തെളിവുകള്‍ നശിപ്പിക്കാനായി മൊബൈല്‍ഫോണുകളും വസ്‌ത്രവും പുഴയില്‍ ഉപേക്ഷിച്ചു... പിടിയിലായതോടെ തത്ത പറയുംപോലെ കൊലപാതകചുരുളഴിഞ്ഞു; നാടിനെ നടുക്കിയ നടുപ്പാറ കൊലപാതകം ഇങ്ങനെ...

കഴിഞ്ഞ പതിമൂന്നിനാണ് ചിന്നക്കനാല്‍ നടുപ്പാറ റിസോര്‍ട്ടില്‍ ഉടമ ജേക്കബ് വര്‍ഗീസും (രാജേഷ്) ജീവനക്കാരന്‍ മുത്തയ്യയും കൊല്ലപ്പെട്ടത്. കൊലപാതകത്തിനുശേഷം പ്രതി തമിഴ്‌നാട്ടിലേയ്‌ക്ക് കടക്കുംമുമ്ബ് രക്‌തക്കറ പറ്റിയ ഷര്‍ട്ടും ഉടുത്തിരുന്ന മുണ്ടും മാറ്റി പകരം രാജേഷിന്റെ ടീ ഷര്‍ട്ട് ധരിച്ചാണ് ഇവിടെനിന്നു രക്ഷപ്പെട്ടത്. രാജേഷിന്റയും മുത്തയ്യയുടേയും മൊബൈല്‍ഫോണും ഇയാള്‍ കൈക്കലാക്കിയിരുന്നു. ഇവിടെനിന്നും മോഷ്‌ടിച്ച കാറില്‍ പ്രതി സേനാപതി ഇല്ലിപ്പാലത്തിലെത്തി പുഴയില്‍ കൈയും കാലും കഴുകിയശേഷം രക്‌തം പറ്റിയ വസ്‌ത്രങ്ങളും മൊബൈല്‍ഫോണുകളും പുഴയില്‍ ഉപേക്ഷിക്കുകയായിരുന്നു. തെളിവുകള്‍ നശിപ്പിക്കാനായി മൊബൈല്‍ഫോണുകളും വസ്‌ത്രവും പുഴയില്‍ ഉപേക്ഷിച്ചതായി ബോബിന്‍ പൊലീസിനോട് പറഞ്ഞിരുന്നു. ഇന്നലത്തെ തിരച്ചിലിനൊടുവിലാണ് ചിന്നക്കനാല്‍ നടുപ്പാറ ഇരട്ട കൊലപാതകക്കേസില്‍ പ്രതി ബോബിന്‍ ധരിച്ചിരുന്ന വസ്‌ത്രവും കൊലപ്പെട്ടവരുടെ മൊബൈല്‍ ഫോണും സേനാപതി ഇല്ലിപ്പാലത്ത് പുഴയില്‍നിന്നു കണ്ടെത്തിയത്. ഇതില്‍ ജേക്കബ് വര്‍ഗീസിന്റെ മൊബൈല്‍ഫോണും ബാക്കിയുള്ള വസ്‌ത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്.
ശാന്തമ്ബാറ സി.ഐ: എസ്. ചന്ദ്രകുമാര്‍, എസ്.ഐ: വി. വിനോദ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കോതമംഗലം ഫയര്‍ഫോഴ്‌സിന്റെ കീഴിലുള്ള സ്‌കൂബാ ടീമാണ് പരിശോധന നടത്തിയത്. പ്രതിയുടെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ പോലീസ് നാട്ടുകാരുടെ സഹായത്തോടെ പുഴയില്‍ തെരച്ചില്‍ നടത്തി. ആദ്യ ദിവസം നടത്തിയ തെരച്ചിലില്‍ വസ്‌ത്രത്തിലൊന്ന് കണ്ടെത്തി. എന്നാല്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്നാണ് പോലീസ് ഫയര്‍ഫോഴ്‌സ് സ്‌കൂബാ ടീമിന്റെ സഹായത്തോടെ വീണ്ടും തെരച്ചില്‍ നടത്തിയത്.
https://www.facebook.com/Malayalivartha























