എന്‍എസ്എസിനെ ചൊടിപ്പിച്ച് രണ്ടും കല്‍പ്പിച്ച് വെള്ളാപ്പള്ളി നടേശന്‍; ശബരിമലയില്‍ ദളിത് മേല്‍ശാന്തിയെ നിയമിക്കണമെന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളി രംഗത്ത്

എന്‍എസ്എസിന്റെ മേല്‍കോയ്മ അവസാനിപ്പിക്കാന്‍ വികാരം ഇളക്കിവിടാന്‍ എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. ശബരിമലയില്‍ ദളിത് മേല്‍ശാന്തിയെ നിയമിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എസ്.എന്‍.ഡി.പി യോഗം മുന്നിട്ടിറങ്ങുമെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ നിയമനം ലഭിച്ച പിന്നോക്ക വിഭാഗങ്ങളിലെ പൂജാരിമാര്‍ക്ക് എസ്എന്‍ഡിപി യോഗം ശ്രീനാരായണ വൈദിക സമിതി സംസ്ഥാന കമ്മിറ്റി ഒരുക്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷികം ആഘോഷിക്കുമ്പോഴും ക്ഷേത്രങ്ങള്‍ സവര്‍ണ മേധാവിത്വത്തിന്റെ പിടിയിലാണ്. സവര്‍ണ കൗശലത്തിലെ ബലിയാടുകളാണ് പിന്നോക്കക്കാര്‍. ശബരിമല വിഷയത്തിനു പിന്നിലെ അജന്‍ഡ സവര്‍ണാധിപത്യമാണ്. ഇതിന്റെ നേട്ടം സവര്‍ണ വിഭാഗത്തിനാണ്. തരത്തിലുള്ള ഇവരുടെ കുതന്ത്രം തിരിച്ചറിയണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് തന്ത്രി ഇ.കെ ലാലന്‍ അധ്യക്ഷത വഹിച്ചു. യോഗം കൗണ്‍സിലര്‍ പിടി മന്മഥന്‍ മുഖ്യപ്രഭാഷണം നടത്തി.
https://www.facebook.com/Malayalivartha























