ജൈവ ചെമ്മീന്‍ കൃഷിയില്‍ സഹകരിക്കാന്‍ കുഫോസും സ്വിറ്റ്‌സര്‍ലാന്റും തമ്മില്‍ ധാരണയായി

സ്വിറ്റ്‌സര്‍ലാന്റും കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാലയും (കുഫോസ്) കയറ്റുമതി ലക്ഷ്യമിട്ട് കേരളത്തില്‍ ജൈവ രീതിയില്‍ നാരന്‍ ചെമ്മീന്‍ (WHITE PRAWNS) കൃഷി ചെയ്യാന്‍ തമ്മില്‍ ധാരണയായി. സ്വിറ്റ്‌സര്‍ലാന്റിലെ ഏറ്റവും വലിയ ജൈവ ഭക്ഷ്യോല്‍പാദക വിപണ ശൃംഖലയായ കൂപ്പുമായി (COOP) സഹകരിച്ചാണ് കുഫോസ് പദ്ധതി നടപ്പിലാക്കുന്നത്. 25 ലക്ഷം അംഗങ്ങളും പടിഞ്ഞാറന്‍ യൂറോപ്പില്‍ വിപുലമായ വിപണി സാന്നിധ്യവുമുള്ള സഹകരണ പ്രസ്ഥാനമായ കൂപ്പിന് സ്വിറ്റ്‌സര്‍ലാന്റില്‍ മാത്രം 2213 വില്‍പ്പനശാലകളും 54,000 ജീവനക്കാരും ഉണ്ട്. സ്വിറ്റ്‌സര്‍ലാന്റില്‍ ആകെ വില്‍ക്കുന്ന ജൈവ ഭക്ഷ്യ ഉല്‍പ്പന്നങ്ങളില്‍ പകുതിയും കൂപ്പിന്റേതാണ്.
ഇന്ത്യന്‍ സീ ഫുഡ് എക്‌സ്‌പോര്‍ട്ട് അസോസിയേഷന്‍ തെരഞ്ഞെടുക്കുന്ന മത്സ്യകര്‍ഷകരാണ് കയറ്റുമതിചെയ്യാനുള്ള നാരന്‍ ചെമ്മീന്‍ ജൈവ മാര്‍ഗ്ഗത്തില്‍ കൃഷി ചെയ്യുക. ഇവര്‍ക്ക് നാരന്‍ ചെമ്മീന്‍ കുഞ്ഞുങ്ങളെ കുഫോസ് നല്‍കും. ഒപ്പം നൂറ് ശതമാനം ജൈവമാര്‍ഗ്ഗത്തില്‍ കൃഷി നടത്താനുള്ള പരിശീലനവും മത്സ്യം വളര്‍ത്താനുള്ള കുളം സജ്ജീകരിക്കാനുള്ള സാങ്കേതികവിദ്യയും നല്‍കും. ഇതിന്റെ മുന്നോടിയായി കൂപ്പിന്റെ സഹകരണത്തോടെ സജ്ജമാക്കുന്ന മോഡല്‍ ജൈവ നാരന്‍ ചെമ്മീന്‍ കൃഷി ഫാം കുഫോസ് കാമ്പസില്‍ താമസിയാതെ പ്രവര്‍ത്തന ക്ഷമമാകുമെന്ന് കുഫോസ് രജിസ്ട്രാര്‍ ഡോ.വി.എം.വിക്ടര്‍ ജോര്‍ജ് അറിയിച്ചു. ഈ മോഡല്‍ ഫാമിലാണ് കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനുള്ള പൂര്‍ണ്ണമായും രോഗാണു വിമുക്തമായ ചെമ്മീന്‍ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുക. ഈ കുഞ്ഞുങ്ങളെ ഉപയോഗിച്ച് കര്‍ഷകര്‍ ജൈവ മാര്‍ഗ്ഗത്തിലൂടെ ഉത്പാദിപ്പിക്കുന്ന നാരന്‍ ചെമ്മീന്‍ മുഴുവനും കൂപ്പ് വാങ്ങും.
ഇന്ത്യന്‍ സീ ഫുഡ് അസോസിയേന്റെ അഫിലിയേഷനോടെ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന സംസ്‌കരണ ഫാക്ടറികളില്‍ സംസ്‌കരിച്ച ശേഷമാണ് ജൈവ നാരന്‍ ചെമ്മീനുകള്‍ സ്വിറ്റ്‌സര്‍ലാന്റിലേക്ക് കയറ്റുമതി ചെയ്യുക. ഇത് സംബന്ധിച്ച് കുഫോസില്‍ ഇന്ന് സന്ദര്‍ശനം നടത്തിയ കുപ്പിന്റെ പ്രതിനിധികളും കുഫോസിലെ ശാസ്ത്രജ്ഞരും ഇന്ത്യന്‍ സീ ഫുഡ് അസോസിയേഷന്‍ ഭാരവാഹികളും തമ്മില്‍ ധാരണയിലെത്തി. സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചാലുടന്‍ ഇത് സംബധിച്ച ത്രൈ കക്ഷി ധാരണ പത്രം ഒപ്പുവെയ്ക്കുമെന്ന് കുഫോസ് രജിസ്ട്രാര്‍ ഡോ.വി.എം.വിക്ടര്‍ ജോര്‍ജ് പറഞ്ഞു.
കൂപ്പിനെ പ്രതിനിധീകരിച്ച് ഡയറക്ടര്‍ റോളഡ് ഫ്രഫല്‍, ഗര്‍ഹാഡ് സര്‍ലട്ടര്‍, ദീപ ന്യൂവര്‍ എന്നിവരും കുഫോസിനെ പ്രതിനിധീകരിച്ച് രജിസ്ട്രാര്‍ വി.എം.വിക്ടര്‍ ജോര്‍ജ്, ഗവേഷണ വിഭാഗം മേധാവി ഡോ.ടി.വി.ശങ്കര്‍, എമിനന്‍സ് പ്രൊഫസര്‍ ഡോ.കെ.ഗോപകുമാര്‍, ഡീന്‍ ഡോ.എം.എസ്.രാജു, അക്വാകള്‍ച്ചര്‍ വിഭാഗം മേധാവി ഡോ.കെ.ദിനേഷ് ഇന്ത്യന്‍ സീ ഫുഡ് എക്‌സ്‌പോര്‍ട്ട് അസോസിയേഷനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് അലക്‌സ് നൈനാന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. കുഫോസില്‍ ചെമ്മീന്‍ കൃഷി ചെയ്യുന്ന വിവിധ ജലാശായങ്ങളും സംഘം സ്വിറ്റ്‌സര്‍ലാന്റ് സംഘം സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തി.
https://www.facebook.com/Malayalivartha























