Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...


ഇരുപതുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 1.16കിലോ. ഭാരമുള്ള മുടിക്കെട്ട്...ട്രിക്കോഫാജിയ എന്നൊരു അവസ്ഥയെ പറ്റി കേട്ടിട്ടുണ്ടോ..?


നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ച നിറമുള്ള ആ അത്ഭുതവീട്.. അന്‍പതിലേറെ വിദേശപത്രങ്ങളില്‍ ഈ വാര്‍ത്ത വന്നു... ഇന്ത്യയിലെ അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി..


യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി... മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്... കണ്ടെത്തിയപ്പോള്‍ നഗ്നമായ നിലയിൽ ആയിരുന്നു..


കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...

സര്‍ക്കാരിനെ വെല്ലുവളിച്ച് ഒളിപ്പോരിന് ശബരിമല വനത്തില്‍ പ്രതിഷേധക്കാര്‍, കൊടുംവനത്തിലൂടെ സന്നിധാനത്തെത്താന്‍ ആറു വഴികള്‍; പോലീസിന് കാര്യങ്ങള്‍ എളുപ്പമാവില്ല

16 NOVEMBER 2018 12:35 PM IST
മലയാളി വാര്‍ത്ത

മണ്ഡലതീര്‍ഥാടനം തുടങ്ങുന്നതിനു മുമ്പേ ശബരിമലയിലേക്കു കാല്‍നടതീര്‍ഥാടകരുടെ പ്രവാഹമാണ്്്. ഇത പതിവിനു വിരുദ്ധമാണ്. സാധാരണഗതിയില്‍ മണ്ഡലതീര്‍ഥാടനം പകുതി പിന്നിട്ടശേഷമേ കാനനപാത വഴിയുള്ള തീര്‍ഥാടനം സജീവമാകാറുള്ളൂ. എന്നാല്‍, വൃശ്ചികം ഒന്നിനു മുമ്പുതന്നെ എരുമേലി ലക്ഷ്യമിട്ട് തീര്‍ഥാടകസംഘങ്ങള്‍ പദയാത്രയാരംഭിച്ചത്്് യുവതീപ്രവേശനവിവാദത്തിന്റെ പശ്ചാത്തലത്തിലാണ്. എരുമേലി വഴി, അഴുതയില്‍നിന്നുള്ള പരമ്പരാഗത കാനനപാത, വണ്ടിപ്പെരിയാറില്‍നിന്നുള്ള പുല്ലുമേട് പാത എന്നിവിടങ്ങളിലൂടെ പ്രതിഷേധക്കാരും ശബരിമലയിലെത്താന്‍ സാധ്യതയുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുള്ളതിനാല്‍ പോലീസ് അതീവജാഗ്രതയിലാണ്. നിലയ്ക്കല്‍ ബേസ് ക്യാമ്പ് കേന്ദ്രീകരിച്ചാണു തീര്‍ഥാടകര്‍ക്കു പോലീസ് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ കാനനപാതയിലൂടെ സഞ്ചരിക്കുന്നവര്‍ക്കു നേരിട്ടു പമ്പയിലും പുല്ലുമേടു വഴി സഞ്ചരിക്കുന്നവര്‍ക്കു നേരിട്ടു സന്നിധാനത്തും എത്താന്‍ കഴിയും. അട്ടത്തോട് തിരുവാഭരണപാത വഴിയും സന്നിധാനത്തെത്താനാവും.

പോലീസിന്റെ കണ്ണുവെട്ടിച്ച് മുണ്ടക്കയം നാറാണംതോട് വഴി വനത്തിലൂടെയാണ് , കഴിഞ്ഞ ചിത്തിര ആട്ടവിശേഷത്തിനു നടതുറന്നപ്പോള്‍ ബി.ജെ.പി. നേതാക്കളായ കെ. സുരേന്ദ്രനും വി.വി. രാജേഷും സന്നിധാനത്ത് എത്തിയത്. യുവതികള്‍ വന്നാല്‍ തടയുന്നതിനായി, കൊടുംവനത്തിലൂടെ സന്നിധാനത്തെത്താന്‍ ആറു വഴികളെങ്കിലും പ്രതിഷേധക്കാര്‍ കണ്ടുവച്ചിട്ടുണ്ട്. പോലീസ് സ്‌റ്റേഷനില്‍നിന്നു വാഹനങ്ങള്‍ക്കു പാസ് വാങ്ങണമെന്ന നിബന്ധനയും നിലയ്ക്കലില്‍നിന്നു നിയന്ത്രണവിധേയമായി കെ.എസ്.ആര്‍.ടി.സി. ബസിലേ പമ്പയിലെത്താന്‍ കഴിയൂവെന്നതും കൂടുതല്‍പേരെ കാല്‍നടതീര്‍ഥാടനത്തിനു പ്രേരിപ്പിക്കുന്നു. എന്നാല്‍, തീര്‍ഥാടനം സജീവമാകുന്നതിനു മുമ്പ്, ചെറുസംഘങ്ങളായി കാനനപാതയിലൂടെയുള്ള യാത്ര സാഹസികമാണ്.

ഇലവുങ്കല്‍നിന്നു കാട്ടിലൂടെ അട്ടത്തോട് വഴി തിരുവാഭരണപാതയിലൂടെ സഞ്ചരിച്ചാല്‍ പമ്പയിലെത്താതെ സന്നിധാനത്തിനു സമീപം മരക്കൂട്ടത്തെത്താം. ചാലക്കയത്തുനിന്നു ചിന്നക്കയം കൂപ്പ് റോഡ് വഴി, വനത്തിലൂടെ സന്നിധാനത്ത് എത്തുന്ന പാതയും തീര്‍ഥാടകര്‍ ലക്ഷ്യമിടുന്നു. എരുമേലിയില്‍നിന്നുള്ള പരമ്പരാഗത കാല്‍നടപ്പാത നാളെ രാവിലെ 11നു വനംവകുപ്പ് തുറന്നുകൊടുക്കും. എരുമേലി, പേരൂത്തോട്, ഇരുമ്പൂന്നിക്കര, കോയിക്കക്കാവ്, കാളകെട്ടി, അഴുതക്കടവ്, കല്ലിടാംകുന്ന്, ഇഞ്ചിപ്പാറകോട്ട, മുക്കുഴി, പുതുശേരി, കരിമല വഴി 32 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പമ്പ വഴി സന്നിധാനത്തെത്താം. പുല്ലുമേട് പാതയും നാളെ രാവിലെ എട്ടുമുതല്‍ വനംവകുപ്പ് തുറന്നുകൊടുക്കും. സത്രത്തില്‍നിന്നു പുല്ലുമേട് വഴി സന്നിധാനത്തേക്കുള്ള പാത എല്ലാദിവസവും രാവിലെ ഏഴിനാണു തുറക്കുന്നത്. പമ്പയില്‍നിന്നു മലകയറാതെ, നേരേ സന്നിധാനത്ത് എത്താന്‍ കഴിയുന്ന ഈ പാത തെരഞ്ഞെടുക്കുന്ന തീര്‍ഥാടകര്‍ ഏറെയാണ്. സത്രത്തില്‍നിന്നു 12 കിലോമീറ്റര്‍ നടന്നാല്‍ ഉപ്പുപാറ, പുല്ലുമേട്, പാണ്ടിത്താവളം വഴി സന്നിധാനത്തെത്താം. യാത്രയ്ക്ക് ഏകദേശം നാലുമണിക്കൂറെടുക്കും. അനുവദനീയമല്ലാത്ത കാനനപാതകളിലൂടെ എത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കാനാണു വനംവകുപ്പിന്റെ തീരുമാനം. ഇതിനായി കൂടുതല്‍ ഉദ്യോഗസ്ഥരെ വനത്തില്‍ വിന്യസിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നൈയുടെ മുഖച്ഛായ മാറ്റാൻ വമ്പൻ പദ്ധതികൾ; ഒളിമ്പിക് സിറ്റിയും 1200 കോടിയുടെ പുതിയ സെക്രട്ടറിയേറ്റും പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്...  (9 minutes ago)

മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...  (15 minutes ago)

ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന അൻസിബയുടെ പരാതി ഗൗരവതരം; കേസെടുത്ത് അന്വേഷിക്കാൻ ഹൈക്കോടതി നിർദ്ദേശം...  (20 minutes ago)

ടിബറ്റിൽ ശക്തമായ ഭൂചലനം; 5 തീവ്രത രേഖപ്പെടുത്തി, മിന്നൽ പ്രളയ ദുരന്തത്തിന് പിന്നാലെ വീണ്ടും പ്രകൃതിക്ഷോഭം...  (26 minutes ago)

കള്ളനെ പേടിച്ച് വണ്ടി വീടിന് മുകളിൽ പാർക്ക് ചെയ്തു! സോഷ്യൽ മീഡിയയെ ഞെട്ടിച്ച് മഹീന്ദ്ര സ്കോർപിയോ ഉടമ...  (38 minutes ago)

20 കാരിയുടെ വയറ്റിൽ നിന്നു  (39 minutes ago)

അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി.  (47 minutes ago)

കേരള ഹൗസിലെ ഔദ്യോഗിക രേഖകള്‍ മോഷണം പോയതായി പരാതി  (47 minutes ago)

ഭാരത് മാതാ കോളജിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; മാനേജ്‌മെന്റിനെതിരെ വൻ പ്രതിഷേധം...  (48 minutes ago)

ഫ്ലാറ്റിലേക്ക് അനിലയുമായി പോലീസ് ഉടൻ എത്തും..! ഞെട്ടി മലയാളികൾ..! മരണം കണ്ട് പൊട്ടിച്ചിരിച്ച് അനില  (54 minutes ago)

പിണറായിയെയും രാഗേഷിനെയും കൂട്ടിയിട്ട് കത്തിച്ച് ഗോവിന്ദൻ ! വിടാതെ തുരത്തിയടിച്ച് T K.. വിജയൻ കേരളം വിട്ടു..!  (1 hour ago)

അനിലെ കണ്ട് ദൃക്‌സാക്ഷി ഞെട്ടി..!വിലങ്ങ് വച്ച് തെളിവെടുപ്പിന് എത്തി...ആന്‍ മാത്യു പിടയുന്നത് കണ്ട് ഞെട്ടി വമ്പൻ നീക്കം  (1 hour ago)

കേരള ഹൗസ് രേഖാ മോഷണം: അഡീഷണൽ ലോ സെക്രട്ടറി ഗ്രാൻസിക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു...  (1 hour ago)

എല്ലാത്തിനും കാരണം ഇന്ത്യ കൊടും മഴ വരുന്നു ഡാം നിറയുന്നു...! നേപ്പാളിൽ മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങി ഓടി  (1 hour ago)

കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...  (1 hour ago)

Malayali Vartha Recommends