Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഉത്സവാഘോഷങ്ങള്‍ക്കിടെ നാട്ടാന പരിപാലനചട്ടം പാലിക്കണം: ജില്ലാകളക്ടര്‍

15 NOVEMBER 2018 01:51 PM IST
മലയാളി വാര്‍ത്ത

ജില്ലയിലെ ആനകളുടെ ഉടമസ്ഥര്‍, അമ്പലകമ്മിറ്റികള്‍, ദേവസ്വം കമ്മിറ്റികള്‍ മറ്റ് സംഘാടകര്‍ തുടങ്ങിയവര്‍ നാട്ടാനകളെ ഉത്സവങ്ങളില്‍ പങ്കെടുപ്പിക്കുന്നതിന് നാട്ടാന പരിപാലന ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ എ ആര്‍ അജയകുമാര്‍ അറിയിച്ചു. വീഴ്ച വരുത്തന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

ജില്ലാകളക്ടറുടെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന നാട്ടാനകളുടെ പരിപാലനം സംബന്ധിച്ച യോഗത്തിലാണ് തീരുമാനം. ആനയെ ഉത്സവങ്ങള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കും എഴുന്നള്ളിക്കുന്നതിന് സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് അപേക്ഷ നല്‍കണം. രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ക്കോ ഉത്സവ കമ്മിറ്റികള്‍ക്കോ,വ്യക്തികള്‍ക്കോ സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം ആനയെ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കില്ല. ആനകളെ 6 മണിക്കൂറില്‍ കൂടുതല്‍ ഉത്സവാഘോഷങ്ങളില്‍ ഉപയോഗിക്കാന്‍ പാടില്ല. ആനകളില്‍ നിന്നും 3 മീറ്റര്‍ അകലത്തില്‍ മാത്രമെ ആളുകള്‍ നില്‍ക്കാനോ നടക്കാനോ പാടുള്ളു.

മദ്യപിച്ച പാപ്പാന്‍മാര്‍ ആനയുടെ കൂടെ നില്‍ക്കാനോ നടക്കാനോ പാടില്ല.പരിക്ക് പറ്റിയതോ,ഗര്‍ഭം ധരിച്ചതോ,ശാരീരികാസ്വാസ്ഥ്യങ്ങളുള്ളതോ കണ്ണ് കാണാത്തതോ ആയ ആനകളെയും 1.5 മീറ്ററില്‍ താഴെയുള്ള ആനക്കുട്ടികളെയും ആഘോഷങ്ങള്‍ക്ക് ഉപയോഗിക്കരുത്. ആനയെ കൊടുംവെയിലത്ത് നിര്‍ത്താനോ ആനയുടെ അടുത്ത് നിന്ന് പടക്കം പൊട്ടിക്കാനോ പാടില്ല. ആനയ്ക്ക് വേണ്ടത്ര ഭക്ഷണവും വെള്ളവും കിട്ടിയിട്ടുണ്ടെന്ന് ഉത്സവ സംഘാടകരും ആനയുടെ സംരക്ഷകരും ഉറപ്പു വരുത്തണം. തീവെട്ടിയില്‍ നിന്നുള്ള ചൂട് തട്ടാതിരിക്കാന്‍ ആനയെ തീവെട്ടിയില്‍ നിന്നും അകലത്തില്‍ നിര്‍ത്തണം.ആനയെ ചൂടില്‍ നിന്നും രക്ഷിക്കുന്നതിന് നനഞ്ഞ ചാക്കില്‍ നിര്‍ത്തുകയോ പന്തലിനടിയില്‍ നിര്‍ത്തുകയോ ചെയ്യണം. സംഘാടകര്‍ വെറ്ററിനറി ഡോക്ടറുടെ സേവനം ഉറപ്പു വരുത്തണം.

പാപ്പാന്‍മാര്‍ ആനയെ അടിക്കാനോ ആണിയും സൂചിയും ഘടിപ്പിച്ച വടികൊണ്ട് തലയില്‍ തള്ളാനോ പാടില്ല. ആനയുടെ ഡാറ്റാ ബുക്ക്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, മൈക്രോചിപ്പ് സര്‍ട്ടിഫിക്കറ്റ്, ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, ഫിറ്റനസ് സര്‍ട്ടിഫിക്കറ്റ് (15 ദിവസത്തിനുള്ളില്‍ എടുത്തത്) എന്നിവ പാപ്പാന്‍ നിര്‍ബന്ധമായും കരുതണം.വെറ്ററിനറി ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രമെ മരുന്ന് നല്‍കാന്‍ പാടുള്ളു.

സംഘാടകര്‍ 72 മണിക്കൂര്‍ നേരം 25 ലക്ഷം രൂപയില്‍ കുറയാത്ത ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണം. എഴുന്നള്ളിപ്പ് സമയത്ത് ആനയുടെ പേരെഴുതി കഴുത്തില്‍ തൂക്കേണ്ടതും ഒന്നാം പാപ്പാന്‍ ആനയുടെ കൂടെതന്നെ ഉണ്ടാവുകയും വേണം. മദമിളകിയതോ കൊലയാളിയോ ആയ ആനയെ 15 ദിവസത്തിന് ശേഷം വെറ്ററിനറി ഡോക്ടര്‍ അടങ്ങിയ മെഡിക്കല്‍ ടീമിന്റെ പരിശോധനയ്ക്ക് ശേഷം അവരുടെ അനുമതിയോടുകൂടി മാത്രമെ ഉത്സവത്തില്‍ പങ്കെടുപ്പിക്കാവു.

35 വയസിന് മുകളിലുള്ള ആനകളുടെ ആരോഗ്യസ്ഥിതി നിര്‍ബന്ധമായും പരിശോധിക്കണം.പാപ്പാന് ക്ഷയ രോഗം ഇല്ല എന്നുള്ള സര്‍ട്ടിഫിക്കറ്റ് ജില്ലാ മെഡിക്കല്‍ ഓഫീസറില്‍ നിന്നും ആനയുടെ ഉടമസ്ഥന്‍ ഹാജരാക്കണം.ഫോണ്‍ 04936 202263, 9447979155.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends