സ്വഭാവഹത്യ നടത്തി അപമാനിക്കുന്നു. വലിയ മാനസിക പ്രയാസത്തിലേക്കാണ് ഇതൊക്കെ എന്നെ നയിക്കുന്നത്.
നവംബര്‍ 16 മുതല്‍ ശബരിമല നട വീണ്ടും തുറക്കുകയാണ്. ഞാനും ചില വനിതാസംഘടനകളുടെ പ്രതിനിധികളുമടക്കം ഏഴ് വനിതകള്‍ ആ സമയത്ത് ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തുകയാണ്. ഞങ്ങള്‍ സാമൂഹ്യപ്രവര്‍!ത്തകര്‍ ആണെങ്കിലും ക്ഷേത്രത്തിലേക്ക് എത്തുന്നത് വിശ്വാസികളായാണ്.

1. തൃപ്തി ദേശായി, 33 വയസ്.

2. മനീഷ രാഹുല്‍ തിലേകര്‍, 42 വയസ്.

3. മീനാക്ഷി രാമചന്ദ്ര ഷിന്‍ഡെ, 46 വയസ്.

4. സ്വാതി കൃഷ്ണറാവു വട്ടംവര്‍, 44 വയസ്.

5. സവിത ജഗന്നാഥ് റാവുത്, 29 വയസ്.

6. സംഗീത (മാധുരി) ദോണ്ടിറാം തോണ്‍പെ, 42 വയസ്

7. ലക്ഷ്മി ഭാനുദാസ് മോഹിതെ, 43 വയസ്

അയ്യപ്പസ്വാമിയുടെ ചില ഭക്തരും ചില പാര്‍ട്ടികളുടെ പ്രവര്‍ത്തകരും ഞങ്ങളെ തടയാന്‍ ശ്രമിച്ചേക്കും. എന്നിട്ട് പ്രശ്‌നം ഉണ്ടാക്കിയത് ഞങ്ങളാണെന്ന് വരുത്തിത്തീര്‍ക്കാനും അവര്‍ ശ്രമിക്കും. അതുകൊണ്ട് എല്ലാവരുടേയും ചലനങ്ങള്‍ പൊലീസ് കൃത്യമായി നിരീക്ഷിക്കണമെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു.

ഞങ്ങള്‍ക്ക് കിട്ടിയ ഭീഷണികളില്‍ ചിലതില്‍ പറയുന്നത് വിമാനമിറങ്ങുമ്പോള്‍ തന്നെ ഞങ്ങളുടെ കൈകാലുകള്‍ ശരീരത്തില്‍ നിന്നും വെട്ടിമാറ്റുമെന്നും ബാക്കിവരുന്ന ശരീരഭാഗങ്ങള്‍ മഹാരാഷ്ട്രയ്ക്ക് കയറ്റിവിടുമെന്നുമാണ്. കേരളത്തില്‍ ഞങ്ങളുടെ ജീവന് വലിയ ഭീഷണിയുണ്ട്, ഞങ്ങളെ കൊല്ലാന്‍ ശ്രമം ഉണ്ടായേക്കാം. പതിനാറാം തീയതി ***** മണിക്ക് ****** വിമാനക്കമ്പിനിയുടെ വിമാനത്തില്‍ ***** വിമാനത്താവളത്തില്‍ ഞങ്ങള്‍ വിമാനമിറങ്ങും. ആ സമയം മുതല്‍ കേരളം വിടുംവരെ ഞങ്ങള്‍ക്ക് സുരക്ഷയും സംരക്ഷണവും വേണം.

***** വിമാനത്താവളത്തില്‍ ഇറങ്ങിയാല്‍ തുടര്‍ന്ന് സഞ്ചരിക്കാന്‍ ഞങ്ങള്‍ വാഹനങ്ങളൊന്നും പറഞ്ഞിട്ടില്ല. വാടകയ്ക്ക് കാര്‍ വിളിച്ചാല്‍ ഞങ്ങള്‍ വഴിയില്‍ ആക്രമിക്കപ്പെടാന്‍ ഇടയുണ്ട്. അതുകൊണ്ട് ഞങ്ങള്‍ക്ക് സഞ്ചരിക്കാന്‍ സര്‍ക്കാര്‍ ഒരു കാര്‍ നല്‍കണം. അതുപോലെ, പതിനാറാം തീയതി കോട്ടയത്ത് ഞങ്ങള്‍ക്ക് താമസിക്കാന്‍ ഒരു ഗസ്റ്റ് ഹൗസോ ഹോട്ടലോ ക്രമീകരിക്കണം. 17ന് പുലര്‍ച്ചെ അഞ്ച് മണിക്ക് ഞങ്ങള്‍ കോട്ടയത്തുനിന്ന് പുറപ്പെടും. ഏഴുമണിയോടെ ദര്‍ശനത്തിനായി ഞങ്ങള്‍ ശബരില സന്നിധാനത്ത് എത്തും. ഈ സമയത്ത് ആര്‍എസ്എസ്/ ബിജെപി/ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നും അയ്യപ്പസ്വാമിയുടെ ഭക്തരില്‍ നിന്നും ഞങ്ങളുടെ ജീവന് ഭീഷണി ഉണ്ടാകാമെന്ന് ഞാന്‍ അങ്ങയുടെ ശ്രദ്ധയില്‍ പെടുത്തുന്നു. അതുകൊണ്ട് നിയമം കയ്യിലെടുക്കുന്നവര്‍ക്കും ഞങ്ങളെ തടയാന്‍ നോക്കുന്നവര്‍ക്കും എതിരെ നടപടിയുണ്ടാകണം. സുരക്ഷിതരായും തടസമില്ലാതെയും ഞങ്ങളെ ശബരിമല സന്നിധാനത്ത് എത്തിക്കണമെന്നും അങ്ങയോട് അപേക്ഷിക്കുന്നു.

സന്നിധാനത്ത് ആരാധന നടത്താന്‍ ആയില്ലെങ്കില്‍ മടക്കയാത്രയ്ക്ക് ഞങ്ങള്‍ ടിക്കറ്റെടുക്കില്ല, ദര്‍ശനം നടത്താതെ ഞങ്ങള്‍ കേരളം വിട്ടുപോവുകയുമില്ല.

ജനാധിപത്യപരമായ രീതിയിലും മഹാത്മാഗാന്ധി പ്രചരിപ്പിച്ച സത്യത്തിന്റേയും അഹിംസയുടേയും വഴിയിലൂടെയാകും ഞങ്ങള്‍ ക്ഷേത്രത്തില്‍ കയറുക. ആരൊക്കെ ഏതു തരത്തില്‍ ഞങ്ങളുടെ ക്ഷേത്രപ്രവേശനം തടയാന്‍ ശ്രമിച്ചാലും തടസപ്പെടുത്താന്‍ വരുന്നവരുടെ മുന്നിലൂടെ കൈകോര്‍ത്തുപിടിച്ച് ഞങ്ങള്‍ ഗാന്ധിമാര്‍ഗ്ഗത്തില്‍ ക്ഷേത്രത്തില്‍ കയറിയിരിക്കും. ഒരു കാര്യം കൂടി ശ്രദ്ധിക്കുക, അക്രമത്തിനുള്ള ഏത് പ്രകോപനം ഉണ്ടായാലും, അവിടെ ദൗര്‍ഭാഗ്യകരമായ എന്തെങ്കിലും സംഭവം ഉണ്ടായാലും അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം കേരള സര്‍ക്കാരിനും കേരളത്തിന്റേയും കേന്ദ്രത്തിന്റേയും പൊലീസിനും ആയിരിക്കും.

ഞങ്ങള്‍ കേരളത്തില്‍ എത്തുന്നത് മുതലുള്ള എല്ലാ ചെലവുകളും ഞങ്ങള്‍ക്ക് വേണ്ടിവരുന്ന സുരക്ഷയ്ക്കും കേരളത്തിലേയും തുടര്‍ന്ന് മഹാരാഷ്ട്രയിലേക്കുമുള്ള യാത്ര, കാര്‍ കൂലി, ഭക്ഷണം, താമസം അടക്കം എല്ലാ ചെലവുകളും സര്‍ക്കാര്‍ വഹിക്കണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഇവയുടെ ബില്ലുകള്‍ തരാന്‍ ഞങ്ങള്‍ തയ്യാറാണ്.

പകര്‍പ്പുകള്‍,

1. ബഹു. നരേന്ദ്രമോദി, പ്രധാനമന്ത്രി

2. ബഹു. കേരളാ പൊലീസ് മേധാവി

3. ബഹു. ദേവേന്ദ്ര ഫട്‌നാവിസ്, മഹാരാഷ്ട്ര മുഖ്യമന്ത്രി

4. ബഹു പൂനെ പൊലീസ് കമ്മീഷണര്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്‌സാലോജിക്കും സി.എം.ആര്‍.എല്ലുമായുള്ള ഇടപാടില്‍ കമ്പനി ഉടമ ശശിധരന്‍ കര്‍ത്തായെ ഇ.ഡി ചോദ്യം ചെയ്യുമ്പോള്‍ അദ്ദേഹം സ്വയം പ്രതിയാകുമോ? മുഖ്യമന്ത്രി പിണറായി വിജയനെയും മകള്‍ വീണാവിജയനെയും പ്രതികളാക്കുന്ന  (50 seconds ago)

ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ... ഇറാനിലെ ഇസ്ഫഹാൻ നഗരത്തിലാണ് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്. ഉഗ്ര സ്ഫോടനം ഉണ്ടായതായിട്ടാണ് റിപ്പോർട്ട്...  (1 hour ago)

പിണറായി അങ്കലാപ്പില്‍ വീണ അറസ്റ്റിലായാല്‍ രാജിവച്ച് വച്ചേ തീരൂ  (1 hour ago)

പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...  (1 hour ago)

എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്  (1 hour ago)

വ്യോമാക്രമണം ഇന്ത്യയ്‌ക്ക് ആശങ്കയാകുമോ?  (1 hour ago)

ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...  (1 hour ago)

നവകേരള ബസ് ഇപ്പോഴത്തെ അവസ്ഥ...  (1 hour ago)

നിമിഷപ്രിയയെ കാണാൻ അമ്മ നാളെ യെമനിലേക്ക്  (2 hours ago)

നമ്മൾ റോക്കറ്റുകൾ പരസ്‌പരം അയക്കുകയല്ല വേണ്ടത്, പകരം നക്ഷത്രങ്ങളിലേക്ക് അയക്കണം:- ഇസ്രയേലിനും, ഇറാനും നിർദ്ദേശം...  (2 hours ago)

കടലുണ്ടിപ്പുഴയിൽ മുങ്ങിമരിച്ച സഹോദരിമാർക്ക് അന്ത്യയാത്ര നൽകി നാട്....  (2 hours ago)

ഇറാന്‍ - ഇസ്രായേല്‍ സംഘർഷ ഭീതി ശക്തമാക്കി ഇസ്രായേല്‍ മിസൈല്‍ ഇറാനില്‍ പതിച്ചു:- ആക്രമണ ഭീഷണി ശക്തമായതോടെ ഇറാൻ്റെ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്ന നിരവധി വിമാനങ്ങൾ വഴിതിരിച്ച് വിട്ടു...  (2 hours ago)

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട നാളെ നടക്കും....  (3 hours ago)

കാണാതായ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററെ മരിച്ച നിലയില്‍ കണ്ടെത്തി...ആലുവയിലെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്  (4 hours ago)

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ ഉയര്‍ന്ന പോളിങ്.... 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്  (4 hours ago)

Malayali Vartha Recommends