സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ

തമിഴ്‌നാട് തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ വിജയ്‌ക്കൊപ്പം സന്തോഷം പങ്കിടാന്‍ നടി തൃഷയും എത്തി. നടിയുടെ പിറന്നാള്‍ ദിനം കൂടിയായിരുന്നു. വിജയ്‌യുടെ പനയൂരിലെ വസതിയിലേക്കാണ് പ്രിയ സുഹൃത്ത് ഈ വലിയ നിമിഷത്തില്‍ ഓടിയെത്തിയത്.
അതേസമയം പിറന്നാള്‍ ദിനത്തില്‍ തിരുപ്പതി ക്ഷേത്രത്തില്‍ തൃഷ ദര്‍ശനം നടത്തിയിരുന്നു. തൃഷയുടെ ജന്മദിനം, തമിഴ്‌നാട്ടില്‍ വോട്ടെണ്ണല്‍ ദിനം എന്നിങ്ങനെ ഒട്ടേറെ പ്രത്യേകതകള്‍ കൂടിയുണ്ട് ഈ ദര്‍ശനത്തിനു പിന്നില്‍. നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ ഈ തെരഞ്ഞെടുപ്പില്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണങ്ങള്‍ നേരിട്ട വ്യക്തിയാണ് തൃഷ.
വിജയ്‌യ്‌ക്കൊപ്പം തന്നെ തിരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പേരാണ് തൃഷയുടെത്. നടി രാഷ്ട്രീയ രംഗത്തില്ലെങ്കിലും വിജയ്‌യുമായി സൗഹൃദം എതിര്‍പാര്‍ട്ടികള്‍ ആയുധമാക്കിയിരുന്നു. വിജയ്‌യുടെ ഭാര്യ സംഗീത വിവാഹ മോചന ഹര്‍ജിയില്‍ ഒരു നടിയെ കുറിച്ച് പരാമര്‍ശിച്ചത് തൃഷയെ ഉദ്ദേശിച്ചാണ് എന്ന പ്രചാരണവുമുണ്ടായി.
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തമിഴക രാഷ്ട്രീയത്തില്‍ പുതിയ ചരിത്രം കുറിച്ച് നടന്‍ വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം കരുത്തുറ്റ മുന്നേറ്റം തുടരുകയാണ്. ആദ്യ ഫലസൂചനകള്‍ പുറത്തുവന്നതോടെ ചെന്നൈ പനയൂരിലെ വിജയ്‌യുടെ വസതിക്ക് മുന്നില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരും ആരാധകരും തടിച്ചുകൂടി ആഘോഷങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
https://www.facebook.com/Malayalivartha























