നടന്നത് രാഷ്ട്രീയ പകപോക്കല്‍... ഇരുമുടി കെട്ടുമായി ശബരിമലയ്ക്ക് വന്ന സുരേന്ദ്രനെ ആദ്യം കരുതല്‍ തടങ്കലിലെടുത്തു; പിന്നെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി; നാമജപ പ്രതിഷേധത്തെ ചെറുക്കാന്‍ വെളുപ്പാന്‍ കാലത്ത് തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി
ശക്തമായ നിലപാടെടുത്തതിനെതിരെ പോലീസിന്റെ പ്രതികാര നടപടിയാണുണ്ടായിരിക്കുന്നതെന്ന് റിമാന്‍ഡ് ചെയ്ത് പുറത്തിറങ്ങിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് പറഞ്ഞു. അയ്യപ്പന് വേണ്ടി 14 ദിവസമല്ല ഒരായുസ്സ് ജയിലില്‍ കിടക്കാനും തയ്യാറാണ്.
ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തുവാന്‍ ഒരു കുറ്റവും താന്‍ ചെയ്തിട്ടില്ലെന്നും വാക്കുകള്‍ കൊണ്ടു പോലും പ്രതിരോധിച്ചില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയ പകപോക്കലാണ്, ഇത് രാഷ്ട്രീയമായിതന്നെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് മര്‍ദ്ദനമേറ്റുവെന്നും സുരേന്ദ്രന് പറഞ്ഞു. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നു മണിക്ക് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയതും ദുരുഹതയുണ്ടാക്കിയിട്ടുണ്ടെന്നും സുരേന്ദ്രന് ആരോപിച്ചു. കോടതി ഇരുമുടിക്കെട്ട് സൂക്ഷിക്കുവാനും പ്രാര്‍ത്ഥന നടത്തുവാനും അനുമതി നല്‍കിയിട്ടുണ്ട്.
സുരേന്ദ്രന് ഐക്യദാര്ട്യം പ്രകടിപ്പിച്ചുകൊണ്ട് 50 ലധികം ആളുകള്‍ മജിസ്ട്രേറ്റിന്റെ വീടിന് മുന്നില്‍ ഒത്തുകൂടിയിരുന്നു. നേതാവിന് അനുകൂലമായി ഇവര്‍ മുദ്രാവക്യം വിളിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha