Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചി​ല​ ​സ്ഥാ​ന​ങ്ങ​ളി​ൽ​ ​ചി​ല​രെ​ ​ഇ​രു​ത്തി​യ​ത് ​പാ​ർ​ട്ടി​ക്ക് ​ഭാ​ര​മാ​യി​ട്ടു​ണ്ട്; പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ന​ട​ത്തി​യ​ ​ഒ​രു​ ​പ​രാ​മ​ർശം വിരൽ ചൂണ്ടുന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിലേക്കെനന്ന് രാഷ്‌ട്രീയ നിരീക്ഷകർ

12 JANUARY 2019 11:47 AM IST
മലയാളി വാര്‍ത്ത

വ്യാ​ഴാ​ഴ്‌ച​ ​എ.​കെ.​ജി​ ​സെ​ന്റ​റി​ൽ​ ​പാ​ർ​ട്ടി​ ​ജി​ല്ലാ​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​അം​ഗ​ങ്ങ​ളു​ടെ​യും​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​അം​ഗ​ങ്ങ​ളു​ടെ​യും​ ​ശി​ല്‌പ​ശാ​ല​യി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ന​ട​ത്തി​യ​ ​ഒ​രു​ ​പ​രാ​മ​ർശം വിരൽ ചൂണ്ടുന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിലേക്കെനന്ന് രാഷ്‌ട്രീയ നിരീക്ഷകർ.

'ചി​ല​ ​സ്ഥാ​ന​ങ്ങ​ളി​ൽ​ ​ചി​ല​രെ​ ​ഇ​രു​ത്തി​യ​ത് ​പാ​ർ​ട്ടി​ക്ക് ​ഭാ​ര​മാ​യി​ട്ടു​ണ്ട്. ഇ​ത്ത​രം​ ​ഭാ​രം​ ​ഇ​റ​ക്കി​വ​യ്ക്കേ​ണ്ടി​ ​വ​രു​മെ​ന്നു​മാ​ണ് ​തോന്നുന്നത്' എന്നായിരുന്നു മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യന്റെ പരാമർശം. ​മുഖ്യമന്ത്രിയുടെ പരാമർശത്തിന് തൊ​ട്ടു​പി​ന്നാ​ലെ​ ​പ​ത്മ​കു​മാ​റി​ന്റെ​ ​രാ​ജി​വാ​ർ​ത്ത​ പരക്കുകയും ചെയ്‌തു. എന്നാൽ രാജിവാർത്ത നിഷേധിച്ച് പത്മകുമാർ രംഗത്ത് വന്നിരുന്നു. രാജിവച്ചതായി തനിക്കറിയില്ല എന്ന് എ.പത്മകുമാര്‍ വ്യക്തമാക്കി.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം എ.പത്മകുമാര്‍ രാജി വച്ചതായി സൂചന എന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നിരുന്നു. ബോര്‍ഡംഗം കെ.പി ശങ്കര്‍ദാസിനാകും ഇനി പ്രസിഡന്റിന്റെ ചുമതല. സര്‍ക്കാര്‍ നിര്‍ബന്ധിച്ച് രാജി വാങ്ങിക്കുകയായിരുന്നുവെന്നു പറയപ്പെടുന്നു എന്നും എന്നാല്‍ മകരവിളക്കിനു ശേഷമേ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകൂ എന്ന തരത്തിലാണ് വാർത്തകൾ പുറത്ത് വന്നിരുന്നത്.

നവംബര്‍ 14 നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന നിലയില്‍ പത്മകുമാറിന്റെ കാലാവധി അവസാനിക്കുന്നത്. കാലാവധി തീരുംവരെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് സജീവമായിരിക്കും. മാധ്യമവാര്‍ത്തകള്‍ പ്രകാരമാണെങ്കില്‍ എത്രയോ തവണ പത്മകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെച്ചു കഴിഞ്ഞിരിക്കുന്നു എന്നും പത്മകുമാര്‍ പറഞ്ഞു.

തന്റെ വ്യാജരാജി വാര്‍ത്ത ചമച്ച പത്രത്തിന്നെതിരെ നിയമനടപടി സ്വീകരിക്കും എന്നും പത്മകുമാര്‍ വ്യക്തമാക്കി. അതിന്റെ ഭാഗമായി വക്കീല്‍ നോട്ടീസ് അയക്കുമെന്നും പത്മകുമാര്‍ പറഞ്ഞു. ശബരിമലയില്‍ വിവാദമുണ്ടാക്കാന്‍ ആസൂത്രിതമായ നിരന്തര ശ്രമങ്ങള്‍ നടക്കുകയാണ്. അതിന്റെ ഭാഗമായാണ് സ്ഥാനമേറ്റത് മുതല്‍ എന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാന്‍ നിരന്തര ശ്രമങ്ങള്‍ നടക്കുന്നത്. എന്റെ രാജിവാര്‍ത്തയും ഇതിന്റെ ഭാഗമായാണ്. ഇനി രാജിയിലേക്ക് വന്നാല്‍, എന്തിനാണ് രാജി വയ്ക്കുന്നത്. ഞാന്‍ രാജി വയ്ക്കേണ്ട എന്ത് പ്രശ്‌നമാണ് നിലവിലുള്ളത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയി സ്ഥാനമേറ്റത് മുതല്‍ കാര്യങ്ങള്‍ കുഴപ്പമില്ലാതെ നീക്കിയിട്ടുണ്ട്.

പ്രശ്‌നങ്ങള്‍ ഒട്ടുവളരെ വന്നെങ്കിലും അതിനെയെല്ലാം എതിരിട്ട്, നേരിട്ട് മുന്നോട്ടു പോകാന്‍ കഴിഞ്ഞിട്ടുണ്ട്. ശബരിമലയിലെ കാര്യത്തില്‍ വ്യക്തിപരമായി താത്പര്യമുള്ള വ്യക്തികൂടിയാണ് ഞാന്‍. ശബരിമലയും ഞാനും തമ്മിലുള്ള ബന്ധം എല്ലാവര്‍ക്കും അറിയാം. ആ താത്പര്യങ്ങളുടെ അടിസ്ഥാനത്തില്‍, വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ശബരിമലയിലെ എല്ലാ കാര്യങ്ങളും മുന്നോട്ടു നീക്കിയത്. എന്റെ കാലാവധി കഴിയുന്നത് വരെ ഈ കാര്യങ്ങള്‍ എല്ലാം നിലവിലെ രീതിയില്‍ തന്നെ മുന്നോട്ടു പോകും. ശബരിമലയ്ക്ക് എതിരായി ഒട്ടേറെ വിവാദങ്ങള്‍ നിരന്തരം സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

ആ കൂട്ടത്തില്‍ എന്നെ മനഃപൂര്‍വം വാര്‍ത്തയിലേക്ക് വലിച്ചിഴയ്ക്കാനാണ് ശ്രമം നടക്കുന്നത്. അങ്ങിനെ കുഴപ്പങ്ങള്‍ ഉണ്ട് എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ ആണ് ഇപ്പോള്‍ നടക്കുന്നത്. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഇപ്പോള്‍ പലപ്രാവശ്യം ഞാന്‍ രാജിവെച്ച്‌ കഴിഞ്ഞിരിക്കുന്നു. നിങ്ങള്‍ ഫോണ്‍ വിളിക്കുന്ന ഈ സമയത്ത് ഞാന്‍ എരുമേലി പേട്ടതുള്ളലിനു പോയിക്കൊണ്ടിരിക്കുകയാണ്. നാളെ തിരുവാഭരണഘോഷയാത്രയ്ക്ക് ഒപ്പം ചേരും. എന്നെ ചുമതലപ്പെടുത്തിയിരിക്കുന്ന കാര്യങ്ങള്‍ കൃത്യമായി, ഭംഗിയായി നിര്‍വഹിക്കുകയാണ് ചെയ്യുന്നത്. ഇതെല്ലാം അതിന്റെ തെളിവാണ്. ഈ ബോര്‍ഡിന്റെ കാലാവധി തീരും വരെ ഞാന്‍ തുടരുക തന്നെ ചെയ്യും എന്നും പത്മകുമാര്‍ വ്യക്തമാക്കി.

അതേസമയം, ​ശ​ബ​രി​മ​ല​യി​ലെ​ ​ശു​ദ്ധി​ക്രി​യ​ ​വി​​വാ​ദ​ത്തി​ൽ​ ​ത​ന്ത്രി​യോ​ട് ​വി​ശ​ദീ​ക​ര​ണം​ ​തേ​ടി​ ​ത​ടി​യൂ​രി​യെ​ങ്കി​ലും​ ​തി​രു​വി​താം​കൂ​ർ​ ​ദേ​വ​സ്വം​ ബോ​ർ​ഡി​ൽ​ ​അ​സ്വ​സ്ഥ​ത​ ​പു​ക​യു​ന്നു.​ 22​നു​ള്ളി​ലാ​ണ് ​ത​ന്ത്രി​ ​വി​ശ​ദീ​ക​ര​ണം​ ​ന​ൽ​കേ​ണ്ട​ത്.​ ​എ​ന്നാ​ൽ​ ​ശു​ദ്ധി​ക്രി​യ​യു​ടെ​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​ത​ന്ത്രി​യു​ടെ​ ​ത​ല​യി​ൽ​ ​കെ​ട്ടി​വ​ച്ച് ​ഒ​ഴി​യാ​ൻ​ ​ക​ഴി​യി​ല്ലെ​ന്ന​താ​ണ് ​ബോ​ർ​ഡി​നെ​ ​ആ​ശ​ങ്ക​യി​ലാ​ഴ്‌​ത്തു​ന്ന​ത്.

ശു​ദ്ധി​ക്രി​യ​ ​ന​ട​ത്തും​ ​മു​മ്പ് ​ബോ​ർ​ഡ് ​പ്ര​സി​ഡ​ന്റ് ​അ​ട​ക്കം​ ​ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​രെ​ ​അ​റി​യി​ച്ച​താ​യാ​ണ് ​ത​ന്ത്രി​ ​വെ​ളി​പ്പെ​ടു​ത്തി​യ​ത്.​ ​പ​ക്ഷേ,​ ​ഇ​ക്കാ​ര്യം​ ​ത​ന്നെ​ ​അ​റി​യി​ച്ചി​ല്ലെ​ന്ന് ​ബോ​ർ​ഡ് ​അം​ഗം​ ​കെ.​പി.​ശ​ങ്ക​ര​ദാ​സ് ​വ്യ​ക്ത​മാ​ക്കി.​ ​മാ​ത്ര​മ​ല്ല​ ​ത​ന്ത്രി​ക്കെ​തി​രെ​ ​ന​ട​പ​ടി​ ​വേ​ണ​മെ​ന്ന് ​ശ​ക്ത​മാ​യി​ ​ആ​വ​ശ്യ​പ്പെ​ട്ട​തു​ ​ശ​ങ്ക​ര​ദാ​സും​ ​ദേ​വ​സ്വം​ ​ക​മ്മി​ഷ​ണ​റു​മാ​ണ്.​ ​ശു​ദ്ധി​ക്രി​യ​ ​ന​ട​ത്തി​യാ​ൽ​ ​അ​ത് ​കോ​ട​തി​ ​അ​ല​ക്ഷ്യ​മാ​വു​മെ​ന്ന് ​ത​ന്ത്രി​ക്ക് ​ദേ​വ​സ്വം​ ​ക​മ്മി​ഷ​ണ​ർ​ ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി​യി​രു​ന്ന​താ​യാ​ണ് ​അ​റി​യു​ന്ന​ത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 minute ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (32 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (41 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends