രഹന ഫാത്തിമ ഇനി അഴിക്കുള്ളിൽ; മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ രഹ്ന ഫാത്തിമ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ രഹ്ന ഫാത്തിമ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പൊലീസിന് തുടർ നടപടികളുമായി മുന്നോട്ട് പോകാമെന്ന് കോടതി നിർദ്ദേശിച്ചു. സോഷ്യൽ മീഡിയ വഴി വഴി മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ ഇട്ടെന്ന പരാതിയിൽ പത്തനംതിട്ട പൊലീസാണ് കേസ് എടുത്തിരിക്കുന്നത്.
മനഃപൂർവ്വം രാജ്യത്തു വർഗീയ കലാപം ഉണ്ടാക്കാൻ വേണ്ടി ആണെന്ന് ചൂണ്ടിക്കാട്ടി കോട്ടയം തൃക്കൊടിത്താനം സ്വദേശി ആർ. രാധാകൃഷ്ണമേനോൻ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കു നൽകിയ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. പഞ്ച ദിവ്യ ദർശൻ എന്ന സംഘടനയുടെ കൺവീനർ ആണ് ശ്രീ രാധാകൃഷ്‌ണമേനോൻ.
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതിനെതുടർന്ന് തുലാമാസ പൂജയ്ക്കിടെ ആന്ധ്രാ സ്വദേശിയായ മാദ്ധ്യമപ്രവർത്തക കവിതയ്‌ക്കൊപ്പം രഹ്ന ഫാത്തിമയും ശബരിമലയിൽ ക്ഷേത്ര സന്ദർശനത്തിന് എത്തിയിരുന്നു. എന്നാൽ ഇവർക്ക് നടപ്പന്തൽ വരയേ പോകാൻ സാധിച്ചിരുന്നുള്ളു. ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് തിരിച്ചിറങ്ങേണ്ടി വരികയായിരുന്നു.
മറ്റൊരു മതത്തിന്റെ കാര്യത്തിൽ ഇടപ്പെട്ട് അവരുടെ മത വികാരം വ്രണപ്പെടുത്താൻ ശ്രമിച്ചു എന്ന വകുപ്പാണ് രഹ്‍ന ഫാത്തിമയ്ക്ക് മേൽ ചുമത്തിയിട്ടുള്ളത് . ഇത് ജാമ്യമില്ലാ വകുപ്പാണ്.
രഹാന ഫാത്തിമ മോഡലും നടിയുമാണ്. സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ കറുത്ത മുണ്ടും ഷര്‍ട്ടുമണിഞ്ഞ്, മാലയിട്ട്, കുറിതൊട്ട് തത്വമസി എന്ന അടിക്കുറിപ്പോടെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്.
അയ്യപ്പഭക്തികൊണ്ടാണ് രഹാനെ ശബരിമലയിൽ പോയതെന്ന് പറയാനാവില്ല . രഹ്‍ന ഫാത്തിമയുടെ കാര്യത്തില്‍ വിശദീകരണവുമായി ഇവര്‍ ജോലി ചെയ്യുന്ന ബിഎസ്എന്‍എല്‍ ഓഫീസും രംഗത്തെത്തിയിരുന്നു.
രഹ്‍നയെ ഡ്യൂട്ടിയുടെ ഭാഗമായി ശബരിമലയില്‍ നിയോഗിച്ചിട്ടില്ലെന്നും ബിഎസ്എന്‍എല്ലും വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























