Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

പാവം തെറ്റിദ്ധരിച്ചു... മുഖ്യമന്ത്രി പരാമര്‍ശിച്ച മരുഭൂമിയില്‍ മാത്രം കണ്ടുവരുന്നപക്ഷികള്‍ ഇപ്പോള്‍ കേരളത്തില്‍; വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞര്‍ തന്നെ രംഗത്തെത്തി

29 JANUARY 2019 10:03 AM IST
മലയാളി വാര്‍ത്ത

More Stories...

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍

മരുഭൂമിയില്‍ മാത്രം കണ്ടുവരുന്ന ദേശാടന പക്ഷികളുടെ ഇഷ്ടപ്രദേശമായി കേരളം മാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് അല്‍പം തമാശയോടെയാണ് കേരളം കേട്ടത്. ഇടയ്ക്കിടയ്ക്ക് കേരളം ചുറ്റുന്ന നരേന്ദ്ര മോഡിയേയും അമിത് ഷായേയും രാഹുല്‍ ഗാന്ധിയേയും ഉദ്ദേശിച്ചാണോ ഇത് പറഞ്ഞതെന്നാണ് വ്യാഖ്യാനം വന്നത്.

തലശേരി ബ്രണ്ണന്‍ കോളേജില്‍ സംസ്ഥാന ജൈവവൈവിധ്യ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മരുഭൂമിയില്‍ നിന്നുള്ള ദേശാടനപ്പക്ഷിയാണ് ഇടയ്ക്കിടെ കേരളത്തിലെത്തുന്നത്. അത് നമ്മളെയെല്ലാം അസ്വസ്ഥമാക്കുന്നതോ, ഭയചകിതരാക്കുന്നതോ ആണ്. എന്ത് ആപത്താണ് ഈ നാടിന് വരാനിരിക്കുന്നതെന്ന് അറിയില്ലെന്നും പിണറായി പറഞ്ഞു.

അതിനിടെ മുഖ്യമന്ത്രി യഥാര്‍ത്ഥത്തില്‍ ആരെയാണ് ഉദ്ദേശിച്ചതെന്ന് പക്ഷി ശാസ്ത്രജ്ഞര്‍ തന്നെ വെളിപ്പെടുത്തുന്നു. റോസി പാസ്‌റ്റെര്‍ അഥവാ റോസ് മൈന എന്ന പക്ഷി കേരളത്തിലെത്തുന്നത് അവയുടെ നാട്ടില്‍ തണുപ്പ് കൂടുന്നതുകൊണ്ടെന്ന് പരിസ്ഥിതിപ്രവര്‍ത്തകര്‍ പറയുന്നത്.

കാലാവസ്ഥാമാറ്റം വരുത്തിയേക്കാവുന്ന ആപത്തുകളെക്കുറിച്ചുള്ള ഉത്കണ്ഠ പങ്കുവെക്കുമ്പോഴായിരുന്നു പരാമര്‍ശം. ഇവിടെ ചൂട് കൂടുന്നതുകൊണ്ടാണ് അവ എത്തുന്നതെന്നും പരിസ്ഥിതിപ്രേമികള്‍ പറയുന്നുണ്ട്.

യൂറോപ്പ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ശൈത്യകാലം തുടങ്ങുമ്പോഴാണ് ഇവ കേരളത്തിലേക്ക് എത്തുന്നത്. ആകാശത്ത് സര്‍ക്കസുകള്‍ (അക്രോബാറ്റിക്‌സ്) കാട്ടിക്കൊണ്ടുള്ള ഇവയുടെ പറക്കല്‍ കൗതുകം പകരുന്ന കാഴ്ച. ഒരു കൂട്ടത്തില്‍ ആയിരക്കണക്കിന് പക്ഷികളുണ്ടാകും. സ്റ്റാര്‍ലിങ് കുടുംബത്തില്‍പ്പെട്ട പക്ഷിയുടെ ശാസ്ത്രനാമം പാസ്റ്റര്‍ റോസേസ്.

കോട്ടയം തിരുനക്കര ക്ഷേത്രത്തിനു സമീപമുള്ള ആലിലും പരിസരത്തും ഇവ കൂട്ടമായി ചേക്കേറുന്നത് കാണാം.

എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനു സമീപവും ഇവയുടെ വലിയ സാന്നിധ്യമുണ്ട്. കേരളത്തിലെമ്പാടും ഏറിയും കുറഞ്ഞും ഇവയുണ്ട്. വന്‍തോതില്‍ വരാന്‍ തുടങ്ങിയിട്ട് അഞ്ചുവര്‍ഷമേ ആയിട്ടുള്ളൂവെന്ന് കോട്ടയം നേച്ചര്‍ സൊസൈറ്റി പ്രസിഡന്റ് ഡോ. ബി.ശ്രീകുമാര്‍ പറഞ്ഞു.

സെപ്റ്റംബര്‍ഒക്ടോബര്‍ മാസങ്ങളിലാണ് മലയാളക്കരയിലേക്കുള്ള ഇവയുടെ ദേശാടനം. വെട്ടുകിളികള്‍, പുഴുക്കള്‍ എന്നിവ പ്രധാന തീറ്റ. മറ്റ് തീറ്റകളും തിന്നും. കേരളത്തിന്റെ പല ഭാഗങ്ങളിലും അഴുകുന്ന മാലിന്യങ്ങള്‍ കൂട്ടിയിടുന്നതും ഇവയെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ കാരണമാകുന്നെന്ന് കരുതുന്നുണ്ട്.

അതെന്തായാലും ഇവ എന്തെങ്കിലും തരത്തിലുള്ള കുഴപ്പങ്ങള്‍ക്കിടയാക്കുന്നതായി കണ്ടെത്തിയിട്ടില്ല. മാത്രവുമല്ല മാലിന്യത്തിലുണ്ടാകുന്ന പുഴുക്കളെയും മറ്റും വന്‍തോതില്‍ തിന്നുതീര്‍ത്ത് നാട് വൃത്തിയാക്കുന്നുമുണ്ട്.

രണ്ട് കാര്യങ്ങള്‍ക്കായാണ് ഭൂരിഭാഗം പക്ഷികളുടെയും ദേശാടനങ്ങള്‍. കാലാവസ്ഥാവ്യതിയാനം മൂലമുള്ള പ്രശ്‌നങ്ങളില്‍നിന്ന് രക്ഷ നേടാനാണ് ഒന്ന്. തീറ്റ തേടിയാണ് മറ്റൊന്ന്. ഇവയുടേത് ഇത് രണ്ടിനും വേണ്ടിയുള്ള വരവ്.

ഇവയുടെ തലയ്ക്കും ചിറകിനും കറുത്ത നിറമാണ്. ബാക്കി ഭാഗങ്ങളെല്ലാം റോസ് നിറവും. അങ്ങനെയാണ് റോസി പാസ്‌റ്റെര്‍ എന്ന േപര് വീണത്. ഇവിടെ കാണുന്നവ അത്ര നിറമുള്ളവയല്ല. തണുപ്പില്‍നിന്ന് ഇവിടത്തെ ചൂടിലേക്ക് എത്തുമ്പോള്‍ സൗന്ദര്യം ചോര്‍ന്നുപോകുന്നു.

മാര്‍ച്ചിലാണ് മടക്കയാത്ര. ഇവിടത്തെ തീറ്റയെല്ലാം തിന്ന് ജന്മദേശത്ത് തിരിച്ചെത്തുമ്പോഴേക്കും പക്ഷികള്‍ സുന്ദരികളും സുന്ദരന്‍മാരുമാകും. പിന്നെ ഇണചേരലിന്റെ നാളുകള്‍. മുട്ടയിടുന്നതും കുഞ്ഞുങ്ങളെ വളര്‍ത്തുന്നതുമെല്ലാം സ്വദേശത്തുതന്നെ. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (23 minutes ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (24 minutes ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (34 minutes ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (50 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (1 hour ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (10 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (11 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (11 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (12 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (12 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (13 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

Malayali Vartha Recommends