Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീരകഥകള്‍ അവസാനിക്കുന്നില്ല; സുപ്രീംകോടതി വിധി പ്രകാരം തിരിക സര്‍വ്വീസിലെത്തിയ സിബിഐ ഡയറക്ടര്‍ ആലോക് വര്‍മ്മയെ നീക്കം ചെയ്ത നടപടിയിലൂടെ നരേന്ദ്രമോദി സംരക്ഷിച്ചത് സ്വന്തം കസേര

12 JANUARY 2019 11:25 AM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീരകഥകള്‍ അവസാനിക്കുന്നില്ല. സുപ്രീംകോടതി വിധി പ്രകാരം തിരിക സര്‍വ്വീസിലെത്തിയ സിബിഐ ഡയറക്ടര്‍ ആലോക് വര്‍മ്മ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ നിമിഷം ഞൊടിയിട കൊണ്ടാണ് ഉന്നതാധികാര സമിതി യോഗം ചേര്‍ന്ന് അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കം ചെയ്തത്. ഈ നടപടിയിലൂടെ നരേന്ദ്രമോദി സംരക്ഷിച്ചത് സ്വന്തം കസേരയാണ്. നരേന്ദ്രമോദിയെയും അദ്ദേഹത്തിന്റെ വിശ്വസ്തരെയും പ്രതിക്കൂട്ടിലാക്കുന്ന എട്ടോളം കേസുകളില്‍ തീരുമാനമെടുക്കാന്‍ അലോക് വര്‍മ്മ നടത്തിയ നീക്കമാണ് സിബിഐയുടെ വിശ്വസനീയത തന്നെ തകര്‍ത്ത് നരേന്ദ്രമോദി ഇല്ലാതാക്കിയത്. ഇതിനെ മോദിജിയുടെ അപാരമായ കഴിവായി കാണുന്നവരും അസാധാരണമായ ഭയമായി കാണുന്നവരുമുണ്ട്.

ആലോക് വര്‍മ്മയെ രണ്ടാം തവണയാണ് നരേന്ദ്രമോദി വേട്ടയാടുന്നത്. ഒന്നാം തവണ നിർബന്ധിതാവധിയിൽ വിട്ടു,അതിനെ സുപ്രീംകോടതി എതിര്‍ത്തു. നടപടിക്രമങ്ങള്‍ പാലിക്കാതെയെടുത്ത തീരുമാനമെന്നായിരുന്നു വിമര്‍ശനം.അങ്ങനെ വീണ്ടും സിബാഐ തലവനായി തിരികെയെത്തിയ ആലോക് മോദി സര്‍ക്കാര്‍ ഭയക്കുന്ന അഴിമതിക്കേസുകളില്‍ കൈ വച്ചതോടെ നടപടിക്രമം പാലിച്ചുതന്നെ ആലോകിനെ ഇല്ലാതാക്കാന്‍ അതിവേഗത്തിലാണ് ഉന്നതാധികാര സമിതി വിളിച്ചുചേര്‍ത്തത്. പ്രധാനമന്ത്രി, പ്രതിപക്ഷത്തിലെ മുഖ്യകക്ഷിയുടെ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരാണ് ഇപ്പോള്‍ സമിതിയിലുള്ളത്. അതില്‍ പ്രതിപക്ഷ പ്രതിനിധിയായ കോൺഗ്രസ് സഭാകക്ഷി നേ‌താവ് മല്ലികാർജുൻ ഖർഗെ ആലോകിനെ ഒഴിവാക്കുന്നതില്‍ ശക്തമായി വിയോജിച്ചു. അതേസമയം, ആശ്ചര്യകരമായ സംഗതി ജനാധിപത്യവിരുദ്ധമായ ഈ നീക്കംചെയ്യലിന് സുപ്രീംകോടതി പ്രതിനിധിയായെത്തിയ ജസ്റ്റിസ് എ.കെ. സിക്രി പ്രധാനമന്തിയുടെ ആജ്ഞാനുവര്‍ത്തിയെപ്പോലെ പറഞ്ഞിടത്ത് ഒപ്പു വച്ചു. അങ്ങനെ കൈവിട്ട കളിയില്‍ മോദി ജേതാവായി.അഴിമതിക്കെതിരേ പൊരുതുന്ന ഒരു ഉദ്യേഗസ്ഥനെ വെട്ടിവീഴ്ത്താന്‍ രണ്ടാം തവണയും അദ്ദേഹത്തിനു കഴിഞ്ഞു.ജനാധിപത്യത്തിന്റെ ചിറകരിഞ്ഞാണ് അഴിമതിക്കേസില്‍നിന്ന് തടിയൂരാന്‍ താല്‍ക്കാലികമായെങ്കിലും മോദിയ്ക്കു കഴിഞ്ഞതെന്ന് വിമര്‍ശനമുയര്‍ന്നിരിക്കുന്നു. തിരഞ്ഞെടുപ്പ് ആസന്നമായ വേളയില്‍ പ്രധാനമന്ത്രി ഈ വിഷയത്തില്‍ കാട്ടിയ വെപ്രാളവും ഭീതിയും തീര്‍ച്ചയായും പ്രതിപക്ഷം ആയുധമാക്കും.

വിരമിക്കാൻ ദിവസങ്ങള്‍ ബാക്കിയുള്ളപ്പോഴാണ് ആലോക് വര്‍മ്മയെ നീക്കം ചെയ്തത്. സിബിഐയിൽനിന്ന് മാറ്റിയ അദ്ദേഹത്തെ ഫയർ സർവീസസ് ഡയറക്ടർ ജനറലായി സര്‍ക്കാര്‍ നിയമിച്ചിരുന്നു. പക്ഷേ, ആ സ്ഥാനം വലിച്ചെറിഞ്ഞ് രാജിവച്ച് പുറത്തുപോകുവാനായിരുന്നു ആലോകിന്റെ തീരുമാനം. അപമാനം സഹിച്ചുനില്‍ക്കാന്‍ തയ്യാറല്ലാത്ത ആദര്‍ശവാനായ ഒരു ഉദ്യോഗസ്ഥന്‍ മോദിക്കുകൊടുത്ത ശക്തമായ മറുപടിയായി ഇതിനെ ആളുകള്‍ കാണുന്നു.

സിബിഐയിടെ തലപ്പത്ത് ദിവസങ്ങള്‍ കൂടി ആലോക് വര്‍മ്മ തുടര്‍ന്നിരുന്നുവെങ്കില്‍ ഞെട്ടിക്കുന്ന നിരവധി അഴിമതികളുടെയും സ്വജന പക്ഷപാതങ്ങളുടെയും കഥ പുറംലോകത്തെത്തുമായിരുന്നു എന്നാണ് നിരീക്ഷകര്‍ കരുതുന്നത്.അതിനുള്ള നീക്കം ധ്രുതഗതിയില്‍ നടക്കുന്നതിനിടയിലായിരുന്നു ആലോകിനു നേരെയുള്ള മോദിയുടെ രണ്ടാം സര്‍ജിക്കല്‍ അറ്റാക്ക്.

കേന്ദ്ര സർക്കാരിനെ പ്രതികൂട്ടിലാക്കുന്ന ഫയലുകളാണ് ആലോക് കൈവയ്ക്കുവാന്‍ ശ്രമിക്കുന്നത് മുമ്പേ വാര്‍ത്തകള്‍ വന്നിരുന്നു. റഫാൽ യുദ്ധവിമാന ഇടപാടിലെ അഴിമതി അന്വേഷിക്കണമെന്ന ആവശ്യവുമായി അരുൺ ഷൂറിയും യശ്വന്ത് സിൻഹയും പ്രശാന്ത് ഭൂഷണും നൽകിയ പരാതിയായിരുന്നു ഇതിൽ പ്ര‌ധ‌ാനം. വിരമിച്ച ഹൈക്കോടതി ജഡ്‌ജി ഇശ്റത്ത് മസ്റൂർ ഖുദ്ദുസി, അലഹാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് എസ്. നാരായൺ ശുക്ല എന്നിവരെക്കുറിച്ചുള്ള കോഴവിവാദങ്ങൾ, കോടികൾ തട്ടി രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദിയെ സഹായിക്കാൻ മോദിയുടെ വിശ്വസ്തനും ധനമന്ത്രലായം സെക്രട്ടറിയുമായിരുന്ന ഹസ്മുഖ് ആദിയ നടത്തിയ ഇടപെടലുകൾ, മോദിയുടെ സെക്രട്ടറിയും വിശ്വസ്തനുമായ ഭാസ്കർ ഖുൽബേക്കെതിരെയുള്ള കൽക്കരി ഖനനാനുമതി ആരോപണം, പൊതുമേഖലാസ്ഥാപനങ്ങളിലെ നിയമനകാര്യവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും കോഴ നൽകിയ കേസ്, 5000 കോടി രൂപ തട്ടിയെടുത്തു രാജ്യം വിട്ട ഗുജറാത്ത് വ്യവസായി നിതിൻ സന്ദേസരയുമായി സിബിഐ സ്പെഷൽ ഡയറ‌ക്ടർ അസ്താന നടത്തിയ ഇടപാടുകൾ എന്നിവ സംബന്ധിച്ച ഫയലുകളാണ് ആലോക് വർമ വെളിച്ചം കാണിക്കുാവന്‍ ശ്രമിച്ചത്.അപ്പോള്‍ത്തന്നെ അപകടത്തിന്റെ ആഴം വ്യക്തമാകും. സുപ്രീംകോടതിയില്‍നിന്നു വിരമിച്ച ജഡ്ജിമാരുടെ അഴിമതിക്കഥകളും കൂട്ടത്തിലുണ്ടെന്ന വാര്‍ത്തയുമായി വേണം ഉന്നതാധികാരസമിതിയില്‍ ജനാധിപത്യം കാക്കുവാനാനേല്പിച്ച സിക്രിയെപ്പോലൊരു ജഡ്ജി നരേന്ദ്ര മോദി പറഞ്ഞിടത്ത് ഒപ്പു വച്ചുപോയ സംഭവത്തെ ചേര്‍ത്തുവയ്ക്കുവാന്‍.

എന്തായാലും, സിബിെഎ താൽക്കാലിക ഡയറക്റായി വിശ്വസ്തനായ എം. നാഗേശ്വരറാവുവിനെ കസേരയേല്‍പ്പിച്ചതോടെ മോദിയ്ക്ക് അല്പം നടുനിവര്‍ത്താമെന്നായിട്ടുണ്ട്. മറുവിവാദങ്ങളുയര്‍ത്തിയും മാധ്യമങ്ങളെക്കൊണ്ട് സമാന്തരവിവദാങ്ങള്‍ വേറെ തീര്‍ത്തും റഫേല്‍ വിവാദത്തെ ഇല്ലായ്മ ചെയ്യുവാനുള്ള തന്ത്രമാണ് മോദി സ്വീകരിച്ചിട്ടുള്ളത്. അതിന്റെ ഭാഗമാണ് നിര്‍മ്മലാ സീതാരാമനെ മുന്നില്‍നിര്‍ത്തിയതും റഫാല്‍ വിമര്‍ശനം സ്ത്രീവിമര്‍ശനമാണെന്നെന്ന വ്യാഖ്യാനങ്ങളുണ്ടാക്കുന്നതും കാണിക്കുന്നത്. പക്ഷേ, 560 കോടി രൂപ മാത്രം വിലയുള്ള യുദ്ധവിമാനത്തിന് എങ്ങനെ 1,600 കോടി രൂപയായി എന്നഎമണ്ടന്‍ ചോദ്യത്തില്‍നിന്ന് രാഹുല്‍ ഗാന്ധി പിടിവിടുമെന്നു തോന്നുന്നില്ല.

രാഹുല്‍ പഴയ രാഹുലല്ലെന്ന് മോദി ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്. തിരിച്ചടിയില്‍ പതറുന്ന രാഹുലല്ല ഇപ്പോള്‍. ഓരോ തവണ അടിച്ചുവീഴ്ത്താന്‍ ശ്രമിക്കുന്തോറും പുഞ്ചിരിച്ചുകൊണ്ട് എഴുന്നേറ്റുവരുന്ന കട്ടക്കലിപ്പിന്റെ ഹീറോയിസമാണ് ഇപ്പോഴത്തെ രാഹുല്‍. അദ്ദേഹത്തെ പപ്പുവെന്നു വിളിക്കാന്‍ ബിജെപി മറന്നുപോയിരിക്കുന്നു എന്ന ഒറ്റ നിരീക്ഷണം മതി രാഹുലിന്റെ പുതിയ അവതാരം മനസ്സിലാക്കാന്‍. കളി തുടങ്ങിയിരിക്കുന്നു എന്നു സാരം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 minutes ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 minutes ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (21 minutes ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (28 minutes ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (35 minutes ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (41 minutes ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (43 minutes ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (47 minutes ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (47 minutes ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (52 minutes ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (57 minutes ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (1 hour ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (1 hour ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (1 hour ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (2 hours ago)

Malayali Vartha Recommends