സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാം കൈവിട്ട സര്‍ക്കാര്‍ പുതിയ തന്ത്രത്തിലേക്ക്; ദേവസംബോര്‍ഡ് സാവകാശ ഹര്‍ജി നല്‍കും, അക്രമം ഉണ്ടാകുമെന്ന് ഇന്റലിജെന്‍സ് റിപ്പോര്‍ട്ട്, ശബരിമലയില്‍ രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ലെന്ന് ഡിജിപി

ശബരിമല സ്ത്രീ പ്രവേശനം നടപ്പാക്കണമെന്ന സുപ്രീംകോടതി വിധിയില്‍ സാവകാശ ഹര്‍ജി നല്‍കാന്‍ ദേവസ്വം ബോര്‍ഡ് തത്വത്തില്‍ തീരുമാനിച്ചു. വ്യാഴാഴ്ച രാത്രി ചേര്‍ന്ന യോഗത്തിലാണു തീരുമാനം. ഇതു സംബന്ധിച്ച അന്തിമ തീരുമാനം വെള്ളിയാഴ്ച രാവിലെ ഒമ്പതിനു ചേരുന്ന ബോര്‍ഡ് യോഗത്തില്‍ ഉണ്ടാകുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ പറഞ്ഞു.
അതേസമയം ശബരിമലയില്‍ കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നട അടച്ചശേഷം സന്നിധാനത്ത് തങ്ങാന്‍ ആരെയും അനുവദിക്കില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. നിലയ്ക്കലില്‍ നടന്ന പോലീസിന്റെ ഉന്നതതല അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുരോഹിതര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാത്രമാവും നട അടച്ചശേഷം സന്നിധാനത്ത് തങ്ങാന്‍ അനുമതി. ശബരിമലയിലെ ഏത് സാഹചര്യവും നേരിടാന്‍ എല്ലാ തയ്യാറെടുപ്പും പോലീസ് നടത്തിക്കഴിഞ്ഞുവെന്നും ഡിജിപി പറഞ്ഞു. തൃപ്തി ദേശായി മെയില്‍ അയച്ചിരുന്നു. എന്നാല്‍, അവരുടെ സന്ദര്‍ശനം സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha























