പല കാര്യങ്ങളിലും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് ആര്‍.എസ്.സുമായി അടുപ്പമുണ്ടെന്ന് സി.പി.എം പണ്ടേ ആരോപിക്കുന്നുണ്ട്, ശബരിമല യുവതീപ്രവേശനത്തില്‍ അദ്ദേഹം സ്വീകരിക്കുന്ന നിലപാട് അവരുടെ വാദത്തിന് കഴമ്പുണ്ടെന്ന് തോന്നിപ്പിക്കുന്നു, യുവതീപ്രവേശനം തടഞ്ഞില്ലെങ്കില്‍ യോഗം ബഹിഷ്‌ക്കരിക്കുമെന്ന് സര്‍വക്ഷിയോഗത്തിന് മുമ്പ് അദ്ദേഹം പറഞ്ഞത് അതിന് ഉദാഹരണമാണ്

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്ത സംഘപരിവാറിന്റെ ബിടീം കളിക്കുകയാണെന്ന ആണെന്ന സി.പി.എം ആക്ഷേപം ശരിവയ്ക്കുന്ന രീതിയിലാണ് ശബരിമല സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം നടത്തിയ പ്രതികരണം. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കരുതെന്നും ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും ആവശ്യപ്പെടുമെന്നും മറിച്ചാണ് തീരുമാനമെങ്കില്‍ യോഗം ബഹിഷ്‌ക്കരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനൊപ്പമാണ് അദ്ദേഹം യോഗത്തിനെത്തിയത്. വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ സാവകാശം തേടണം എന്നാണ് പ്രതിപക്ഷനേതാവിന്റെ പ്രധാന ആവശ്യം. മറ്റ് പല കോടതിവിധികളുടെയും കാര്യത്തില്‍ സര്‍ക്കാര്‍ ഈ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസിനും യു.ഡി.എഫിനും യുവതികളെ പ്രവേശിപ്പിക്കരുതെന്ന നിലപാടാണുള്ളത്. അതില്‍ നിന്ന് പിന്നോട്ടില്ല. സര്‍ക്കാരിന് പറയാനുള്ളത് കേള്‍ക്കുമെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി. യോഗം ചേരുംമുമ്പ് തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ബഹിഷ്‌ക്കരിക്കുമെന്ന നിലപാട് സമവായത്തിന്റേതല്ലെന്ന് സി.പി.എം ആരോപിക്കുന്നു. എന്നാല്‍ കോടതി വിധി നടപ്പാക്കേണ്ടെന്ന് പ്രതിപക്ഷനേതാവ് പറയുന്നുമില്ല. വിധി വന്ന സെപ്തംബര്‍ 28ന് അദ്ദേഹം സ്വാഗതം ചെയ്തതാണ്. നടപ്പാക്കേണ്ട വിധിയാണെന്നാണ് അന്ന് പ്രതികരിച്ചതും. എന്നാല്‍ പ്രതിഷേധവുമായി സ്ത്രീകള്‍ തെരുവില്‍ ഇറങ്ങിയതും ബി.ജെ.പി അവര്‍ക്ക് പിന്നില്‍ അണിനിരക്കുകയും ചെയ്തതോടെ കോണ്‍ഗ്രസും പ്രതിപക്ഷനേതാവും മലക്കംമറിയുകയായിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി യുവതികളെ പ്രവേശിപ്പിക്കണമെന്ന നിലപാടിലാണ്. കെ.പി.സി.സി നേതാക്കള്‍ അദ്ദേഹത്തെ കണ്ട് ഭക്തര്‍ക്കൊപ്പം നില്‍ക്കാന്‍ അനുവാദം ചോദിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ചെന്നിത്തലയുടെ ഖദര്‍ വസ്ത്രം മാറ്റിനോക്കിയാല്‍ ആര്‍.എസ്.എസിന്റെ കാക്കി നിക്കര്‍ കാണാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചിരുന്നു. അതെല്ലാം ശരിവയ്ക്കുന്ന നിലപാടുകളാണ് പ്രതിപക്ഷനേതാവ് സ്വീകരിക്കുന്നത്. പുനപ്പരിശോധനാ ഹര്‍ജി പരിഗണിക്കുന്നതിനുള്ള അപേക്ഷ പരിഗണിക്കാമെന്ന് സുപ്രീംകോടതി പറഞ്ഞെങ്കിലും വിധി സ്റ്റേ ചെയ്യാന്‍ തയ്യാറായില്ല. ഈ അവസരത്തിലും ഭരണഘടനബാധ്യത നിറവേറ്റേണ്ട പ്രതിപക്ഷനേതാവ് അതിന് എതിര് നില്‍ക്കുന്നത് അദ്ദേഹത്തിന്റെ പദവിക്ക് നിരക്കാത്തതാണെന്ന് സി.പി.എം ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha























