Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

കെ.സി വേണുഗോപാല്‍ കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായതോടെ കേരളത്തിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറുന്നു, നഷ്ടം ഐ ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക്

28 JANUARY 2019 08:35 PM IST
മലയാളി വാര്‍ത്ത

More Stories...

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍

കെ.സി വേണുഗോപാല്‍ കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായതോടെ കേരളത്തിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറുന്നു. കുറേ വര്‍ഷമായി ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തമ്മിലുള്ള പോരും പൊരുത്തക്കേടും ഒത്തുതീര്‍പ്പുകളുമാണ് കേരളത്തിലെ കോണ്‍ഗ്രസില്‍ പത്ത് പതിനഞ്ച് കൊല്ലമായി നടക്കുന്നത്. ഇനി അത് കെ.സിയും പ്രവര്‍ത്തകരുടെ ഒ.സിയായ ഉമ്മന്‍ചാണ്ടിയും തമ്മിലാകും. കെ. കരുണാകരന്റെ ആശീര്‍വാദത്തോടെ ഐ ഗ്രൂപ്പിലൂടെ വളര്‍ന്ന് വന്ന കെ.സി പിന്നീട് ഗ്രൂപ്പുമായി അകന്നിരുന്നു. എന്നാല്‍ കഴിഞ്ഞ കുറേ കാലമായി ഐ ഗ്രൂപ്പിലെ താഴേ തട്ടിലുള്ള പ്രവര്‍ത്തകരും നേതാക്കളും കെ.സിക്കൊപ്പം നില ഉറപ്പിച്ചിരിക്കുകയാണ്. ഇത് ചെന്നിത്തലയ്ക്ക് വലിയ തലവേദനയായി മാറിയിരിക്കുകയാണ്.

ഡല്‍ഹിയിലും കേരളത്തിലും മാത്രമല്ല രാജ്യത്തെ കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്ന ശക്തിയായി കെ.സി വളര്‍ന്നതോടെ ഒരു പക്ഷെ, അടുത്ത മുഖ്യമന്ത്രി കസേര അദ്ദേഹത്തിനാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. കാരണം സമുദായ സമവാക്യങ്ങളും കെ.സിക്ക് അനുകൂലമാണ്. കണ്ണൂരിലെ നമ്പ്യാര്‍ കുടുംബത്തില്‍ ജനിച്ച കെ.സിക്ക് എന്‍.എസ്.എസ് നേതൃത്വവുമായി അടുത്തബന്ധമാണുള്ളത്. അങ്ങനെ വരുമ്പോള്‍ ചെന്നിത്തല വേണോ, കെ,സി വേണോ എന്ന ചോദ്യം വരുമ്പോള്‍ കെ.സിയെ കോണ്‍ഗ്രസ് നേതൃത്വം തെരഞ്ഞെടുത്താല്‍ എതിര്‍പ്പുകള്‍ ഉണ്ടാവില്ല. ഇ.കെ നായനാര്‍ക്ക് ശേഷം കേരളത്തില്‍ സവര്‍ണനായ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല എന്ന പരാതിയും പരിഹരിക്കാനാവും. കോണ്‍ഗ്രസില്‍ ആന്റണിയും ഉമ്മന്‍ചാണ്ടിയും സി.പി.എമ്മില്‍ വി.എസും പിണറായിയും ആണ് 2001 മുതല്‍ മുഖ്യമന്ത്രിമാരായത്. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ക്രൈസ്തവരും സി.പി.എം മുഖ്യമന്ത്രിമാര്‍ പിന്നോക്കക്കാരുമായിരുന്നു.

എം.എല്‍.എമാരുടെ എണ്ണം ഐ ഗ്രൂപ്പിന് കൂടുതല്‍ ഉള്ളത് കൊണ്ട് മാത്രമാണ് ചെന്നിത്തല പ്രതിപക്ഷനേതാവായത്. അല്ലാതെ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഏറ്റ പരാജയവും അതിന് വഴിവെച്ച സോളാര്‍ കേസും വിവാദ പദ്ധതികളുമല്ല ഉമ്മന്‍ചാണ്ടി മാറി നില്‍ക്കാന്‍ കാരണം. അതുകൊണ്ട് കെ.സി ഒരു പരിധിവരെ ഉമ്മന്‍ചാണ്ടിക്കും വെല്ലുവിളിയാണ്. കോണ്‍ഗ്രസിലെ യുവനേതാക്കളില്‍ ഭൂരിപക്ഷവും കെ.സിയുടെ മാനസപുത്രന്‍മാരായി മാറിക്കൊണ്ടിരിക്കുകയാണ്. ചെന്നിത്തലയ്‌ക്കൊപ്പം നിന്ന വി.ഡി സതീശനും കെ.സിക്കൊപ്പം കൈകോര്‍ത്തെന്നാണ് അറിയുന്നത്. കാര്യങ്ങളുടെ പോക്ക് ഇങ്ങിനെയാണെങ്കില്‍ കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും കെ.സിയുടെ കുടക്കീഴില്‍ അണിനിരക്കും. രമേശ് ചെന്നിത്തല കെ. കരുണാകരന്റെ അവസാനകാലത്തെ സ്ഥിതിയിലുമായേക്കും. ഒരു പക്ഷെ, കാലം കരുതിവെച്ച കാവ്യനീതിയായേക്കാം അത്. ഐ ഗ്രൂപ്പിന്റെ സ്ഥാപകനായ കരുണാകരനെ വെട്ടിയാണ് ചെന്നിത്തല ഗ്രൂപ്പ് ലീഡറായത്.

പ്രതിപക്ഷനേതാവ് എന്ന നിലയില്‍ ചെന്നിത്തലയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടിക്കും കടുത്ത അതൃപ്തിയുണ്ട്. പലപ്പോഴും മുഖ്യമന്ത്രിയുമായി പ്രതിപക്ഷനേതാവ് ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നെന്നും ആക്ഷേപമുണ്ട്. പിണറായി സര്‍ക്കാര്‍ ഉമ്മന്‍ചാണ്ടിക്കും കെ.സി വേണുഗോപാലിനും എതിരെ സോളാര്‍ കേസ് വീണ്ടും കുത്തിപ്പൊക്കിയപ്പോള്‍ ചെന്നിത്തല എല്ലാ പിന്തുണയും നല്‍കിയെന്നും ആക്ഷേപമുണ്ട്. അതിലെങ്ങും തളരാതെ ഉയര്‍ന്ന് പറന്ന കെ.സി ഇനി കേരളാ മുഖ്യമന്ത്രിയായി ഡല്‍ഹിയില്‍ നിന്ന് പറന്നിറങ്ങിയാലും അത്ഭുതപ്പെടാനില്ല. ഒരു പക്ഷെ, ചെന്നിത്തലയ്ക്ക് നല്‍കാവുന്ന ഏറ്റവും നല്ല മധുരപ്രതികാരമായിരിക്കും അത്.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (28 minutes ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (29 minutes ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (39 minutes ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (55 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (1 hour ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (11 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (11 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (12 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (12 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (12 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (13 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

Malayali Vartha Recommends