Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

എന്തുകൊണ്ട് ബിജെപിയില്‍ ചേര്‍ന്നു എന്ന ചോദ്യത്തിന് ഹാദിയയുടെ അച്ഛന്‍ അശോകന്റെ മറുപടി ഇങ്ങനെ

17 DECEMBER 2018 09:35 PM IST
മലയാളി വാര്‍ത്ത

കോളിളക്കം സൃഷ്ടിച്ച മതപരിവർത്തനക്കേസിലെ മുഖ്യ കഥാപാത്രമായ വൈക്കം സ്വദേശിനി ഹാദിയയുടെ അച്ഛൻ അശോകൻ ബിജെപിയിൽ ചേർന്നു. വൈക്കത്ത് നടന്ന ശബരിമല സംരക്ഷണ സദസ്സിൽ വച്ചാണ് അശോകൻ ബിജെപിയിൽ ചേർന്നത്. പാർട്ടി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണനാണു അശോകന് പാർട്ടി അംഗത്വം നൽകിയത് .

കമ്യൂണിസ്റ്റ് കാരനായിരുന്ന അശോകൻ തികഞ്ഞ നിരീശ്വര വാദിയായിരുന്നു. മകൾ മതപരിവർത്തനത്തിനിരയായതിനെ തുടർന്നാണ് ഇദ്ദേഹം പാർട്ടിയോട് അകലുന്നത്. താൻ അവിശ്വാസിയാണെന്നു വച്ച് മകളെ മനുഷ്യ ബോംബാക്കുന്നതും ഐ എസിന്റെ ലൈംഗിക അടിമയാക്കുന്നതും കണ്ടു നിൽക്കാനാവില്ലെന്നും അന്ന് അശോകൻ പറഞ്ഞിരുന്നു.

വളരെയേറെ വിവാദങ്ങൾക്ക് ശേഷം സുപ്രീം കോടതി ഹാദിയയുടെ വിവാഹത്തിന് നിയമ സാധുത നൽകുകയായിരുന്നു. വിമുക്ത ഭടനായ അശോകന്റെയും പൊന്നമ്മയുടെയും ഏകമകളാണ് അഖില എന്ന ഹാദിയ. ഹാദിയയുടേത് നിർബന്ധിത മതംമാറ്റമാണ് എന്നും ലൌ ജിഹാദ് ആണെന്നുമാണ് ആരോപണം ഉയർന്നിരുന്നത് . അഖിലയെ നിർബന്ധിച്ചും, ബ്രെയിൻ വാഷ് നടത്തിയുമാണ് ഇസ്ലാം മതം സ്വീകരിപ്പിച്ചത് എന്നും സിറിയയിലേക്ക് കടത്താൻ വരെ ശ്രമം നടത്തി എന്നുമാണ് അച്ഛൻ അശോകൻ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നത്
എന്നാൽ ലൌ ജിഹാദിനോ നിർബന്ധിത മതംമാറ്റത്തിനോ ഒരു തെളിവും കണ്ടെത്താൻ ദേശീയ അന്വേഷണ ഏജൻസിക്ക് സാധിച്ചില്ല. ഹാദിയയുടേയും ഷെഫിൻ ജഹാന്റെയും വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി വിവാഹം അംഗീകരിക്കുകയായിരുന്നു.ലൌ ജിഹാദിന്റെ പേരിൽ വർഗീയ പ്രചാരണം നടത്തുന്നത് സംഘപരിവരാണെന്നും ആരോപണം ഉയർന്നിരുന്നു.
ഇപ്പോൾഅശോകൻ കമ്യൂണിസ്റ്റ് പാർട്ടിയെ ഉപേക്ഷിച്ചു ബി ജെ പിയിൽ ചേർന്നിരിക്കുകയാണ് . തനിക്ക് ഏത് രാഷ്ട്രീയ പാര്‍ട്ടിയിലും ചേരാനും സ്വാതന്ത്ര്യമുണ്ടെന്നും നിലവില്‍ ഭാരതത്തിലെ ഏറ്റവും നല്ല രാഷ്ട്രീയ പാര്‍ട്ടി ബിജെപിയാണെന്നും അതുകൊണ്ടാണ് ബി ജെ പിയിൽ അംഗമായതെന്നും ആണ് അശോകന്‍ പറയുന്നത്

ഞാന്‍ ഒരു പട്ടാളക്കാരനായിരുന്നത് കൊണ്ടാവും, എനിക്ക് തോന്നുന്നു ഭാരതത്തിന്‍റെ നിലനില്‍പ്പിന് ബിജെപി അനിവാര്യമാണ് എന്ന് . ഹിന്ദു സംസ്കാരം സംരക്ഷിക്കുന്ന ഏക പാര്‍ട്ടി ബിജെപിയാണ്. കോണ്‍ഗ്രസ് ഒരു പരിധിവരെ അങ്ങനെയാണെങ്കിലും അവരുടെ നിലപാടും പൂര്‍ണമല്ല. അതേസമയം ചൈനയ്ക്ക് 'കീ ജയ് 'വിളിക്കുന്ന ടീമാണ് കമ്യൂണിസ്റ്റുകാര്‍, അവരോട് യാതൊരു താല്‍പര്യവുമില്ല- അശോകന്‍ പറഞ്ഞു.

ശബരിമലയില്‍ വിശ്വാസമില്ലാത്തവന്‍ ഇല്ലാത്തവന്‍റെ വഴിക്ക് പോണം. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണം. വിശ്വാസമില്ലാത്തവന്‍ ഉള്ളവര്‍ക്കെതിരെ പോകരുത്. അവരെ ബഹുമാനിക്കാന്‍ അവര്‍ക്ക് കഴിയണം. വിശ്വാസികളെ നിര്‍ബന്ധിച്ച് അവിശ്വാസിയാക്കാന്‍ ശ്രമിക്കുന്ന രീതി ശരിയല്ല. ഭക്തര്‍ക്കൊപ്പമാണ് ഞാന്‍ എന്നാണു അശോകന്റെ നിലപാട്

മതം മാറി ഇഷ്ട്ടമുള്ള പുരുഷനെ വിവാഹം കഴിച്ചു എന്നതുകൊണ്ട്
ഹാദിയയോട് ഒരു പരിഭവവും ഇല്ല. മാത്രമല്ല ഇടക്കൊക്കെ വിളിക്കാറുണ്ട് സംസാരിക്കാറുണ്ട് എന്നും അശോകൻ പറഞ്ഞു . ബിജെപിയില്‍ ചേര്‍ന്നതിന് വീട്ടില്‍ യാതൊരു എതിര്‍പ്പുമില്ല എന്ന് മാത്രമല്ല കുടുംബത്തിൽ നിന്ന് നിരവധി പേര്‍ ബിജെപിയിലേക്ക് വന്നു കഴിഞ്ഞു എന്നും അദ്ദേഹം പറയുന്നു.

ബിജെപിയില്‍ ചേരുന്ന കാര്യം മകളുമായി ചര്‍ച്ച ചെയ്തിട്ടില്ല. എന്‍റെ രാഷ്ട്രീയം തീരുമാനിക്കുന്നത് ഞാനാണല്ലോ? അത് മകളുമായി ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. പ്രാദേശിക നേതൃത്വവുമായി ബന്ധപ്പെട്ടാണ് ബിജെപിയില്‍ മെമ്പര്‍ഷിപ്പ് എടുത്തതെന്നും അശോകന്‍ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (2 minutes ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (8 minutes ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (11 minutes ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (15 minutes ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (18 minutes ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (24 minutes ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (28 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (32 minutes ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (38 minutes ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (50 minutes ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (56 minutes ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (1 hour ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (7 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (7 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (7 hours ago)

Malayali Vartha Recommends