ശബരിമലയിലെ സുരക്ഷാ സന്നാഹങ്ങള്‍ വിലയിരുത്താനായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ ഇന്ന ശബരിമലയിലേക്ക്

ശബരിമലയിലെ സുരക്ഷാ സന്നാഹങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇന്ന് ശബരിമലയിലെത്തും. എഡിജിപിമാരായ അനില്‍കാന്ത്, എസ്. ആനന്ദകൃഷ്ണന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വനിതാ പോലീസ് ബറ്റാലിയനെയും നിലയ്ക്കലിലും പന്പയിലും വിന്യസിച്ചിട്ടുണ്ട്. പമ്പ, നിലയ്ക്കല്‍ പ്രദേശത്തെ സുരക്ഷ ചുമതല ഇന്റലിജന്‍സ് ഐജി അശോക് യാദവിനും സന്നിധാനത്തെ സുരക്ഷ ചുമതല ഐജി വിജയ് സാഖറെക്കുമാണ്. ഓരോ മേഖലയിലും എസ്പിമാര്‍ക്ക് സുരക്ഷാ ചുമതല നല്‍കിയിട്ടുണ്ട്.
മണ്ഡലകാലത്ത് ദര്‍ശനത്തിന് അനുമതി തേടി പോലീസിന്റെ വെര്‍ച്വല്‍ ക്യു പോര്‍ട്ടലില്‍ 800 ഓളം യുവതികളുടെ അപേക്ഷ ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
"
https://www.facebook.com/Malayalivartha























