Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പഴുതടച്ച സുരക്ഷയുമായി പോലീസ്... തീവ്രവാദ, ദേശവിരുദ്ധ ശക്തികളുടെ സാന്നിധ്യമുണ്ടായേക്കാമെന്ന സുരക്ഷ ഏജന്‍സികളുടെ മുന്നറിയിപ്പ് പരിഗണിച്ച് ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന് പൊലീസ്

15 NOVEMBER 2018 11:36 AM IST
മലയാളി വാര്‍ത്ത

ചിത്തിര ആട്ട വിശേഷത്തിന് ഒരുക്കിയതിനേക്കാള്‍ ഇരട്ടിയിലധികം സേനയെ ഒരുക്കി സുരക്ഷ കര്‍ശനമാക്കാന്‍ പൊലീസ്. വെള്ളിയാഴ്ച ശബരിമല നട തുറക്കുമ്പോള്‍ സന്നിധാനത്തും പരിസരത്തും പഴുതടച്ച സുരക്ഷ ഏര്‍പ്പെടുത്താനാണ് പൊലീസ്. തീവ്രവാദ, ദേശവിരുദ്ധ ശക്തികളുടെ സാന്നിധ്യമുണ്ടായേക്കാമെന്ന സുരക്ഷ ഏജന്‍സികളുടെ മുന്നറിയിപ്പ് പരിഗണിച്ചാണിതെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

കൊച്ചി റേഞ്ച് ഐ.ജി വിജയ് സാക്കറെക്ക് സന്നിധാനത്തും ഇന്റെലിജന്‍സ് ഐ.ജി അശോക് യാദവിന് പമ്പയിലുമാണ് ചുമതല. സന്നിധാനത്തും പമ്പയിലും നിലയ്ക്കലും രണ്ട് എസ്.പിമാര്‍ വീതമുണ്ടാകും. ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്ത്, തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍. അജിത്ത്കുമാര്‍ എന്നിവര്‍ക്ക് ഇക്കുറി പ്രധാന ചുമതല നല്‍കിയിട്ടില്ല. നേരത്തെ ചുമതലയുണ്ടായിരുന്ന ഐ.ജിമാരെയും എസ്.പിമാരെയും മാറ്റിനിര്‍ത്തും.

നാല് ഘട്ടമായി 18,000 പൊലീസുകാരെ വിന്യസിക്കും. മകരവിളക്കിന് 5,200 സേനാംഗങ്ങളെ എത്തിക്കും. പമ്പ മുതല്‍ നിലയ്ക്കല്‍ വരെ 200 വനിത പൊലീസുകാരെ നിയോഗിക്കും. 1500 വനിത പൊലീസുകാരെ വിന്യസിക്കും. 50 വയസ്സിന് മുകളിലുള്ളര്‍ക്ക് പുറമേ വനിത ബറ്റാലിയനിലുള്ളവരേയും പമ്പയില്‍ 15ന് വൈകുന്നേരമെത്തിക്കും. ആവശ്യമെങ്കിലേ ഇവരെ സന്നിധാനത്ത് നിയോഗിക്കൂ. ഇതര സംസ്ഥാനത്തുനിന്ന് വനിത പൊലീസുകാരുള്‍പ്പെടെ സേവനം വേണമെന്ന് കത്ത് നല്‍കിയിട്ടുണ്ട്

കേരള പൊലീസ് കമാന്‍ഡോകളും കേന്ദ്ര ദ്രുതകര്‍മസേനയും ദുരന്ത നിവാരണ സേനാംഗങ്ങളും ശബരിമലയിലുണ്ടാകും. നാവികസേന വ്യോമനിരീക്ഷണവും നടത്തും. കാല്‍നടയായി എത്തുന്ന തീര്‍!ഥാടകരെ വെള്ളിയാഴ്ച രാവിലെ 11 മുതല്‍ നിലയ്ക്കലില്‍നിന്ന് കടത്തിവിടും. 12 മുതല്‍ പമ്പയിലേക്ക് ബസ് സര്‍വിസ് തുടങ്ങും. വ്യാഴാഴ്ച രാത്രി എട്ടിന് ശേഷമാകും മാധ്യമപ്രവര്‍!ത്തകര്‍ക്ക് നിലയ്ക്കലില്‍നിന്നും പമ്പയിലേക്ക് പ്രവേശനം.

കാനനപാത വഴി പോകുന്ന തീര്‍ഥാടകര്‍ക്ക് എരുമേലി പൊലീസ് കണ്‍ട്രോള്‍ റൂമില്‍നിന്ന് രേഖകള്‍ പരിശോധിച്ച് പാസ് വിതരണം ചെയ്യും. ഡി.ജി.പിയുടെ നിര്‍ദേശപ്രകാരം ഒരുലക്ഷം പേര്‍ക്കുള്ള പാസുകളാണ് തയാറാക്കിയത്.

പേര്, വിലാസം, സ്ഥലം, പോകുന്ന റൂട്ട് എന്നിവ പാസില്‍ രേഖപ്പെടുത്തും. പമ്പയില്‍ ഓരോ തീര്‍ഥാടകനെയും പരിശോധിച്ച് പാസുണ്ടെന്ന് ഉറപ്പുവരുത്തിയശേഷമാകും കടത്തിവിടുക.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നാറിൽ കാട്ടുകൊമ്പൻ പടയപ്പ നിരവധി വാഹനങ്ങൾ ആക്രമിച്ചു... യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (20 minutes ago)

ഡൽഹി കരോൾ ബാഗിൽ അർധരാത്രിയുണ്ടായ ബസ് അപകടത്തിൽ രണ്ട് മരണം...  (29 minutes ago)

അലിഫ് ഡേ ഇന്ന് മർകസിൽ... വിദ്യാരംഭ ചടങ്ങുകൾക്ക് കാന്തപുരം ഉസ്താദ് നേതൃത്വം നൽകും  (37 minutes ago)

പ്രവാസിയായ കാസർകോട് സ്വ​ദേശി നാട്ടിൽ നിര്യാതനായി...  (43 minutes ago)

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്...  (1 hour ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (1 hour ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (2 hours ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (2 hours ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (8 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (8 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (8 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (8 hours ago)

Malayali Vartha Recommends