Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

പോലീസ് ഓഫീസര്‍മാര്‍ നിരാശയില്‍... കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ ആദ്യം നിലയ്ക്കലിലും പിന്നെ പമ്പയിലും തടഞ്ഞു; മന്ത്രിയുടെ പരാതിയോടെ വരുന്നത് സൂപ്പര്‍ പണി; ഹൈക്കോടതിയുടെ വിമര്‍ശനം കൂടിയായപ്പോള്‍ ഉന്നത പോലീസ് ഓഫീസ് അസോസിയേഷനും അതൃപ്തി 

22 NOVEMBER 2018 10:31 AM IST
മലയാളി വാര്‍ത്ത

ശബരിമലയെ സംബന്ധിച്ച് ഇന്നലത്തെയും ഇന്നത്തേയും ദിവസം കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്റേതായിരുന്നു. നിലയ്ക്കലില്‍ സുരക്ഷാ ചുമതലയുള്ള എസ് പി യതീഷ് ചന്ദ്രയുടെ ചോദ്യം ചെയ്തതിന് പിന്നാലെ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്റെ വാഹനം പമ്പയില്‍ തടഞ്ഞും പോലീസ് പുലിവാലു പിടിച്ചിരിക്കുകയാണ്. ശബരിമല ദര്‍ശനത്തിന് ശേഷം മടങ്ങിയ കേന്ദ്രമന്ത്രിയുടെ വാഹനം പമ്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്ത് വെച്ചായിരുന്നു തടഞ്ഞത്. അബദ്ധത്തില്‍ നടന്ന സംഭവത്തില്‍ പോലീസ് പിന്നീട് മാപ്പു പറഞ്ഞതായാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ മാപ്പല്ല വിശദീകരണം മാത്രമാണ് നല്‍കിയതെന്നാണ് എസ്.പി. ഹരിശങ്കര്‍ പറഞ്ഞത്. മന്ത്രിയുടെ വാഹനമംല്ല കൂടെയുള്ള വാഹന വ്യൂഹമാണ് തടഞ്ഞതെന്നുമാണ് പറയുന്നത്. 

പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു കേന്ദ്രമന്ത്രിയുടെ വാഹനം തടഞ്ഞെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്. ശബരിമലയിലെ പ്രതിഷേധക്കാരുടെ വാഹനമാണെന്ന് കരുതിയാണ് തടഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി. ഇന്നലെ ശബരിമലദര്‍ശനത്തിനായി എത്തിയ കേന്ദ്രമന്ത്രി എല്ലാം കഴിഞ്ഞ് സ്വകാര്യ പമ്പയിലേക്ക് സ്വകാര്യ വാഹനത്തില്‍ തിരിച്ചു പോകുമ്പോഴായിരുന്നു വാഹനം പോലീസ് തടഞ്ഞത്. കേന്ദ്രമന്ത്രിയാണെന്ന് തിരിച്ചറിഞ്ഞതോടെ പോലീസുകാര്‍ ഉന്നതോദ്യോഗസ്ഥരെ വിവരം അറിയിക്കുകയും അവരെത്തി മാപ്പു പറയുകയുമായിരുന്നു. 

ഇന്നലെ ശബരിമലയില്‍ സുരക്ഷാ ചുമതലയുള്ള എസ്പി യതീഷ്ചന്ദ്ര പൊന്‍രാധാകൃഷ്ണനെ ചോദ്യം ചെയ്തത് വലിയ വിവാദമായതിന് പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ പോലീസ് മന്ത്രിയുടെ വാഹനം തടയുകയും ചെയ്തിരിക്കുന്നത്. ഇന്നലെ സ്വകാര്യവാഹനങ്ങള്‍ കടത്തിവിടാത്തത് ചോദ്യം ചെയ്തപ്പോള്‍ അത് ശബരിമലയില്‍ ഉണ്ടാക്കുന്ന ട്രാഫിക് ചൂണ്ടിക്കാട്ടിയായിരുന്നു യതീഷ്ചന്ദ്ര തിരിച്ചു ചോദിച്ചത്. കെഎസ്ആര്‍ടിസി ബസുകള്‍ തിരിച്ചു പോരുമെന്നും സ്വകാര്യ വാഹനങ്ങള്‍ അവിടെ കിടക്കുന്നത് മൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്കിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമോ എന്നായിരുന്നു യതീഷ്ചന്ദ്ര ചോദിച്ചത്. 

സ്വന്തം ഉത്തരവാദിത്വങ്ങള്‍ നടത്താതെ മന്ത്രിയെ ചോദ്യം ചെയ്യുകയാണോ എന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ തട്ടിക്കയറിയപ്പോള്‍ മന്ത്രി ഉത്തരവിട്ടാല്‍ ഗതാഗതം അനുവദിക്കാമെന്നായിരുന്നു എസ്പിയുടെ മറുപടി. എന്നാല്‍ അതിന് തനിക്ക് അധികാരമില്ലെന്ന് പറഞ്ഞ് മന്ത്രിയും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും പിന്നീട് കെഎസ്ആര്‍ടിസി ബസിലാണ് പമ്പയിലേക്ക് പോയത്.

ശബരിമലയിലെ സ്ഥിതി പരമദയനീയമെന്ന് ഇന്നലെ ഹൈക്കോടതിയും വിമര്‍ശിച്ചിരുന്നു. ചില പോലീസ് ഉദ്യോഗസ്ഥര്‍ നിയമം കയ്യിലെടുക്കുകയാണെന്നാണ് കോടതിയുടെ വിലയിരുത്തല്‍. ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ല. രണ്ട് ഐപിഎസ് ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും എന്തിനവരെ സന്നിധാനത്ത് നിയോഗിച്ചു എന്നുമാണ് കോടതി ചോദിച്ചത്. ഇതോടെ വെട്ടിലായിരിക്കുകയാണ് ഐ.ജി വിജയ് സാഖറെയും എസ്പി യതീഷ് ചന്ദ്രയും ഇതോടെ വെട്ടിലായിരിക്കുകയാണ്. കൂടാതെ കേന്ദ്ര മന്ത്രിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ യതീഷ് ചന്ദ്രനും ഹരിശങ്കറും നടപടി വരും. ഇതിനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (7 hours ago)

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (8 hours ago)

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി  (8 hours ago)

തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്‌ സാധ്യത; വരും മണിക്കൂറുകളിൽ ജാഗ്രത!!!  (8 hours ago)

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചു; ഗവര്‍ണര്‍ രാജി സ്വീകരിച്ചു; പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ കാവല്‍ മുഖ്യമന്ത്രി; 3633 ദിവസങ്ങള്‍ക്ക് ശേഷം പടിയ  (8 hours ago)

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (15 hours ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (15 hours ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (16 hours ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (17 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (17 hours ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (18 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (18 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (19 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (20 hours ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (20 hours ago)

Malayali Vartha Recommends