Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അഞ്ച് ലക്ഷം ഭക്തർ സെക്രട്ടറിയേറ്റ് വളയുമെന്ന കഥ അവസാനം മാറിമറിഞ്ഞു; സംഘപരിവാര്‍ ആഹ്വാനം ചെയ്യുന്ന സമരങ്ങള്‍ക്ക് ആളെ കിട്ടാനില്ല, സെക്രട്ടറിയേറ്റ് വളയല്‍ സമരം ഉപേക്ഷിച്ചു: മുഖം രക്ഷിക്കാൻ പുത്തരിക്കണ്ടം മൈതാനിയില്‍ സമ്മേളനം സംഘടിപ്പിക്കാന്‍ തിരക്കിട്ട നീക്കം

12 JANUARY 2019 10:28 AM IST
മലയാളി വാര്‍ത്ത

ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത സെക്രട്ടറിയേറ്റ് വളയല്‍ സമരം ഉപേക്ഷിച്ചു. ഈ മാസം 18 ന് നടത്താനിരുന്ന ഉപരോധമാണ് അളെ കിട്ടാത്ത കാരണം ഉപേക്ഷിക്കുന്നത്. 5 ലക്ഷം പേരെ പങ്കെടുപ്പിക്കുപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, സംഘപരിവാര്‍ ആഹ്വാനം ചെയ്യുന്ന സമരങ്ങള്‍ക്ക് അളെ കിട്ടാനില്ലാത്ത കാരണത്താല്‍ പരിപാടി നടക്കില്ലെന്നു മനസിലാക്കിയാണ് സമരം ഉപേക്ഷിച്ചത്.

സെക്രട്ടറിയേറ്റ് ഉപരോധം ഉപേക്ഷിച്ചതില്‍ നിന്നും മുഖം രക്ഷിക്കുന്നതിന് വേണ്ടി പുത്തരിക്കണ്ടം മൈതാനിയില്‍ സമ്മേളനം സംഘടിപ്പിക്കാന്‍ തിരക്കിട്ട നീക്കം നടക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തില്‍ വരുന്നതിനാലാണ് സമരം ഉപേക്ഷിക്കുന്നതെന്നാണ് ബിജെപി നേതൃത്വം ഇതു സംബന്ധിച്ചു നല്‍കുന്ന വിശദീകരണം. എന്നാല്‍, ആളെ കിട്ടാനില്ലാത്ത കാരണത്താല്‍ ഉപരോധം നടക്കില്ലെന്ന് കര്‍മസമിതി യോഗം ചേര്‍ന്ന് വിലയിരുത്തിയിരുന്നതായി രണ്ടു ദിവസം മുമ്പ് തന്നെ വാര്‍ത്തകള്‍ വന്നിരുന്നു.

അക്രമ പരമ്പരമ്പരകളെ തുടർന്ന് കലാപകാരികളായ സംഘപരിവാർ ബിജെപി പ്രവർത്തകർക്കെതിരെ കേസുകളും അറസ്റ്റും ആയതോടെ ആളെക്കിട്ടാതെ ശബരിമല കർമ്മ സമിതിയുടെ തുടർ പ്രക്ഷോഭങ്ങൾ തകിടം മറിഞ്ഞിരിക്കുകയാണ്. ഇതേ തുടർന്നാണ് ഈ മാസം നടത്തേണ്ടിയിരുന്ന  രഥയാത്രയും കർമ്മ സമിതി ഉപേക്ഷിച്ചത്. സെക്രട്ടറിയേറ്റ് വളയല്‍ സമരം ഉപേക്ഷിച്ചതിന് പകരമായി പുത്തരിക്കണ്ടത്ത് 19 ന് മഹാ സമ്മേളനവും 10ന് സംസ്ഥാനത്തെ 100 കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമവും സംഘടിപ്പിക്കും.

11, 12, 13 തീയതികളിൽ  നടക്കേണ്ടിയിരുന്ന  രഥയാത്രക്ക് പകരം 10ന് സംസ്ഥാനത്തെ 100 കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കാനാണ് തീരുമാനം. നാമജപം, പൊതുസമ്മേളനം എന്നിവ ഇതിന്റെ ഭാഗമായുണ്ടാകും. സമരരൂപങ്ങളിലും കാര്യമായ മാറ്റം കര്‍മ്മ സമിതി വരുത്തിയിട്ടുണ്ട്. ഈ മാസം 18ന് നിശ്ചയിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് മാറ്റി 19ന് പുത്തരിക്കണ്ടത്ത് മഹാസമ്മേളനം നടത്തുമെന്നാണ് പുതിയ വിവരം. പരിപാടിയില്‍ ശ്രീ ശ്രീ രവിശങ്കറെ എത്തിക്കാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. ദേശീയ നേതാക്കള്‍, സന്യാസിമാര്‍ എന്നിവരെയും അണിനിരത്തും. 15ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയുമായി കര്‍മസമിതി ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്താന്‍ നിശ്ചയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ നിലവിലെ സാഹചര്യവും 22ലെ വിധി അനുകൂലമല്ലെങ്കില്‍ സ്വീകരിക്കേണ്ട നടപടികളും ചര്‍ച്ചയാകും.

ജനുവരി 22ന് പുന:പരിശോധനാ ഹര്‍ജികള്‍ പരിഗണനക്കെടുക്കാനിരിക്കെയാണ് പ്രതിഷേധ മുഖം നീക്കാന്‍ ശബരിമല കര്‍മ്മ സമിതിയുടെ ഈ തീരുമാനം. പ്രതിഷേധ പരിപാടികള്‍ ഒഴിവാക്കി ‘ആധ്യാത്മിക തല’ത്തിലേക്ക് പ്രതിഷേധങ്ങളെ എത്തിക്കുക എന്ന നീക്കമാണ് ശബരിമല കര്‍മ്മ സമിതി സജീവമാക്കിയിരിക്കുന്നത്. അമൃതാനന്ദമയി, ശ്രീ ശ്രീ രവിശങ്കര്‍ എന്നീ വ്യക്തികളെ ഉള്‍പ്പെടുത്തി ഭക്തജന സംഗമത്തിനാണ് കര്‍മ്മ സമിതി ആലോചിക്കുന്നത്.

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതില്‍ കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ഹര്‍ത്താലിന് ശേഷം നടക്കുന്ന വ്യാപകമായ അറസ്റ്റും സെന്‍കുമാര്‍ കെ എസ് രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടീസ് നല്‍കിയതുമാണ് സംസ്ഥാനമൊട്ടാകെ നടത്താന്‍ ഉദ്ദേശിച്ചിരുന്ന രഥയാത്ര ഒഴിവാക്കിയതെന്നും സംസാരമുണ്ട്. എന്നാല്‍ രഥയാത്ര ജനുവരി പത്തിന് പ്രഖ്യാപിച്ചപ്പോള്‍ തന്നെ അതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി പറ്റുന്ന ജില്ലകളില്‍ മാത്രം രഥയാത്ര സംഘടിപ്പിക്കുക എന്ന തീരുമാനത്തില്‍ ശബരിമല കര്‍മ്മ സമിതി എത്തിയിരുന്നു എന്ന് കര്‍മ്മ സമിതി നേതാവ് കെ പി ശശികല പ്രതികരിച്ചിരുന്നു.

സെക്രട്ടറിയേറ്റ് വളയല്‍ നടത്തുന്നതിന് പകരം ആധ്യാത്മിക സംഗമം എന്ന നിര്‍ദ്ദേശമാണ് ദേശീയ നേതാക്കള്‍ നല്‍കിയതെന്നും ശശികല പറഞ്ഞു. ‘ രഥയാത്രയും മാര്‍ച്ചും റദ്ദാക്കിയതല്ല. രഥയാത്ര ജനുവരി പത്തിന് പ്രഖ്യാപിച്ചപ്പോള്‍ തന്നെ അത് നടത്തുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ പലരും പറഞ്ഞു. അതിനാല്‍ സാധ്യമായ ജില്ലകളില്‍ മാത്രം രഥയാത്ര നടത്തുക എന്ന തീരുമാനത്തിലേക്ക് കര്‍മ്മ സമിതി എത്തിയെന്നും ശശികല വ്യക്തമാക്കി.

എന്നാല്‍ ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് തിരുവനന്തപുരത്ത് ഭക്തജന സംഗമം നടത്താന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് കര്‍മ്മ സമിതി നേതാക്കള്‍ പറയുന്നു. മാതാ അമൃതാനന്ദമയിയും ശ്രീ ശ്രീ രവിശങ്കറും പങ്കെടുക്കാന്‍ സാധ്യതയുള്ളതിനാല്‍ അതിനെ പ്രതിഷേധത്തിന്റെ മുഖം നല്‍കേണ്ടെന്നും പകരം ആധ്യാത്മിക തലം കൊണ്ടുവരണമെന്നുമാണ് കര്‍മ്മ സമിതിക്ക് ദേശീയ നേതൃത്വത്തില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. 18ാം തീയതി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ വരുന്നതിനാല്‍ ആ ദിവസവും 21ന് തൈപ്പൂയ ദിവസവും ഒഴിവാക്കി അതിനിടയിലുള്ള 19,20 തീയതികളില്‍ ആ സംഗമം നടത്താനാണ് കര്‍മ്മ സമിതി ആലോചിക്കുന്നത്. എന്നാല്‍ കോടതി നോട്ടീസോ അറസ്റ്റുകളോ കണ്ട് ഭയപ്പെട്ടല്ല രഥയാത്രയും മാര്‍ച്ചിലും മറ്റൊരഭിപ്രായം വന്നതെന്നും കര്‍മ്മ സമിതി നേതാക്കള്‍ പറയുന്നു.

അതേ സമയം ആചാര സംരക്ഷണമെന്ന പേരിൽ ബി ജെ പി യുടെ നേതൃത്വത്തില്‍ നടത്തിയ ആക്രമണ ഹര്‍ത്താലില്‍ പ്രശ്നം ഉണ്ടാക്കിയവര്‍ക്ക് എതിരെ ഉള്ള കേസുകളുടെ വിവരങ്ങള്‍ ഇങ്ങനെ...

പൊതുമുതല്‍ നശിപ്പിക്കല്‍, വധശ്രമം, ആയുധം സൂക്ഷിക്കല്‍, സ്‌ഫോടക വസ്തുക്കള്‍ കൈവശം വെയ്ക്കല്‍ തുടങ്ങിയ ഗുരുതര വകുപ്പുകള്‍ ചാര്‍ത്തിയാണ് ഹര്‍ത്താല്‍ അക്രമികളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇതുവരെ 37,000ലധികം പേരെയാണ് ഹര്‍ത്താല്‍ അക്രമത്തില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. ഇതില്‍ 35,000 പേരും സംഘപരിവാര്‍ അക്രമികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതുവരെ അറസ്റ്റിലായ 6711 പേരില്‍ 894 പേരെ റിമാന്‍ഡ് ചെയ്തു.

ഹര്‍ത്താല്‍ അക്രമത്തിലുണ്ടായ നാശനഷ്ടത്തിന്റെ തുല്യമായ തുക കെട്ടി വെയ്ക്കാതെ റിമാന്‍ഡിലായവര്‍ക്ക് ജാമ്യം ലഭിക്കില്ലെന്നാണ് സൂചന.

ശബരിമല വിഷയത്തില്‍ പ്രക്ഷോഭമുണ്ടാക്കിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പൊലീസ് നടപടി ശക്തമാക്കിയതോടെ പത്തി മടക്കി.

മഹിളാ മോര്‍ച്ച നേതാക്കളെയടക്കം അറസ്റ്റ് ചെയ്ത് ജയിലിലടച്ചതോടെ പ്രക്ഷോഭ പരിപാടികള്‍ക്ക് ബിജെപിക്ക് വനിതകളെ കിട്ടാതെയുമായി.
പലര്‍ക്കെതിരെയും ഗുരുതര കുറ്റം ചുമത്തിയതോടെ ഇവര്‍ക്ക് പാസ്‌പോര്‍ട്ട് ലഭിക്കാനും വിദേശയാത്ര നടത്താനും വളരെ ബുദ്ധിമുട്ടാകും.

പൊലീസ് നടപടികളില്‍ വിറച്ചതോടെ പല പരിപാടികള്‍ക്കും ബിജെപിക്കും ശബരിമല കര്‍മ്മസമിതിക്കും ആളെ കിട്ടാതെയായി. ഇതോടെ പല പ്രതിഷേധ പരിപാടികളും ഉപേക്ഷിച്ചു.

രഥയാത്ര ഉപേക്ഷിച്ചു എന്നും സെക്രട്ടേറിയറ്റ് വളയൽ വേണ്ടെന്നു വച്ചു. കഴിഞ്ഞ ദിവസം എറണാകുളം വടക്കേക്കര പോലീസ് സ്റ്റേഷൻ മാർച്ച് വച്ചിട്ട്നൂറു പേര്‍ പോലും എത്തിയില്ല. ബി ജെ പി ക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍ ഒക്കെ ഉള്ള പഞ്ചായത്ത് ആണ് വടക്കേക്കര. സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരത്തിന് എത്തുന്ന പ്രവര്‍ത്തകരുടെ എണ്ണത്തിലും വന്‍ കുറവ് വന്നതോടെ ശബരിമല പ്രക്ഷോഭം മുന്നോട്ട് കൊണ്ടുപോകാന്‍ ബിജെപി പാടുപെടുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (15 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (46 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (55 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends