Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഭക്തർക്ക് എന്തെങ്കിലും സംഭവിച്ചാൽ പിണറായി പുറത്തിറങ്ങി നടക്കില്ല:കെ.മുരളീധരൻ

17 NOVEMBER 2018 06:50 PM IST
മലയാളി വാര്‍ത്ത

ശബരിമലയിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് എന്തെങ്കിലും സംഭവിച്ചാൽ മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറങ്ങി നടക്കില്ലെന്ന് കെ.പി.സി.സി പ്രചരണ സമിതി ചെയർമാൻ കെ.മുരളീധരൻ. പിണറായിയുടെ ഭരണത്തിന് കീഴിൽ അയ്യപ്പന് പോലും കഷ്ടകാലമാണ് . ഇങ്ങനെയൊരു മണ്ഡലകാലം ശബരിമലയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല . ഭക്തർക്ക് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാത്തതിൽ പ്രതിഷേധിച്ച് ദേവസ്വം ബോർഡ് ആസ്ഥാനത്തിന് മുന്നിൽ ഡി.സി.സി സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിൽ ഇപ്പോൾ ചന്ദനത്തിന്റെയും കളഭത്തിന്റെയും നറുമണമല്ല ,മറിച്ച് ഡ്രെയിനേജ് നിറഞ്ഞ് ദുർഗന്ധപൂരിതമായിരിക്കുന്നു. കുടിവെള്ളമുൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒന്നും തന്നെ ഒരുക്കിയിട്ടില്ല പോരാത്തതിന് നിരോധനാജ്ഞയും പുറപ്പെടുവിച്ചു. ഭക്തർക്ക് 11 മണിക്ക് സന്നിധാനത്ത് തങ്ങാനാവാത്ത സ്ഥിതിയാണ്.

ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ സല്യൂട്ട് അടിക്കുന്നത് ആർ.എസ്.എസിനെയാണ് . പുരോഗമനവാദികൾക്കൊപ്പമാണ് തങ്ങളെന്ന് സി.പി.എമ്മും വിശ്വാസികൾക്കൊപ്പമാണെന്ന് ദേവസ്വം ബോർഡും പറയുന്നുണ്ട് . രണ്ടു പേരും പറയുന്നത് വോട്ടുമാത്രം ലക്ഷ്യമാക്കിയാണ്.അയ്യപ്പനെ പണയം വെച്ചതാണ് ഇവർ വോട്ടുണ്ടാക്കാൻ ശ്രമിക്കുന്നത് എന്ന് ജനങ്ങൾ തിരിച്ചറിയണം. സത്യത്തിൽ ശബരിമലയിൽ പ്രശ്നങ്ങളുണ്ടാക്കുന്നത് നിരീശ്വരവാദം പ്രചരിപ്പിക്കുന്ന സി.പി.എമ്മും കപടഭക്തി കാണിക്കുന്ന ബി.ജെ.പിയുമാണ്. ഇരു പാർട്ടികളും പകൽ ശത്രുക്കളും രാത്രി മിത്രങ്ങളുമാണ്. രണ്ടുപേരുടെയും ലക്‌ഷ്യം ഒന്നാണ്,കോൺഗ്രസിനെ തകർക്കുക. കോൺഗ്രസ് വിശ്വാസികൾക്കൊപ്പമാണ്.ബോർഡ് പ്രസിഡന്റ് എ.പദ്മകുമാറിന് ശിഷ്ടകാലം കാനനവാസമാണെന്നും മുരളി പറഞ്ഞു.


ദർശനത്തിനെത്തിയ ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ.പി.ശശികലയുടെ അറസ്റ്റ് ഒഴിവാക്കാമായിരുന്നു. . ശശികല ഒരുദിവസം ശബരിമലയിൽ തങ്ങിയാൽ മലയിടിഞ്ഞു വീഴുമോ. ശബരിമല വിഷയത്തിൽ കോൺഗ്രസ് നടത്തിയ പ്രചരണങ്ങളിൽ ജനങ്ങൾക്ക് വിശ്വാസം വന്നെന്ന് മനസിലാക്കി ശ്രദ്ധ തിരിക്കാൻ മുഖ്യമന്ത്രി ബി.ജെ.പിയുമായി ചേർന്ന് നടത്തിയ അഡ്‌ജസ്‌റ്റ്‌മെന്റാണ് അറസ്‌റ്റ്.

ഈ ഭക്തി കാണിക്കുന്ന ബി.ജെ.പി, വിശ്വാസികൾ ശബരിമലയിൽ പോകുന്ന വൃശ്ചികം ഒന്നിന് തന്നെ ചാടിക്കയറി ഹർത്താൽ പ്രഖ്യാപിച്ചത് എന്തിനാണ്. അറസ‌്‌റ്റിനെതിരെ അവർക്ക് കോടതിയെ സമീപിക്കാമായിരുന്നുവെന്നും മുരളി പറഞ്ഞു.

ശബരിമല വിഷയത്തിൽ സർക്കാർ ആർ.എസ്.എസിന് മുന്നിൽ മുട്ടുമടക്കിയെന്ന് യോഗം ഉദ്ഘാടനം ചെയ്ത കെ.പി.സി.സി പ്രസി‌ഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ശബരിമലയെ രാഷ്ട്രീയവത്കരിക്കാൻ സി.പി.എമ്മും ബി.ജെ.പിയും ശ്രമിക്കുകയാണ്. സർവകക്ഷി യോഗത്തിൽ മുഖ്യമന്ത്രി സ്വീകരിച്ച നിലപാട് നിഷേധാത്മകമാണ്. ശബരിമലയിലുണ്ടായ സംഭവങ്ങൾ നാളെ രാജ്യത്തിന്റെ മറ്റെവിടെയെങ്കിലും ഉണ്ടായാക്കാവുന്ന ആപത്തിന്റെ സൂചനയാണ്. ഇത് തിരച്ചറിഞ്ഞ് തടയാൻ കഴിഞ്ഞില്ലെങ്കിൽ ചരിത്രം മാപ്പ് തരില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

കെ.പി.സി.സി മുൻ അദ്ധ്യക്ഷൻ എം.എം.ഹസൻ, കൊടിക്കുന്നിൽ സുരേഷ് എം.പി, എം.എൽ.എമാരായ വി.എസ്.ശിവകുമാർ, കെ.എസ്.ശബരിനാഥൻ തുടങ്ങിയവർ സംസാരിച്ചു.

തമ്പാനൂർ രവി, പാലോട് രവി, കരകുളം കൃഷ്‌ണപിള്ള, ,ജി ജോസഫ്, മണക്കാട് സുരേഷ് തുടങ്ങീ നേതാക്കൾ പങ്കെടുത്തു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends