Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീണ്ടും ശബരിമല ദര്‍ശനത്തിനായി യുവതികളെത്തുന്നു... കുംഭമാസ പൂജകള്‍ക്ക് നടതുറക്കുമ്പോള്‍ ദര്‍ശനത്തിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് നാല് യുവതികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി വെളളിയാഴ്ച പരിഗണിക്കും

28 JANUARY 2019 04:56 PM IST
മലയാളി വാര്‍ത്ത

വീണ്ടും ശബരിമല ദര്‍ശനത്തിനായി യുവതികളെത്തുന്നു. രണ്ടാഴ്ചയ്ക്ക് ശേഷം കുംഭമാസ പൂജകള്‍ക്ക് നടതുറക്കുമ്പോള്‍ ദര്‍ശനത്തിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശികളായ രേഷ്മാ നിഷാന്തും ഷാലീനയും അടക്കം നാലി യുവതികള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇവരുടെ ഹര്‍ജി വെള്ളിയാഴ്ച പൊലീസ് പരിഗണിക്കും. സ്വാഭാവികമായി കോടതിക്ക് സംരക്ഷണം നല്‍കേണ്ടിവരും. അങ്ങനെയെങ്കില്‍ ശബരിമല വീണ്ടും സംഘര്‍ഷ ഭൂമിയാകും. കുംഭം ഒന്ന് മുതല്‍ അഞ്ച് വരെയാണ് നടതുറക്കുന്നത്. അന്നേരം യുവതികളെ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചാല്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.സുരേന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്.

യുവതികള്‍ നല്‍കിയ ഹര്‍ജികള്‍ അടക്കമുള്ള എല്ലാ ഹര്‍ജികളും ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. അതോടൊപ്പം ചിത്തിര ആട്ട വിശേഷത്തിനിടെ മര്‍ദ്ദിച്ചെന്നാരോപിച്ച് തൃശൂര്‍ സ്വദേശിനി ലളിത നല്‍കിയ ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്. 52കാരിയായ ലളിതയ്ക്കും മകനും ക്രൂരമായ മര്‍ദ്ദനമാണ് ഏറ്റത്. ലളിതയെ നെയ്‌ത്തേങ്ങാ ഉപയോഗിച്ച് എറിയുകയും ചെയ്തു. കൊച്ചുമകന്റെ ചോറൂണിനാണ് ലളിതയും കുടുംബവും ശബരിമലയില്‍ എത്തിയത്. തന്റെ തിരിച്ചറിയില്‍ കാര്‍ഡിന് പകരം മരുമകളുടെ കാര്‍ഡാണ് ലളിത പ്രതിഷേധക്കാരെ കാണിച്ചത്. അതോടെയാണ് അക്രമം ഉണ്ടായത്. സംഭവത്തില്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് പൊലീസ് ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ കേസ് എടുത്തിട്ടുണ്ട്.

യുവതീപ്രവേശനത്തിന് ശബരിമലയില്‍ അടിസ്ഥാനസൗകര്യങ്ങളില്ലെന്നും ഒരു വര്‍ഷത്തിനുള്ളില്‍ അതെല്ലാം സാധ്യമാക്കിയ ശേഷമേ യുവതീ പ്രവേശനം നടത്താവൂ എന്ന് ഹൈക്കോടതി നിരീക്ഷക സമിതി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പമ്പ മുതല്‍ സന്നിധാനം വരെ ഓരോ കിലോമീറ്റര്‍ ഇടവിട്ട് ശുചിമുറികള്‍ സ്ഥാപിക്കണം. കുടിവെള്ള സംവിധാനം കൂടുതല്‍ ഉണ്ടാകണം. തുടങ്ങിയ കാര്യങ്ങളും റിപ്പോര്‍ട്ടിലുണ്ട്. കൂടാതെ കനകദുര്‍ഗയും ബിന്ദുവും ശബരിമലദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടും കോടതിയുടെ പരിഗണനയില്‍ വരും. യുവതികള്‍ക്ക് നാല് മഫ്തിയിലുള്ള പൊലീസുകാരുടെ അകമ്പടി പോയി എന്നും വിഐപി ഗേറ്റുവഴി ഇവരെ കടത്തിവിട്ടത് പ്രതിഷേധക്കാരുടെ ശ്രദ്ധകിട്ടാതിരിക്കാനുണെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നു.

അങ്ങനെയെങ്കില്‍ ഇതെല്ലാം പരിഗണിച്ച ശേഷം തല്‍ക്കാലം യുവതികള്‍ക്ക് സുരക്ഷ നല്‍കാന്‍ കഴിയില്ലെന്ന് കോടതി പറയുമെന്ന പ്രതീക്ഷയിലാണ് ശബരിമല കര്‍മസമിതി. റിവ്യൂഹര്‍ജി പരിഗണിച്ച് സുപ്രീംകോടതി വിധി വരും വരെ കോടതി വിധി നടപ്പാക്കരുതെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ സുപ്രീംകോടതി വിധി മറികടക്കാന്‍ ഹൈക്കോടതിക്ക് നിയമംവഴി സാധ്യമല്ല. ആ സ്ഥിതിക്ക് സുരക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാല് യുവതികള്‍. നട അടയ്ക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പും അടയ്ക്കുന്നതിന്റെ തലേദിവസവും ഈ നാല് യുവതികളും ദര്‍ശനത്തിനായി എത്തിയിരുന്നു. സുരക്ഷാകാരണങ്ങളാല്‍ നിലയ്ക്കലില്‍ വെച്ച് പൊലീസ് ഇവരെ തടയുകയായിരുന്നു.  

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (21 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (30 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (55 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (4 hours ago)

Malayali Vartha Recommends