Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..


പൊലീസ് സ്റ്റേഷൻ ദത്തെടുക്കാൻ തീരുമാനിച്ചത്..വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു.. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ചെക്ക്..ഭരിക്കുന്നത് പിണറായിയാണെന്ന് കരുതിയാണ് ഡി ജി പി വിവാദ തീരുമാനമെടുത്തത്..


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...

ഹൈജാക്കിന് ഞങ്ങളില്ല... പ്രത്യക്ഷസമരത്തില്‍ നിന്നും എന്‍ എസ് എസ് പിന്‍വാങ്ങി; പന്തളം രാജ കുടുംബവും തന്ത്രി കുടുംബവും സമരത്തില്‍ നിന്ന് പിന്‍മാറിയത് പോലെ എന്‍.എസ്.എസും പിന്‍മാറിയത് ഒരേ കാരണത്താല്‍; ബിജെപിയും ഹിന്ദു ഐക്യ വേദിയും വിശ്വഹിന്ദു പരിഷത്തും ചേര്‍ന്നു സമരം ഹൈജാക്ക് ചെയ്തു

22 NOVEMBER 2018 11:27 AM IST
മലയാളി വാര്‍ത്ത

More Stories...

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...

പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..

അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ

ശബരിമലയിലെ പ്രത്യക്ഷസമരത്തില്‍ നിന്നും എന്‍ എസ് എസ് പിന്‍വാങ്ങി. ബിജെ പിയും ഹിന്ദു ഐക്യ വേദിയും വിശ്വഹിന്ദു പരിഷത്തും ചേര്‍ന്നു സമരം ഹൈജാക്ക് ചെയ്തതു കൊണ്ടാണ് പിന്‍മാറ്റം. പന്തളം രാജ കുടുംബവും തന്ത്രി കുടുംബവും സമരത്തില്‍ നിന്ന് പിന്‍മാറിയത് പോലെയാണ്.

ജി. സുകുമാരന്‍ നായരുമായി സി പി എമ്മിന് ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ ഒരു പരിധി വരെ പരിഹരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്‍ എസ് എസിന് വേണ്ടി ദേശാഭിമാനി രണ്ടു പുറമാണ് കഴിഞ്ഞയാഴ്ച നീക്കിവച്ചത്. എന്‍ എസ് എസിനെതിരെ വാര്‍ത്തകള്‍ നല്‍കരുതെന്ന കര്‍ശന നിര്‍ദ്ദേശം ദേശാഭിമാനി പത്രാധിപര്‍ നല്‍കിയിയിരുന്നു. എന്‍ എസ് എസിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം ഉണ്ടായപ്പോള്‍ അതിന് പാര്‍ട്ടിയുമായി ബന്ധമുണ്ടെങ്കില്‍ പിന്‍മാറാനും സി പി എം അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ആക്രമണം നടത്തിയത് തങ്ങളല്ലെന്നതാണ് സി പി എം പറഞ്ഞത്.

ആക്രമണങ്ങളില്‍ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. അതാത് പോലീസ് ഓഫീസര്‍മാര്‍ക്ക് ഇതിന്റെ ചുമതലയും നല്‍കിയിട്ടുണ്ട്.

കോടിയേരിയാണ് ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ചതെന്നറിയുന്നു. പിണറായിയുടെ നിര്‍ദ്ദേശാനുസരണമായിരുന്നു നടപടി. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ പുനപരിശോധനാ ഹര്‍ജി കൊടുക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. എന്നാല്‍ അതിന് സര്‍ക്കാര്‍ ആദ്യം തയ്യാറായില്ല. പിന്നീട് സര്‍ക്കാര്‍ നിലപാട് തിരുത്തി. ദേവസ്വം ബോര്‍ഡിനെ കൊണ്ട് സാവകാശ ഹര്‍ജി കൊടുപ്പിക്കാന്‍ തീരുമാനിച്ചതോടെ സര്‍ക്കാരും എന്‍ എസ് എസും തമ്മിലുള്ള വിഷയങ്ങളെല്ലാം തീര്‍ന്നു. പന്തളം കൊട്ടാരത്തിന്റെയും തന്ത്രി കുടുംബത്തിന്റെയും ആവശ്യം ഇതു തന്നെയായിരുന്നു. സാവകാശ ഹര്‍ജി നല്‍കിയതോടെ അവരുടെ വിഷയങ്ങളെല്ലാം തീര്‍ന്നു.

എന്‍ എസ് എസ് നാമജപ ഘോഷയാത്രകള്‍ നിര്‍ത്താന്‍ കാരണവും ഇതു തന്നെയാണ്. നാമജപ യാത്രകള്‍ ഇപ്പോള്‍ ആരും നടത്തുന്നില്ല. നടക്കുന്നുണ്ടെങ്കില്‍ അത് ബി ജെ പി നടത്തുന്നതാണ്. അത് ഏറ്റെടുക്കാന്‍ സുകുമാരന്‍ നായര്‍ തയ്യാറല്ല. സര്‍ക്കാരിനെ പിണക്കാന്‍ ഒരിക്കലും എന്‍ എസ് എസ് തയ്യാറാവില്ല. പുനപരിശോധനാ ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചത് തന്നെ വലിയ കാര്യമായാണ് എന്‍ എസ് എസ് എടുത്തത്. കാരണം ഹര്‍ജി ഫയലില്‍ സ്വീകരിക്കുമെന്ന പ്രതീക്ഷ അവര്‍ക്കില്ലായിരുന്നു. ജനുവരി 22 ന് കേസ് പരിഗണിച്ചില്ലെങ്കില്‍ എന്ത് ചെയ്യുമെന്നാണ് എന്‍ എസ് എസിന്റെ ചോദ്യം. അതു കൊണ്ടു തന്നെ ഇനിയൊരു സമരത്തിന് സാധ്യതയില്ലെന്ന് എന്‍ എസ് എസ് കരുതുന്നു.

അതേസമയം ശബരി മലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ എന്‍ എസ്എസ് അനുവദിക്കില്ല. സമരത്തില്‍ നിന്ന് എന്‍ എസ് എസ് പിന്‍മാറുക മാത്രമാണ് ചെയ്യുന്നത്. അതിന്റെ പേരില്‍ നാളെ യുവതികളെ കയറ്റിയാല്‍ ചിലപ്പോള്‍ എന്‍ എസ് എസ് സമരത്തിന് ഇറങ്ങും.

സര്‍ക്കാരിനെയും സിപി എമ്മിനെയും എന്‍ എസ് എസ് പിണക്കില്ല. സി പി എമ്മിന്റെ നിലപാടും അങ്ങനെ തന്നെയാണ്. ഒരു സര്‍ക്കാരിനെയും നായര്‍ സര്‍വീസ് സൊസൈറ്റി പിണക്കിയിട്ടില്ല. നിരവധി സ്ഥാപനങ്ങള്‍ നടത്തുന്ന എന്‍ എസ് എസിനെ സംബന്ധിച്ചടത്തോളം അത്തരം നീക്കങ്ങള്‍ ആപത്കരമാണ്. സമദൂരം ശരിദൂരം എന്ന നായര്‍ സര്‍വീസ് സൊസൈറ്റിയുടെ തന്ത്രം തന്നെ ഉദാഹരണം.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (3 minutes ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (11 minutes ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (18 minutes ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (33 minutes ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (38 minutes ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (47 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം... പലയിടങ്ങളിലും വീടുകളിൽ വെള്ളംകയറി, ജനങ്ങൾ ദുരിതത്തിൽ...  (56 minutes ago)

വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി  (1 hour ago)

അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ  (1 hour ago)

RC ഭരിക്കുന്നത് ഇപ്പോഴും പിണറായിയാണെന്ന് കരുതി  (1 hour ago)

പി.എസ്.സി അധ്യാപിക തസ്തികകളിലെ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാൻ മന്ത്രിസഭാ തീരുമാനം  (1 hour ago)

സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 2,240 രൂപയുടെ കുറവ്  (1 hour ago)

  കെ.സി.എൽ രണ്ടാം മത്സരത്തിൽ ആലപ്പി റിപ്പിൾസിന് എതിരെ കൊച്ചി ബ്ളൂ ടൈഗേഴ്സിന്റെ ജോബിൻ ജോബി സെഞ്ച്വറി നേ‌ടി  (2 hours ago)

229 യാത്രക്കാരുമായി പറന്ന് ഉയർന്ന് ഇൻ‍ഡിഗോ വിമാനം ; പൈലറ്റിന്റെ കണ്ണിലുടക്കിയ ആ അപകടം, അടിയന്തരമായി തിരിച്ചിറക്കി  (2 hours ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്.... ബിഎസ്ഇ സെന്‍സെക്‌സ് 600ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

Malayali Vartha Recommends