ലൈവ് റിപ്പോര്‍ട്ടിംഗിനുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ സന്നിധാനത്തെത്തിയ അമൃത ടി.വി റിപ്പോര്‍ട്ടറെയും സാങ്കേതികപ്രവര്‍ത്തകരെയും പാതിരാത്രിയില്‍ പൊലീസ് ബലപ്രയോഗത്തിലൂടെ ഇറക്കിവിട്ടു, പമ്പയില്‍ പോലും തങ്ങാന്‍ അനുവദിച്ചില്ല, പുലര്‍ച്ചെ രണ്ട് മണിക്ക് പത്തനംതിട്ടയില്‍ ഇറക്കിവിട്ടു

മണ്ഡലമകരവിളക്കിന് ശബരിമല നടതുറക്കുംമുമ്പുള്ള സുരക്ഷയുടെ മറവില്‍ പൊലീസ് മാധമങ്ങളോടും മാധ്യമപ്രവര്‍ത്തകരോടും അതിക്രമം കാണിക്കുന്നു. സന്നിധാനത്തെ അമൃത ടിവി വാര്‍ത്താ സംഘത്തെ പെലീസ് ബലപ്രയോഗത്തിലൂടെ പുറത്താക്കി. സന്നിധാനത്തെ ബ്യൂറോ പൂട്ടുകയും ചെയ്തു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. മണ്ഡലകാലത്തിന് മുന്നോടിയായി ലൈവിനും മറ്റുമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കാനാണ് അമൃത ടി.വി ചീഫ് റിപ്പോര്‍ട്ടര്‍ ശ്രീജിത്തും മറ്റ് സാങ്കേതികപ്രവര്‍ത്തകരും സന്നിധാനത്തെത്തിയത്. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സന്നിധാനത്ത് പ്രവേശനം അനുവദിച്ചിട്ടില്ലന്നും അറസ്റ്റ് ചെയ്ത് നീക്കുമെന്ന് ഡിവൈ.എസ്.പിയുടെ നേതൃത്തിലുള്ള പൊലീസംഘം ഭീഷണിപ്പെടുത്തുകയായിരുന്നു.
തത്സമയ സംവിധാനം ഒരുക്കാന്‍ നിന്ന അമൃത ടിവി സാങ്കേതിക വിഭാഗത്തേയും സന്നിധാനത്ത് തുടരാന്‍ അനുവദിച്ചില്ല. പ്രത്യേകിച്ച് ഒരു സുരക്ഷാ രേഖയുമില്ലാതെ നൂറുകണക്കിന് തൊഴിലാളികള്‍ സന്നിധാനത്ത് തങ്ങുമ്പോഴാണ് ബ്യൂറോയിലേക്ക് ഇരച്ചു കയറിയ പൊലീസ് സംഘം അമൃത ടിവി വാര്‍ത്താ സംഘത്തിനു നേരെ അതിക്രമം നടത്തിയത്. ചീഫ് റിപോര്‍ട്ടര്‍ ശ്രീജിത്തിനെ വാര്‍ത്ത റിപോര്‍ട്ട് ചെയ്യുന്നതില്‍ നിന്നു തടസ്സപെടുത്തുകയും ചെയ്തു. നോട്ടീസ് നല്‍കാതയായിരുന്നു പൊലീസ് അതിക്രമം. നിയമാനുസൃതം നോട്ടീസ് നല്‍കിയാല്‍ ബ്യൂറോ വിട്ട് പുറത്തു വരാമെന്ന് പറഞ്ഞത് പൊലീസ് ആദ്യഘട്ടത്തില്‍ സമ്മതിച്ചു.
പിന്നീട് മുകളില്‍ നിന്നുള്ള നിര്‍ദ്ദേശ പ്രകാരം അത് സാധ്യമല്ലന്നറിയിച്ചു. തുടര്‍ന്നാണ് അടിയന്തരാവസ്ഥയ്ക്ക് സമാന സാഹചര്യത്തില്‍ പൊലീസ് ബലപ്രയോഗം നടത്തിയത്. റിപോര്‍ട്ടിങ്ങ് ഉപകരണങ്ങള്‍ എടുക്കാനുള്ള സാവകാശം പോലും നല്‍കിയില്ല. തുടര്‍ന്ന് രാത്രി 11 ഓടെ സംഘത്തെ പൊലീസ് പമ്പയിലെത്തിച്ചു. തുടര്‍ന്ന് അവിടേയും നിര്‍ത്താതെ രാത്രി രണ്ട് മണിക്ക് പത്തനംതിട്ടയില്‍ ഇറക്കി വിട്ടു. ചിത്തിരആട്ടവിശേഷത്തിനും തുലാമാസ പൂജകള്‍ക്കും നടതുറന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ഭീഷണിയും അക്രമവും നേരിട്ടിരുന്നു.
https://www.facebook.com/Malayalivartha























