Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ശനിയാഴ്ച സന്നിധാനം കാത്തിരിക്കുന്നത് പിണറായി മാജിക്; ജനുവരി 22 ന് ശബരിമല കേസ് സുപ്രീം കോടതി പരിഗണിക്കുന്നത് വരെ യുവതീ പ്രവേശന വിഷയത്തിൽ ആരെയും പിണക്കരുതെന്ന് സർക്കാരിന് സി പി എമ്മിന്റെ നിർദ്ദേശം

15 NOVEMBER 2018 02:05 PM IST
മലയാളി വാര്‍ത്ത

ജനുവരി 22 ന് ശബരിമല കേസ് സുപ്രീം കോടതി പരിഗണിക്കുന്നത് വരെ യുവതീ പ്രവേശന വിഷയത്തിൽ ആരെയും പിണക്കരുതെന്ന് സർക്കാരിന് സി പി എമ്മിന്റെ നിർദ്ദേശം. ഇന്നത്തെ സർവകക്ഷിയോഗത്തിൽ അയഞ്ഞ നിലപാടെടുക്കണമെന്ന് സി പി എം സർക്കാരിന് ഉപദേശം നൽകിയതായി അറിയുന്നു. കോടതി വിധി നടപ്പാക്കുമെന്നും ആരെയും വ്രണപ്പെടുത്താൻ പാർട്ടിയില്ലെന്നും കോടിയേരി പറഞ്ഞത് അതുകൊണ്ടാണ്. ചുരുക്കത്തിൽ വിശ്വാസികളെ പിണക്കില്ല. കോടതിയെയും പിണക്കില്ല.

സർക്കാർ നിലപാട് മയപ്പെടുത്തുമോ എന്നാണ് കണ്ടറിയേണ്ടത്. സർക്കാർ എന്നാൽ മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന്റെ തീരുമാനമാണ് നിർണായകം. കോടിയേരി ഇതിനകം മുഖ്യമന്ത്രിയുമായി പാർട്ടി നിലപാട് ചർച്ച ചെയ്തു കഴിഞ്ഞു. എന്നാൽ കടുംപിടുത്തം തുടരുന്ന മുഖ്യമന്ത്രിയെ പാർട്ടി നോവിക്കില്ല. അദ്ദേഹത്തിന്റെ നിലപാടുകൾ പാർട്ടി അംഗീകരിക്കും. എന്നാൽ സർക്കാർ അത്തരമൊരു നിലപാട തുടർന്നാൽ അത് പാർട്ടി തളരാനും ബി ജെ പി വളരാനും മാത്രമേ സഹായിക്കുകയുള്ളുവെന്ന വിവരം പാർട്ടി അറിയിച്ചിട്ടുണ്ട്.

പിണറായി വിജയന് ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാൻ പ്രത്യേക താത്പര്യമുണ്ട്. കോടതി ഉത്തരവ് അനുസരിക്കാതിക്കാൻ സർക്കാരിന് കഴിയില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം . ഇരു ചക്രവാഹനങ്ങൾക്ക് പിൻസീറ്റിൽ ഇരിക്കുന്നവർ ഹെൽമറ്റ് വയ്ക്കണമെന്ന് പറഞ്ഞതും കോടതിയാണ് . സിഗററ്റ് പൊതു സ്ഥലത്ത് നിരോധിച്ചതും പാതയോരത്ത് പ്രകടനങ്ങൾ നിരോധിച്ചതും കോടതിയാണ്. എന്നിട്ടും പാതയോരത്തെ പ്രകടനങ്ങൾക്കും പൊതുസ്ഥലങ്ങളിലെ സിഗററ്റ് വലിക്കും ഒരു കുറവുമില്ല. അതേ സമയം ഇത്തരം പെറ്റികേസുകൾ സർക്കാർ കാലാകാലങ്ങളിൽ രജിസ്റ്റർ ചെയ്യുകയും പെറ്റി ഈടാക്കുകയും ചെയ്യും. ഹെൽമറ്റിന് പെട്ടിയടിക്കുമ്പോൾ അത് പിൻസീറ്റ് ഹെൽമറ്റ് പെറ്റി എന്ന് എഴുതിവയ്ക്കും. ഇതാണ് നാട്ടുനടപ്പ്. ഓരോ സ്റ്റേഷനിലും സിഗററ്റ് വലിക്കും കേസെടുക്കാറുണ്ട്.

സർക്കാരിനും ഇതെല്ലാം അറിയാം. അതുകൊണ്ടാണ് അവർ സന്നിധാനത്തേക്ക് അൻപത് കഴിഞ്ഞ വനിതാ പോലീസിനെ അയച്ചത്. എന്നാൽ ഇടതുപക്ഷ സർക്കാരിന് ആദർശവും പുരോഗമനവും പറഞ്ഞേ തീരൂ. കേരള പിറവിയുടെ 60 വർഷം ആഘോഷിക്കുന്ന സർക്കാരിന് ശബരി മലയിലെ സ്ത്രീപക്ഷ നിലപാട് തുടർന്നേ തീരൂ. ഐ.ജി, എം. ആർ. അജിത്കുമാർ വത്സൻ തില്ലങ്കേരിക്ക് പതിനെട്ടാം പടിയിൽ മെഗാഫോൺ നൽകിയത് സർക്കാരിന്റെ അറിവോടെ തന്നെയാണ്. ഇല്ലെങ്കിൽ ശബരിമലയിൽ കലാപമുണ്ടാകുമായിരുന്നു. ആക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചു വിടാൻ പോലീസിന് ലാത്തി വീശാൻ പറ്റിയ സ്ഥലമല്ല ശബരിമല.അപ്പോൾ കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കിക്കണം. അതായിരുന്നു വൽസൻ തില്ലങ്കേരി. വൽസൻ അന്ന് ഇടപെട്ടില്ലായിരുന്നെങ്കിൽ ശബരിമലയിൽ അനിഷ്ട സംഭവങ്ങളുണ്ടാകുമായിരുന്നു.

സർക്കാരിനെ സംബന്ധിച്ചടത്തോളം വിവാദങ്ങൾ പാടേ ഒഴിവാക്കിയ ഒരു മണ്ഡല കാലമാണ് വേണ്ടത്. പമ്പയിലും സന്നിധാനത്തും പ്രളയത്തെ തുടർന്നുണ്ടായ അസൗകര്യങ്ങൾ ഒഴിവാക്കാൻ സാധിച്ചിട്ടില്ല. സാധാരണ ശബരിമലയിലെ മണ്ഡലകാലത്തിന് മുമ്പ് മുഖ്യമന്ത്രി ഒരു യോഗം വിളിക്കുമായിരുന്നു. അത് ഇത്തവണ നടന്നില്ല. വിവിധ സർക്കാർ വകുപ്പുകൾ ശബരിമലയിൽ നടത്തേണ്ട പ്രവർത്തനങ്ങളൊന്നും നടത്തിയിട്ടില്ല. പമ്പയിൽ ഒരു ആശുപത്രി പോലും പ്രവർത്തിക്കുന്നില്ല. സന്നിധാനത്തിന്റെ കാര്യം പറയാതിരിക്കുന്നതാണ് ഭേദം.

സ്ത്രീ പ്രവേശന വിഷയമാണ് സൗകര്യങ്ങൾ ഒരുക്കുന്നതിൽ നിന്നും സർക്കാരിനെ പിന്നോട്ടടിച്ചത്. വിവാദം കത്തുന്നതിനിടയിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാൻ സർക്കാർ മറന്നതാണ് . അത് വലിയൊരു പാതകമായി സർക്കാരിന്റെ മുന്നിലുണ്ട്. ഇതര സംസ്ഥാന തീർത്ഥാടകർ സംസ്ഥാനത്തെത്തുമ്പോൾ അവർക്ക് മുന്നിൽ മുണ്ടിട്ട് നിൽക്കേണ്ട അവസ്ഥയിലാണ് സർക്കാർ.

സർവകക്ഷിയോഗത്തിന്റെ തലയിൽ ചാരി ശബരി മല വിഷയത്തിൽ നിന്നും പിൻമാറാനാണ് സർക്കാർ നീക്കം. സർവകക്ഷി യോഗത്തിന്റെ തീരുമാനം സർക്കാർ അംഗീകരിക്കും. യുവതി പ്രവേശനം അനുവദിക്കരുതെന്നാണ് സി പി എം ഒഴികെയുള്ള എല്ലാ കക്ഷികളുടെയും ആവശ്യം. എന്നാൽ നിയമ പ്രകാരം അത് സാധ്യമല്ല. അതിനാൽ പ്രവേശനം ചോദിച്ചെത്തുന്നവരോട് സംരക്ഷണം നൽകാൻ സാധ്യമല്ലെന്ന് സർക്കാർ പറയാനാണ് സാധ്യത . സ്വന്തം താൽപര്യ പ്രകാരം മലയിൽ എത്തണമെന്ന് വാശിയുള്ളവർക്ക് സർക്കാർ എതിര് നിൽക്കുകയുമില്ല. തൃപ്തി ദേശായിയുടെ കത്ത് കിട്ടിയില്ലെന്ന് സർക്കാർ പറഞ്ഞത് അതുകൊണ്ടാണ്.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends