ശബരിമലയില്‍ പ്രത്യേക ദിവസങ്ങളില്‍ യുവതികളെ പ്രവേശിപ്പിക്കാമോ എന്ന കാര്യം തന്ത്രിയുമായും ബന്ധപ്പെട്ടവരുമായി ആലോചിച്ച് തീരുമാനിക്കും, യുവതീ പ്രവേശനത്തില്‍ നിന്ന് പിന്‍മാറില്ല, വിശ്വാസികള്‍ക്കൊപ്പമാണ്, അവര്‍ക്ക് എല്ലാ സംരക്ഷണയും നല്‍കും- മുഖ്യമന്ത്രി വ്യക്തമാക്കി

സുപ്രീംകോടതി വിധി നടപ്പാക്കുന്നത് ദുര്‍വാശിയല്ലെന്നും ജനാധിപത്യവും നിയമവാഴ്ചയും ഉള്ള രാജ്യത്ത് സര്‍ക്കാരിന് അതേ നടപ്പാക്കാന്‍ പറ്റൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമാണ്. അവര്‍ക്ക് സംരക്ഷണം ഉറപ്പാക്കും. യുവതീപ്രവേശമവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് മുന്നില്‍ വേറെ മാര്‍ഗമില്ല. കോടതി ആവര്‍ത്തിച്ച് നിലപാട് വ്യക്തമാക്കി.
ആ വിധി അതേ പോലെ നിലനില്‍ക്കുന്നു. അതിനാല്‍ 10നും 50നും ഇടയിലുള്ള സ്ത്രീകള്‍ക്ക് ശബരിമല ദര്‍ശനം നടത്താം. അതിന് ക്രമീകരണം നടത്താമെന്ന് പറഞ്ഞു. യോഗം അവസാനിച്ചപ്പോള്‍ പ്രതിപക്ഷനേതാവ് പറഞ്ഞു, ഞങ്ങള്‍ ഇറങ്ങിപ്പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ശരിയല്ലെന്ന് ബി.ജെ.പി അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയും പറഞ്ഞെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സുപ്രീംകോടതിയെ അനുസരിക്കുകയേ സര്‍ക്കാരിന് മാര്‍ഗമുള്ളൂ എന്ന് വിശ്വാസികളും മതേതരവിശ്വാസികളും മനസിലാക്കണം. നിര്‍ഭാഗ്യവശാല്‍ യു.ഡി.എഫിനും ബി.ജെ.പിക്കും അക്കാര്യം മനസിലാകുന്നില്ല. ബി.ജെ.പി യുവതികളെ തടയുമെന്ന് പറഞ്ഞില്ല. യോജിപ്പില്ലെന്ന് പറഞ്ഞു. ഓണ്‍ലൈന്‍ ബുക്കിംഗിലെ ക്രമീകരണങ്ങള്‍ ശബരിമലയുമായി ബന്ധപ്പെട്ടവരുമായി ആലോചിച്ച് തീരുമാനിക്കും.
വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സാവകാശമില്ല. സുപ്രീംകോടതി പറഞ്ഞതേ നടപ്പാക്കാനാകൂ. അതേസമയം യുവതികളെ പ്രത്യേക ദിവസങ്ങളില്‍ പ്രവേശിപ്പിക്കാമോ എന്ന് തന്ത്രിയുമായും ശബരിമലയുമായി ബന്ധപ്പെട്ടവരുമായും ആലോചിച്ച് തീരുമാനിക്കും. മുന്‍വിധികളില്ല സര്‍ക്കാരിന്. ശബരിമലയുടെ യശസ് ഉയര്‍ത്തുന്ന കാര്യങ്ങള്‍ ചെയ്യാനാണ് സര്‍ക്കാരിന് ആഗ്രഹം. ഇക്കാര്യം ബി.ജെ.പിയും യു.ഡി.എഫും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























