Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിപിഎമ്മിന് കനത്ത തിരിച്ചടി... റ്റി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ കാലാവധിക്ക് മുമ്പേ വിട്ടയക്കാനുള്ള സര്‍ക്കാരിന്റെ തന്ത്രം പാളി; വി.എസ്. അച്യുതാനന്ദനെ നോക്കുകുത്തിയാക്കി അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി നടത്തിയ ശ്രമത്തിന് കനത്ത തിരിച്ചടി

12 JANUARY 2019 11:25 AM IST
മലയാളി വാര്‍ത്ത

തടവുകാരെ വിട്ടയച്ച നടപടി ഹൈക്കോടതി തടഞ്ഞതോടെ റ്റി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ കാലാവധിക്ക് മുമ്പേ വിട്ടയക്കാനുള്ള സര്‍ക്കാരിന്റെ തന്ത്രം പാളി. പിണറായി സര്‍ക്കാര്‍ അധികാരം ഒഴിയും മുമ്പ് റ്റി.പി. കേസിലെ പ്രതികളെ വിട്ടയക്കുമായിരുന്നു. 

അതേ സമയം ശിക്ഷാ കാലയളവ് പൂര്‍ത്തിയാകാത്ത 209 തടവുകാരെ ജയില്‍ മോചിതരാക്കിയത് അന്നത്തെ പാര്‍ട്ടി സെക്രട്ടറിയാണെന്നും അതിന് ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരിയുടെ മേലാണ് കുറ്റം സ്ഥാപിക്കേണ്ടതെന്നും അച്ചുതാനന്ദനുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. 

വിഎസ് നല്‍കിയ ശിക്ഷാ ഇളവ് ഹൈക്കോടതി റദ്ദാക്കിയതില്‍ കട്ട കലിപ്പിലാണ് അച്യുതാനന്ദന്‍. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചത് വി. എസാണ്. റ്റി.പി. കേസിലെ പ്രതികളെ വിട്ടയക്കുമെന്ന സൂചന വി. എസിന് ഉണ്ടെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. 

വി.എസ്. അച്യുതാനന്ദനെ നോക്കുകുത്തിയാക്കി കൊണ്ടാണ് അന്ന് പാര്‍ട്ടി ഭരണം നടത്തിയത്. മൂന്നാര്‍ വിഷയത്തില്‍ വി എസ് സ്വന്തം താത്പര്യ പ്രകാരം നടപടി സ്വീകരിച്ചതില്‍ പിണറായി ഉള്‍പ്പെടെയുള്ള നേതാക്കള്‍ വി എസിനോട് ഇഷ്ടക്കേട് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മൂന്നാര്‍ വിഷയത്തില്‍ വി എസ് വിട്ടുവീഴ്ചക്ക് തയ്യാറായില്ല. വിഎസ് പക്ഷക്കാരായ എം എല്‍ എ രാജേന്ദ്രനെയും മണിയെയും രംഗത്തിറക്കിയാണ് അക്കാലത്ത് പാര്‍ട്ടി വി എസിനെ നേരിട്ടത്. ഒടുവില്‍ വി എസിന്റെ എടുത്തുചാട്ടത്തിന് പാര്‍ട്ടി തന്നെ പണി കൊടുത്തു. അങ്ങനെയാണ് മൂന്നാര്‍ ഒഴിപ്പിക്കല്‍ ഇല്ലാതായത്. 

തന്റെ കാലത്ത് ശിക്ഷാ ഇളവ് നല്‍കിയ തടവുകാരുടെ കണക്ക് പിണറായി സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയത് മനപൂര്‍വമാണെന്നും വി എസ് കരുതുന്നു. ശിക്ഷാ ഇളവ് ഹൈക്കോടതി റദ്ദാക്കിയത് തന്റെ പിടിപ്പുകേടായി വ്യാഖ്യാനിക്കുന്നതില്‍ വി എസിന് കടുത്ത അമര്‍ഷമുണ്ട്. ശിക്ഷാ ഇളവ് തന്റെ സൗജന്യമായി പ്രമുഖ പത്രങ്ങള്‍ ചുണ്ടി കാണിച്ചതിനെയും വി. എസ് ചോദ്യം ചെയ്യും. 14 വര്‍ഷം തടവ് പൂര്‍ത്തിയാക്കാത്ത തടവുകാരാണ് ഇതില്‍ ഏറെയും. 

രാഷ്ട്രീയ പരിഗണനയില്‍ തടവുകാരെ വിട്ടയക്കുന്നതിന് സര്‍ക്കാര്‍ കാണിക്കുന്ന താത്പര്യമാണ് ഹൈക്കോടതി ചോദ്യം ചെയ്തിരിക്കുന്നത്. മോചിതരായവരുടെ പെരുമാറ്റം കൂടി പഠിച്ച ശേഷം തീരുമാനമെടുക്കാമെന്നാണ് ഹൈക്കോടതി പറയുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. 

2011 ല്‍ മോചനം ലഭിച്ച 209 പേരില്‍ യുവമോര്‍ച്ച നേതാവ് ജയകൃഷ്ണന്‍ മാസ്റ്ററെ കൊലപ്പെടുത്തിയ സി പി എം പ്രവര്‍ത്തകരുമുണ്ട്. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കും. നയപരമായ തീരുമാനമായതിനാല്‍ നിയമോപദേശം വാങ്ങിയ ശേഷമായിരിക്കും നടപടി. എന്നാല്‍ അങ്ങനെ സമീപിച്ചാലും ഫലം ലഭിക്കണമെന്നില്ല. കോടതി വിധിയുടെ പരസ്യമായ ലംഘനമാണ് അന്ന് നടന്നത്. തീര്‍ച്ചയായും അത് കോടതിയുടെ തീരുമാനത്തിന് വിരുദ്ധമാണ്. റ്റി.പി. കേസിലെ പ്രതികളെ വിട്ടയക്കണമെന്ന ചിന്ത സര്‍ക്കാരിന്റെ മനസിലുളളതു കാരണം സുപ്രീംകോടതിയെ സമീപിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. 

തടവുകാരെ വിട്ടയക്കുന്നതിന് എതിരായിരുന്നു വിഎസ്. പക്ഷേ തന്റെ നിലപാട് പരസ്യമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. പാര്‍ട്ടിയെ നിരന്തരം അവഗണിക്കാനുള്ള ധൈര്യം വി എസിന് ഉണ്ടായിരുന്നില്ല. ഇത്തരം നാപടികള്‍ ആവര്‍ത്തിക്കാതിരിക്കുന്നതാണ് നല്ലതെന്ന് വിഎസ് വിശ്വസിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 minute ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (32 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (41 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends