Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

സിപിഎം ഓഫീസ് റെയ്ഡ് ചെയ്ത ഡിസിപിയുടെ നടപടി വെറും ഷോ ഓഫ് മാത്രം; സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത ചൈത്ര തെരേസ ജോണിനെതിരെ ആഞ്ഞടിച്ച് ഡിവൈഎഫ്ഐ രംഗത്ത്

28 JANUARY 2019 08:27 PM IST
മലയാളി വാര്‍ത്ത

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത ചൈത്ര തെരേസ ജോണിനെതിരെ ആഞ്ഞടിച്ച് ഡിവൈഎഫ്ഐ രംഗത്ത്. സിപിഎം ഓഫീസ് റെയ്ഡ് ചെയ്ത ഡിസിപിയുടെ നടപടി വെറും ഷോ ഓഫ് മാത്രമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം ആരോപിച്ചു. മൂന്ന് നിലയുള്ള സിപിഎം ഓഫീസ് ആറ് മിനിട്ട് കൊണ്ടാണ് പൊലീസ് പരിശോധിച്ചത്. ആറ് മിനിറ്റ് കൊണ്ട് എന്ത് പരിശോധനയാണ് പൊലീസ് ചെയ്തതെന്നും റഹീം ചോദിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണവെയാണ് എഎ റഹീം ആഞ്ഞടിച്ചത്.

നിങ്ങളുടേയോ എന്‍റെയോ വീട്ടില്‍ അകാരണമായി ഒരു പൊലീസ് ഓഫീസര്‍ രാത്രിയില്‍ വന്നു കയറിയാല്‍ എന്താണ് നമ്മുക്ക് തോന്നുക. സ്വകാര്യതയുടെ മേലുള്ള നഗ്നമായ കടന്നു കയറ്റമാണത്. ഒരു വീടിനുമേൽ ഉടമസ്ഥർക്കുള്ള അതേ അവകാശം ഒരു പാര്‍ട്ടി ഓഫീസിന്‍മേല്‍ അതിന്‍റെ പ്രവര്‍ത്തകര്‍ക്കുണ്ട്. ഒരു പ്രതി ഓഫീസില്‍ ഉണ്ടെന്ന് ഓഫീസര്‍ക്ക് ഉത്തമബോധ്യമുണ്ടെങ്കില്‍ അവര്‍ക്ക് വന്ന് പരിശോധിക്കാം. എന്നാല്‍ അങ്ങനെ വന്ന് പരിശോധിക്കുമ്പോൾ അതിങ്ങനെ പ്രഹസന്നമാവാൻ പാടില്ല. ​കെട്ടിട്ടത്തിന്റെ ​ഗ്രൗണ്ട് ഫ്ളോർ എങ്കിലും മര്യാദയ്ക്ക് പരിശോധിക്കണ്ടേ, അടച്ചിട്ട റൂമുകൾ തുറന്നു തരണം എന്നാവശ്യപ്പെടണ്ടേ. ജില്ലാ കമ്മിറ്റി ഓഫീസ് മൂന്ന് നില കെട്ടിട്ടമാണ്. ആറ് മിനിട്ട് കൊണ്ട് ഇത്രയും വലിയ കെട്ടിട്ടം പൊലീസുകാർ പരിശോധിച്ചു എന്നു പറഞ്ഞാൽ അത് ഷോ ഓഫ് മാത്രമാണ് എന്നും റഹിം പറഞ്ഞു.

അതേസമയം ഡിവൈഎഫ്ഐ നേതാക്കൾ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ കല്ലെറിഞ്ഞത് പോക്സോ കേസ് പ്രതിയെ കാണാൻ അനുവദിക്കാത്തതിന്റെ പേരിലാണെന്ന പൊലീസ് വാദവും റഹീം തള്ളി. പോക്സോ കേസ് പ്രതിയെ കാണാനല്ല ഡിവൈഎഫ്ഐ നേതാക്കൾ പൊലീസ് സ്റ്റേഷനിലേക്ക് പോയതെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് നടത്തിയ ചൈത്ര തെരേസ ജോണിന്റെ നടപടിക്കെതിരെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരെ ഇകഴ്ത്തി കാട്ടാൻ ശ്രമം നടക്കുന്നു ണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാർട്ടി ഓഫീസുകൾ ഇത്തരം പരിശോധനക്ക് വിധേയമാക്കാറില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പൊതു പ്രവർത്തനത്തെ അംഗീകരിക്കുകയാണ് വേണ്ടത്. പലപ്പോഴും അത് ഉണ്ടാകുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു . ചൈത്രാ തെരേസ ജോണിനെതിരായ നടപടി നിയമസഭയിൽ സബ്മിഷനായി കൊണ്ടു വന്നപ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥയുടെ നടപടിക്കതിരെ മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും രംഗത്തെത്തിയത്

ജനുവരി 23ന് രാത്രി അന്‍പതോളം പേരടങ്ങിയ ഡി.വൈ.എഫ്.ഐ സംഘം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനു കല്ലെറിഞ്ഞതെന്നാണ് കേസ്. പ്രതികളില്‍ പ്രധാനികള്‍ മേട്ടുക്കടയിലെ സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫിസില്‍ ഒളിവില്‍ കഴിയുന്നതായി സിറ്റി സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ചൈത്രയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാത്രി പൊലീസ് സംഘം പാര്‍ട്ടി ഓഫിസില്‍ എത്തിയത്. സി.പി.ഐ.എം നേതാക്കള്‍ പൊലീസിനെ തടഞ്ഞെങ്കിലും പരിശോധന നടത്താതെ പോകില്ലെന്ന് ഡി.സി.പി നിലപാട് എടുക്കുകയായിരുന്നു. ഓഫീസ് സെക്രട്ടറി അടക്കം കുറച്ച് പേര്‍ മാത്രമേ പരിശോധനാ സമയത്ത് ഓഫീസില്‍ ഉണ്ടായിരുന്നുള്ളൂ. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ സംഘം മുറികളെല്ലാം പരിശോധിച്ചു. പ്രതികളുടെ വീടുകളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നായിരുന്നു പൊലീസ് വിശദീകരണം. എന്നാല്‍ ആരെയും കണ്ടെത്താനായില്ല. തൊട്ടുപിന്നാലെ ഡി.സി.പിക്കെതിരെ നടപടിയാവശ്യപ്പെട്ട് സി.പി.ഐ.എം ജില്ലാ നേതൃത്വം മുഖ്യമന്ത്രിയുടെ ഓഫിസിനെയും പാര്‍ട്ടി നേതൃത്വത്തെയും സമീപിക്കുകയായിരുന്നു. തുടര്‍ന്ന ചൈത്ര തെരേസ ജോണിനോട് മുഖ്യമന്ത്രി വിശദീകരണം തേടിയിരുന്നു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (21 minutes ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (33 minutes ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (1 hour ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (1 hour ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (3 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (3 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (3 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (3 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (3 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (3 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (4 hours ago)

പ്രധാനമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കി കോണ്‍ഗ്രസ്  (4 hours ago)

ആല്‍ജോയുടെ വീടിന് ചുറ്റും തീയിട്ടു..! പാമ്പുകൾ കൂട്ടത്തോടെ ചാടി...!  (4 hours ago)

നീയൊന്നും നന്ദഗോവിന്ദൻസ് അല്ലടാ 'നന്ദ കുന്തിരിക്കം ഭജയൻസ്' ഹാലേലൂയ്യ വീട്ടിൽ പോയി പാട് ചെവിക്കുറ്റിക്ക് അടിച്ച് നവീൻ  (4 hours ago)

വികാരങ്ങളുടെയും സംഗീതത്തിന്റെയും സുന്ദരമായ സംഗമമായി “മധുരമീ ജീവിതം"; ഓഡിയോലോഞ്ച് നിർവഹിച്ച് സിദ്ദിഖും വിനയ പ്രസാദും!!!  (5 hours ago)

Malayali Vartha Recommends