Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...


ഇരുപതുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 1.16കിലോ. ഭാരമുള്ള മുടിക്കെട്ട്...ട്രിക്കോഫാജിയ എന്നൊരു അവസ്ഥയെ പറ്റി കേട്ടിട്ടുണ്ടോ..?


നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ച നിറമുള്ള ആ അത്ഭുതവീട്.. അന്‍പതിലേറെ വിദേശപത്രങ്ങളില്‍ ഈ വാര്‍ത്ത വന്നു... ഇന്ത്യയിലെ അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി..


യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി... മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്... കണ്ടെത്തിയപ്പോള്‍ നഗ്നമായ നിലയിൽ ആയിരുന്നു..


കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...

ശബരിമല ദർശനം അതി കഠിനമാകും . കലിയുഗവരദനായ അയ്യപ്പന്റെ പോലും നിയന്ത്രണത്തിൽ നിൽക്കാത്ത വിധം കാര്യങ്ങൾ കുഴഞ്ഞു മറിയുന്നു

16 NOVEMBER 2018 12:30 PM IST
മലയാളി വാര്‍ത്ത

മണ്ഡലകാല പൂജയ്ക്ക് ശബരിമല നട ഇന്ന് തുറക്കുന്നത് സംഘർഷാവസ്ഥയിലേക്ക് ..യുവതീപ്രവേശനവിവാദത്തില്‍ സമവായമുണ്ടാക്കാന്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം ലക്ഷ്യം കണ്ടില്ല. എന്ത് വന്നാലും ദര്‍ശനം നടത്തിയേ മടങ്ങൂ എന്ന വാശിയിൽ തൃപ്തി ദേശായിയും സംഘവും വിമാനത്താവളത്തിൽ എത്തിക്കഴിഞ്ഞു. ശവത്തിൽ ചവിട്ടിയെ മടങ്ങൂ എന്ന് നാമജപ പ്രതിഷേധവുമായി സംഘടിച്ച വിശ്വാസികൾ മറുപുറത്തും . തൃപ്തിയുമായി സമവായ ചര്‍ച്ചയ്ക്ക് ശ്രമിക്കുന്നു എന്ന് ഹിന്ദു ഐക്യവേദിയും ബിജെപിയും പറയുന്നു. . എന്നാല്‍ ഇവര്‍ ഫോണ്‍ പോലും എടുക്കുന്നില്ലത്രെ .തൃപ്തിക്ക് പോകാന്‍ ഓണ്‍ലൈന്‍ - പ്രീ പെയ്ഡ് ടാക്‌സി ഡ്രൈവര്‍ മാര്‍ കൂടി വിസമ്മതിച്ചിരിക്കുന്ന സാഹചര്യത്തില്‍ സുഹൃത്തുക്കള്‍ വഴിവാഹനം എത്തിക്കാനുള്ള ശ്രമത്തിലാണ് തൃപ്തി ദേശായി. സ്ഥലത്തു വന്‍ പോലീസ് സന്നാഹമുണ്ട്.തൃപ്തിക്ക് പ്രത്യേക സുരക്ഷ നല്‍കുന്ന കാര്യം ആലോച്ചിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.


ശബരിമലയില്‍ നിശ്‌ചിതദിവസങ്ങളില്‍ യുവതീപ്രവേശനത്തിനു ക്രമീകരണം ഏര്‍പ്പെടുത്താനാണു സര്‍ക്കാര്‍ നീക്കം. വിശ്വാസികളെ സര്‍ക്കാര്‍ അപമാനിക്കുകയാണെന്നു പറഞ്ഞു പി.എസ്‌. ശ്രീധരന്‍പിള്ളയും വിധി നടപ്പാക്കാന്‍ സാവകാശഹര്‍ജി നല്‍കണമെന്ന അഭിപ്രായവുമായി രമേശ്‌ ചെന്നിത്തലയും കളത്തിലിറങ്ങിയിട്ടുണ്ട്.സംഘപരിവാര്‍ സംഘടനകള്‍ പ്രതിരോധത്തിനു കോപ്പുകൂട്ടിത്തുടങ്ങി.

സർക്കാർ അപകടകരമായ നിലപാടെടുത്തുകഴിഞ്ഞു. എന്തുവിലകൊടുത്തും അവിശ്വാസികളായ യുവതികളെ ബലം പ്രയോഗിച്ച് ശബരിമലയിൽ പ്രവേശിപ്പിച്ച് ആചാരലംഘനം നടത്തുമെന്ന് തീരുമാനിച്ചുകഴിഞ്ഞു. ഹിന്ദുസമൂഹത്തെ അപമാനിച്ച് ആത്മവിശ്വാസം നഷ്ടപ്പെടുത്തി ദുർബലമാക്കാനുള്ള നീക്കം. ഇനി വിശ്വാസികളുടെ മുന്നിൽ രണ്ടു മാർഗ്ഗമേയുള്ളൂ. ഒന്നുകിൽ അപമാനം സഹിച്ച് കീഴടങ്ങി ശബരിമലയെ തകർക്കാനുള്ള നീക്കത്തിന് കൂട്ടുനിൽക്കുക. അല്ലെങ്കിൽ എന്തു ത്യാഗവും സഹിച്ച് ഈ നീക്കത്തെ ചെറുത്തു തോൽപ്പിച്ച് വിശ്വാസികളെ അണിനിരത്തി ആചാരലംഘനം തടയുക. രണ്ടാമത്തെ മാർഗ്ഗമേ ആത്മാഭിമാനമുള്ളവരുടെ മുന്നിൽ കരണീയമായിട്ടുള്ളൂ എന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ അണികൾക്ക് ആഹ്വാനം നൽകിയിട്ടുമുണ്ട്. അതേസമയം കലാപമുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ലെന്നു സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നു..

 

 

 

എരുമേലിയിലും പമ്പയിലും സന്നിധാനത്തും യാതൊരു സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വേണ്ടത്ര ഉദ്യോഗസ്‌ഥരെയും നിയോഗിച്ചിട്ടില്ല. ഇത്തവണ നിലയ്‌ക്കലില്‍ കണ്‍ട്രോളിങ്‌ ഓഫീസ്‌ തുറന്നിട്ടില്ല. അന്നദാനമണ്ഡപം പോയിട്ട് അന്നദാനത്തിനുള്ള അരിയും മറ്റു സാധനങ്ങളും പോലും എത്തിച്ചിട്ടില്ല. എന്തിനു കുടിവെള്ളത്തിനുപോലും കടുത്ത ദൗര്‍ലഭ്യം ഉണ്ടായേക്കുമെന്നാണു സൂചന

ഏതായാലും ശബരിമല ദർശനം അതി കഠിനമാകുമെന്നു തീർച്ച . കലിയുഗവരദനായ അയ്യപ്പന്റെ പോലും നിയന്ത്രണത്തിൽ നിൽക്കാത്ത വിധം കാര്യങ്ങൾ കുഴഞ്ഞു മറിയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നൈയുടെ മുഖച്ഛായ മാറ്റാൻ വമ്പൻ പദ്ധതികൾ; ഒളിമ്പിക് സിറ്റിയും 1200 കോടിയുടെ പുതിയ സെക്രട്ടറിയേറ്റും പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്...  (8 minutes ago)

മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...  (14 minutes ago)

ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന അൻസിബയുടെ പരാതി ഗൗരവതരം; കേസെടുത്ത് അന്വേഷിക്കാൻ ഹൈക്കോടതി നിർദ്ദേശം...  (19 minutes ago)

ടിബറ്റിൽ ശക്തമായ ഭൂചലനം; 5 തീവ്രത രേഖപ്പെടുത്തി, മിന്നൽ പ്രളയ ദുരന്തത്തിന് പിന്നാലെ വീണ്ടും പ്രകൃതിക്ഷോഭം...  (25 minutes ago)

കള്ളനെ പേടിച്ച് വണ്ടി വീടിന് മുകളിൽ പാർക്ക് ചെയ്തു! സോഷ്യൽ മീഡിയയെ ഞെട്ടിച്ച് മഹീന്ദ്ര സ്കോർപിയോ ഉടമ...  (37 minutes ago)

20 കാരിയുടെ വയറ്റിൽ നിന്നു  (38 minutes ago)

അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി.  (46 minutes ago)

കേരള ഹൗസിലെ ഔദ്യോഗിക രേഖകള്‍ മോഷണം പോയതായി പരാതി  (46 minutes ago)

ഭാരത് മാതാ കോളജിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; മാനേജ്‌മെന്റിനെതിരെ വൻ പ്രതിഷേധം...  (47 minutes ago)

ഫ്ലാറ്റിലേക്ക് അനിലയുമായി പോലീസ് ഉടൻ എത്തും..! ഞെട്ടി മലയാളികൾ..! മരണം കണ്ട് പൊട്ടിച്ചിരിച്ച് അനില  (53 minutes ago)

പിണറായിയെയും രാഗേഷിനെയും കൂട്ടിയിട്ട് കത്തിച്ച് ഗോവിന്ദൻ ! വിടാതെ തുരത്തിയടിച്ച് T K.. വിജയൻ കേരളം വിട്ടു..!  (1 hour ago)

അനിലെ കണ്ട് ദൃക്‌സാക്ഷി ഞെട്ടി..!വിലങ്ങ് വച്ച് തെളിവെടുപ്പിന് എത്തി...ആന്‍ മാത്യു പിടയുന്നത് കണ്ട് ഞെട്ടി വമ്പൻ നീക്കം  (1 hour ago)

കേരള ഹൗസ് രേഖാ മോഷണം: അഡീഷണൽ ലോ സെക്രട്ടറി ഗ്രാൻസിക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു...  (1 hour ago)

എല്ലാത്തിനും കാരണം ഇന്ത്യ കൊടും മഴ വരുന്നു ഡാം നിറയുന്നു...! നേപ്പാളിൽ മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങി ഓടി  (1 hour ago)

കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...  (1 hour ago)

Malayali Vartha Recommends