Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

വരവിടിഞ്ഞു ചെലവ് കുതിക്കുന്നു... വീരവാദം മുഴക്കിയ ദേവസ്വം ബോര്‍ഡ് നിലവിളിക്കുന്നു; ശബരിമലയില്‍ വരമാനം ഇടിഞ്ഞു; ലേലമെടുക്കാന്‍ ആളില്ല; വരുമാനം കുറഞ്ഞതോടെ കണക്ക് പറഞ്ഞ് ദേവസ്വം ബോര്‍ഡ് 

22 NOVEMBER 2018 11:04 AM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ വരുമാനം കുറഞ്ഞതോടെ ദേവസ്വംബോര്‍ഡ് അങ്കലാപ്പില്‍. വിവാദങ്ങളും വിലക്കുകളും നിയന്ത്രണങ്ങളും കാരണം ഈ സീസണില്‍ ശബരിമലയില്‍ വരവിനേക്കാള്‍ കൂടുതല്‍ ചെലവായിരിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

അയ്യപ്പഭക്തരുടെ എണ്ണത്തില്‍ ഉണ്ടായ കുറവും, കാണിക്കയില്‍ ഉണ്ടായ കുറവിനും പുറമേ കച്ചവടക്കാര്‍ കടകള്‍ ലേലം പിടിക്കുന്നതില്‍നിന്നു പിന്‍മാറിയതും ശബരിമലയിലെ വരുമാനത്തിനു വന്‍തിരിച്ചടിയായി. കഴിഞ്ഞവര്‍ഷം ഈ സീസണില്‍ വരുമാനം 255 കോടി രൂപയും ചെലവ് 80 കോടിയോളം രൂപയുമായിരുന്നു. 

എന്നാല്‍ ഇത്തവണ വരുമാനം കുത്തനെ ഇടിയുമെന്നും ചെലവ് ഇരട്ടിയാകുമെന്നുമാണു സൂചന. പോലീസ് സന്നാഹത്തിനുമാത്രം കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് അഞ്ചിരട്ടി ചെലവാകും. 

ശബരിമലയില്‍ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാര്‍ക്കുളള ഡി.എ. ദേവസ്വം ബോര്‍ഡാണ് നല്‍കുന്നത്. ഇത്തവണ ഒരു ദിവസം അയ്യായിരത്തോളം പോലീസുകാരാണ് ശബരിമല ഡ്യൂട്ടിക്കുളളത്. ഇവരുടെ ഡി.എ. ഒരാള്‍ക്ക് 400 രൂപ മുതലാണ്. റാങ്ക് അനുസരിച്ച് ഡി.എ. കൂടും. ശരാശരി അഞ്ഞൂറു രൂപയാണ് ഡി.എ. ഇനത്തില്‍ നല്‍കേണ്ടി വരുന്നത്. 

രണ്ടുമാസത്തേക്ക് ഈ തുക മാത്രം 15 കോടി രൂപ വരും. കഴിഞ്ഞ സീസണില്‍ ഇതു മൂന്നു കോടി മാത്രമായിരുന്നു. ഇതിന് പുറമേ പോലീസുകാര്‍ക്ക് താമസിക്കുന്നതിനുളള കട്ടില്‍ അടക്കമുള്ള മറ്റ് സൗകര്യങ്ങള്‍ ഒരുക്കേണ്ടതിന്റെ ചെലവും ബോര്‍ഡാണ് വഹിക്കേണ്ടത്. തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ കീഴില്‍ 1208 ക്ഷേത്രങ്ങളാണുളളത്.ഇതില്‍ നൂറില്‍ താഴെ ക്ഷേത്രങ്ങള്‍ക്ക് മാത്രമാണ് സ്വന്തമായി പ്രവര്‍ത്തിക്കാനുളള വരുമാനമുള്ളത്. 

മറ്റ് എല്ലാ ക്ഷേത്രങ്ങളും പ്രവര്‍ത്തിക്കുന്നത് ശബരിമലയില്‍നിന്നു ലഭിക്കുന്ന വരുമാനം കൊണ്ടാണ്. ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ ശാന്തിക്കാര്‍ ഉള്‍പ്പടെ അയ്യായിരത്തോളം ജീവനക്കാരാണുളളത്. ഇവര്‍ക്ക് ശമ്പളത്തിനും പെന്‍ഷനുമായി ഒരു മാസം 30 കോടി രൂപയോളം രൂപ വേണ്ടി വരും. ഈ തുക കണ്ടെത്തുന്നതും പ്രധാനമായും ശബരിമലയില്‍നിന്നുലഭിക്കുന്ന വരുമാനമാണ്.

ലേലം കൊളളുന്നതില്‍ നിന്നും കച്ചവടക്കാര്‍ പിന്‍മാറിയതാണ് ശബരിമല വരുമാനത്തില്‍ നേരിട്ട മറ്റൊരു പ്രതിസന്ധി. ലേലത്തുകയില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 35 ശതമാനം വരെ കുറവ് വരുത്താന്‍ ബോര്‍ഡ് തയാറായിട്ടും കച്ചവടക്കാര്‍ പിന്‍വലിഞ്ഞു നില്‍ക്കുകയാണ്. ലേലം പിടിച്ചവരും പിന്‍വാങ്ങാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (7 hours ago)

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (8 hours ago)

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി  (8 hours ago)

തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്‌ സാധ്യത; വരും മണിക്കൂറുകളിൽ ജാഗ്രത!!!  (8 hours ago)

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചു; ഗവര്‍ണര്‍ രാജി സ്വീകരിച്ചു; പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ കാവല്‍ മുഖ്യമന്ത്രി; 3633 ദിവസങ്ങള്‍ക്ക് ശേഷം പടിയ  (8 hours ago)

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (15 hours ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (15 hours ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (16 hours ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (17 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (17 hours ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (18 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (18 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (19 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (20 hours ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (20 hours ago)

Malayali Vartha Recommends