Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ 100 കോടി എവിടെ? ഇതാണോ ഭക്തരുടെ കക്കൂസ്; ഉദ്യോഗസ്ഥരെ അമ്പരപ്പിച്ച് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പമ്പയിലെ അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിച്ചു 

19 NOVEMBER 2018 11:00 AM IST
മലയാളി വാര്‍ത്ത

പ്രളയം കഴിഞ്ഞ് 4 മാസം കഴിഞ്ഞിട്ടു പോലും പമ്പയിലും നിലയ്ക്കലിലും അടിസ്ഥാന സൗകര്യമൊരുക്കാത്തതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. നിലയ്ക്കലിലെ പരിശോധനയ്ക്ക് ശേഷം പമ്പയിലെത്തിയ കണ്ണന്താനം അപ്രതീക്ഷിതമായി ഭക്തര്‍ക്കൊരുക്കിയ ശുചിമുറികള്‍ പരിശോധിച്ചു. പൂര്‍ത്തിയായിട്ടും തുറന്ന് കൊടുക്കാത്തതും വൃത്തിയില്ലാത്തതുമായ കക്കൂസുകളും അല്‍ഫോണ്‍സ് കണ്ണന്താനത്തെ ചൊടിപ്പിച്ചു. ഇതാണോ ഭക്തര്‍ക്കായി ഒരുക്കിയതെന്ന് കണ്ണന്താനം ചോദിച്ചു. ഉദ്യോഗസ്ഥരാകട്ടെ എന്ത് മറുപടി പറയണമെന്നറിയാതെ പതറുകയും ചെയ്തു. 

ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനായാണ് താന്‍ എത്തിയതെന്ന് കണ്ണന്താനം മാധ്യമങ്ങളോട് പറഞ്ഞു. രണ്ടു മാസം മുമ്പ് പ്രളയത്തിനു ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇവിടെ വന്നിരുന്നു. അന്ന് പമ്പയുടെ സ്ഥിതി ദയനീയമായിരുന്നു. അതില്‍ നിന്ന് ഒട്ടും മെച്ചപ്പെട്ടിട്ടില്ലെന്ന് കണ്ണന്താനം കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാര്‍ ശബരിമലയുടെ വികസനത്തിനായി 100 കോടി അനുവദിച്ചിരുന്നു. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇവിടെ ഒരുക്കിയിട്ടില്ലെന്നും കണ്ണന്താനം പറഞ്ഞു. 

ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുകയാണ്. സോവിയറ്റ് റഷ്യയിലും ചൈനയിലും പോലും കാണാത്ത കാര്യങ്ങളാണ് നടമാടുന്നത്. ശബരിമലയില്‍ എത്തുന്നത് ഭക്തന്‍മാരാണ്, തീവ്രവാദികളല്ല. പൊലീസ് അവരെ മര്‍ദിക്കുന്നത് എന്തിനാണ് ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട കാര്യമെന്താണ് ഭക്തിയോടെ മലകയറാന്‍ വരുന്നരെ അറസ്റ്റ് ചെയ്യുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

പാര്‍ട്ടി നിര്‍ദേശമനുസരിച്ചല്ല, കേന്ദ്ര മന്ത്രി എന്ന നിലയിലാണ് ശബരിമലയില്‍ എത്തിയത്. ശബരിമലയിലെ പൊലസ് നടപടി മൂലം ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ലോകത്തിനു മുന്നില്‍ പൊലീസ് നിയന്ത്രണത്തിലാണ് കേരളം എന്ന പ്രതീതിയാണുള്ളത്. സമാധാനപരമായി നാമജപം നടത്തുന്നത് എങ്ങനെയാണ് പ്രതിഷേധമാവുക ഭക്തരില്‍ ചിലര്‍ ചില പാര്‍ട്ടി അംഗങ്ങളൊണെന്നത് തെറ്റല്ലെന്നും അദ്ദേഹം പറഞ്ഞു. 

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധി വരുന്നതു വരെ കാത്തിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജീവിതത്തിലൊരിക്കലും ശബരിമലയില്‍ പോകാത്തവര്‍ക്ക് ഈ രണ്ടുമാസം കൊണ്ട് പോയാല്‍ മാത്രമേ രക്ഷപ്പെടൂ എന്ന് ചിന്തിക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല. ഇതൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടി മാത്രം നടത്തുന്നതാണെന്നും കണ്ണന്താനം പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends