Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബാങ്ക് ആക്രമണക്കാര്‍ സംരക്ഷണത്തില്‍.... ശബരിമലയില്‍ ശരണം വിളിച്ച് പ്രതിഷേധം നടത്തിയ ജീവനക്കാരെ സസ്‌പെന്റ് ചെയ്തപ്പോള്‍ ബാങ്ക് ആക്രമിച്ച് ക്രിമിനല്‍ കേസില്‍ ജാമ്യം കിട്ടാതെ വന്ന നേതാക്കള്‍ക്ക് നോ സസ്‌പെന്‍ഷന്‍

12 JANUARY 2019 10:50 AM IST
മലയാളി വാര്‍ത്ത

ശബരിമല നടപ്പന്തലില്‍ ശരണം വിളിച്ചതിന് മലയാറ്റൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലെ ഫാര്‍മസിസ്റ്റ് ആര്‍. രാജേഷ്, ദേവസ്വം ബോര്‍ഡ് ജീവനക്കാരനും തൃക്കാരിയൂര്‍ ഗ്രൂപ്പിലെ അറേക്കാട് ക്ഷേത്രത്തിലെ വാച്ചറുമായ പുഷ്പരാജന്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തത് ഏറെ വിവാദമായിരുന്നു. അതേസമയം തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കില്‍ എസ്ബിഐ ജില്ലാ ട്രഷറി ബാങ്ക് അടിച്ചു തകര്‍ത്ത ക്രിമിനല്‍ കേസിലെ പ്രതികളെ സസ്‌പെന്റ് ചെയ്തിട്ടില്ല. 

എന്‍ ജി ഒ യൂണിയന്‍ ഏര്യാ സെക്രട്ടറിയും ജില്ലാ ട്രഷറി ഓഫീസിലെ ക്ലര്‍ക്കുമായ അശോകന്‍, എന്‍ ജി ഒ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടട്രറ്റ് അറ്റന്‍ഡര്‍ ഹരിലാല്‍ എന്നിവരെയാണ് പൊലീസിന്റെ ആവശ്യം അംഗീകരിച്ച് മജിസ്‌ട്രേട്ട് 24 വരെ ജില്ലാ ജയിലിലേക്ക് റിമാന്റ് ചെയ്തത്. എന്നാല്‍ ഇവരെ സസ്‌പെന്റ് ചെയ്തിട്ടില്ല. ഇനി അറസ്റ്റിലാകുന്ന എന്‍ജിഒ യൂണിയന്‍ അംഗങ്ങള്‍ക്കും ഇതു തന്നെ ബാധകമാക്കേണ്ടേ എന്നാണ് കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. ശരണം വിളിച്ചതിന് സസ്‌പെന്‍ഷനും ക്രിമിനല്‍ കുറ്റത്തിന് ചുവപ്പ് പരവതാനിയുമാണോയെന്നും അവര്‍ ചോദിക്കുന്നു. 

അതേസമയം നേതാക്കളെ ജാമ്യത്തില്‍ വിട്ടയച്ചാല്‍ സാക്ഷികളായ ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തി മൊഴി മാറ്റിക്കുമെന്ന് റിമാന്റ് റിപ്പോര്‍ട്ടുണ്ട് .പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചാല്‍ ഒളിവില്‍ കഴിയുന്ന മറ്റു പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് വിഘ്‌നം സംഭവിക്കും. സാക്ഷികളെ ഭീഷണിപ്പെടുത്തി തിരിച്ചറിയാനുള്ള മറ്റു പ്രതികളെ തിരിച്ചറിയാതാക്കും.

ഒളിവില്‍ കഴിയുന്ന മറ്റു പ്രതികളോടൊപ്പം ഒളിവില്‍ പോകാന്‍ സാദ്ധ്യതയുണ്ട്. അന്വേഷണത്തിന്റെ സുഗമമായ നടത്തിപ്പിനെ അത് പ്രതികൂലമായി ബാധിക്കുമെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പൊലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച 2 പ്രതികളുടെ റിമാന്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം കന്റോണ്‍മെന്റ് പൊലീസ് വ്യക്തമാക്കിയത്.
ദേശീയ പണിമുടക്കിനെ തുടര്‍ന്ന് തലസ്ഥാനത്തെ ട്രഷറി ബ്രാഞ്ച് ആക്രമിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പൊതുമുതല്‍ നശിപ്പിച്ചതിനാണ് ഇവര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്തിട്ടുള്ളത്.

സെക്രട്ടറിയേറ്റിന് സമീപത്തെ എസ്ബിഐ ബ്രാഞ്ചിലാണ് ആക്രമണം ഉണ്ടായത്. മാനേജരുടെ മുറിയിലെ കംപ്യൂട്ടറും ഫോണും ചില്ലുകളും സമരക്കാര്‍ അടിച്ചുതകര്‍ത്തു. ബാങ്കിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പൊലീസ് അക്രമികളെ തിരിച്ചറിഞ്ഞത്. നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണനടക്കം ബാങ്കിനെതിരായ ആക്രമണത്തിനെ അപലപിച്ച് രംഗത്ത് വന്നിരുന്നു.

ശബരിമല സന്നിധാനത്തെ നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ചതിന് നവംബര്‍ 20ന് രാത്രി പോലീസ് അറസ്റ്റുചെയ്ത രാജേഷ് ഉള്‍പ്പെടെ രണ്ടുപേരെ ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. രാജേഷ് ഞായറാഴ്ച സന്നിധാനത്ത് പോലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ച് ജനങ്ങളെ സംഘടിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കേസ്. നടയടച്ചാല്‍ സന്നിധാനത്തു നില്‍ക്കരുതെന്ന നിയമമാണ് ഇവര്‍ ലംഘിച്ചതെന്ന് കണ്ടെത്തിയത്. അറസ്റ്റിലായ ഇവരെ ഇരുമുടിക്കെട്ടു സഹിതം പൂജപ്പുര ജയിലില്‍ റിമാന്‍ഡ് ചെയ്യുകയായിരുന്നു.

തൊടുപുഴ സ്വദേശിയായ രാജേഷ് പെരുമ്പാവൂരില്‍നിന്ന് വിവാഹം കഴിച്ച് വര്‍ഷങ്ങളായി അവിടെ താമസിക്കുകയാണ്. സേവാഭാരതിയുടെ സജീവപ്രവര്‍ത്തകനായിരുന്നു. 

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പുഷ്പരാജന്‍ ദേവസ്വം എംപ്ലോയീസ് സംഘ് പ്രവര്‍ത്തകനാണ്. പറവൂര്‍ ദേവസ്വം അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫീസില്‍നിന്നു ശബരിമല ഡ്യൂട്ടിക്കായി റിലീവ് ചെയ്ത ഇയാള്‍ ഡ്യൂട്ടിയില്‍ പ്രവേശിച്ചിരുന്നില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (16 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (47 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (56 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends