Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

അനുനയിപ്പിക്കാന്‍ നീക്കം... തീയില്‍ കുരുത്ത ചൈത്ര ഉറച്ചു തന്നെ; പോലീസിന് അനുവദിച്ചിട്ടുള്ള അധികാരം ഉപയോഗിച്ച് മാത്രമാണ് സിപിഎം ഓഫീസ് റെയ്ഡ് നടത്തിയതെന്ന് ഉറച്ച് ചൈത്ര; നടപടി വന്നാല്‍ മൗനം വെടിയും

29 JANUARY 2019 10:24 AM IST
മലയാളി വാര്‍ത്ത

More Stories...

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍

പോലീസ് സ്‌റ്റേഷന്‍ കല്ലെറിഞ്ഞ കേസിലെ പ്രതികളെ കണ്ടെത്താന്‍ സിപിഎം പാര്‍ട്ടി ഓഫിസ് റെയ്ഡ് ചെയ്ത് ഒരേസമയം നായികയും സിപിഎമ്മുകാരുടെ പ്രതിനായികയുമായി മാറിയിരിക്കുകയാണ് ചൈത്ര തെരേസ ജോണ്‍. സിപിഎം ഓഫീസ് ആക്രമണ കേസില്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ ഉറച്ച് നില്‍ക്കുകയാണ് ചൈത്ര. ക്രമസമാധാനം നിലനിര്‍ത്താന്‍ മാത്രമാണ് താന്‍ ശ്രമിച്ചതെന്ന് ഉറച്ച് വിശ്വസിക്കുകയാണ് ചൈത്ര. പോലീസ് സ്റ്റേഷന്‍ കല്ലെറിഞ്ഞ പ്രതികള്‍ സിപിഎം ഓഫീസില്‍ ഉണ്ടെന്ന വ്യക്തമായ തെളിവ് ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് റെയ്ഡ് നടത്തിയത്. എന്നാല്‍ സിപിഎം ഭക്തരായ പോലീസുകാരാണ് അത് ചോര്‍ത്തി റെയ്ഡ് പൊളിച്ചത്. അതേസമയം എഡിജിപി മനോജ് എബ്രഹാമിന്റെ റിപ്പോര്‍ട്ടില്‍ ചൈത്ര നിയമ പ്രകാരമാണ് റെയ്ഡ് നടത്തിയതെന്ന് പറയുന്നെങ്കിലും ജാഗ്രത പാലിക്കണമെന്ന് പറയുന്നു. ഉയര്‍ന്ന ഉദ്യോഗസ്ഥരെ റെയ്ഡ് അറിയക്കണമത്രെ. അതും സിപിഎം ഓഫീസ് റെയ്ഡില്‍. നല്ല കഥ. എങ്കില്‍ പിന്നെ എപ്പോ പാര്‍ട്ടിക്കാര്‍ അറിഞ്ഞെന്ന് ചോദിച്ചാല്‍ മതി.

നടപടി വന്നാല്‍ പിന്നെ ചൈത്ര വിട്ടു വീഴ്ച വരുത്തില്ലെന്നാണ് പൊതുവേയുള്ള സംസാരം. നിയമം നടപ്പിലാക്കാന്‍ ശ്രമിച്ച യുവതിയെ ബലിയാടാക്കി എന്ന ആക്ഷേപം അതോടെ സര്‍ക്കാരില്‍ വരും. നവോത്ഥാനം കൊട്ടിഘോഷിക്കുന്ന സര്‍ക്കാരിന്റെ നിലപാടിനെതിരെ പ്രതിപക്ഷം ആഞ്ഞടിക്കും.

ചൈത്രയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും നല്ല സപ്പോര്‍ട്ടാണ് ഇപ്പോഴും ലഭിക്കുന്നത്. ചൈത്രയെ പുകഴ്ത്തുന്ന കഥകളാണ് നിറയെ. ചൈത്ര തെരേസ ജോണിനെ ഐ.പി.എസിലേയ്ക്ക് ആകര്‍ഷിച്ചത് ഡിറ്റക്്റ്റീവ് നോവലുകളാണ്. ചെറുപ്പത്തില്‍ വായന ഹരമാക്കിയിരുന്ന കാലത്ത് ചൈത്ര അധികം വായിച്ചിരുന്നത് കുറ്റാന്വേഷണ നോവലുകളായിരുന്നു.

ബംഗലൂരു ക്രൈസ്റ്റ് കോളേജില്‍ നിന്ന് സൈക്കോളജിയും ഹൈദ്രാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.എ സോഷ്യോളജിയും നേടിയ ചൈത്ര സൈക്കോളജിയായിരുന്നു സിവില്‍ സര്‍വീസിന് തെരഞ്ഞെടുത്ത വിഷയം. ചെറുപ്പത്തില്‍ വായന ഏറെ ഇഷ്ടപ്പെട്ടിരുന്ന ചൈത്ര കഠിനാദ്ധ്വാനത്തിന്റെയും നിശ്ചയ ദാര്‍ഡ്യത്തിന്റെയും ആള്‍ രൂപം കൂടിയായിരുന്നു. 2016 കേരള കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥയാണ് ചൈത്ര തലശ്ശേരി പോലീസ് സബ് ഡിവിഷനിലെ ആദ്യവനിത ഐ.പി.എസ് ഓഫീസറായിരുന്നു.

കേരളത്തെ ഏറെ ഞെട്ടിക്കുകയും വന്‍ ചര്‍ച്ചയായി മാറുകയും ചെയ്ത മൂന്ന് കേസുകളാണ് തുടക്കത്തില്‍ തന്നെ ചൈത്രയെ തേടിയെത്തിയത്. ചുമതലയേറ്റ് നാലുമാസം കഴിഞ്ഞപ്പോള്‍ എ.ബി.വി.പി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിന്റെ കൊലപാതകക്കേസ് തേടിവന്നു. കണ്ണൂര്‍ കോളയോട് ആലപ്പറമ്പ് സ്വദേശിയും ആര്‍എസ്എസ് പ്രവര്‍ത്തകനും പേരാവൂര്‍ ഐടിഐ വിദ്യാര്‍ത്ഥിയുമായ ശ്യാമപ്രസാദിനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയ സംഭവം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

തൊട്ടു പിന്നാലെ കണ്ണൂര്‍ എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷൂഹൈബിന്റെയും കൊലപാതക കേസിലും ഇടപെടേണ്ടി വന്നു. കാറിലെത്തിയ സംഘം ഷുഹൈബിനെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ഇതിന് പിന്നാലെ അടുത്ത കേരളം കണ്ട ഏറ്റവും വലിയ ക്രൂരത പിണറായിയില്‍ സ്വന്തം മക്കളെ ഉള്‍പ്പെടെ കുടുംബത്തിലെ മൂന്നുപേരെ യുവതി കൊലപ്പെടുത്തിയ സംഭവവും നടന്നത് ഈ സമയത്തായിരുന്നു.

ഇവര്‍ ഐ.പി.എസുകാരിയായതിന് പിന്നില്‍ നിശ്ചയദാര്‍ഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഒരു കഥയുണ്ട്. നിരന്തര പരിശ്രമം കൊണ്ട് അഞ്ചാം തവണ ഐ.പി.എസ് ചൈത്രയുടെ വഴിക്കുവന്നു. അഞ്ചു തവണയും എഴുത്തു പരീക്ഷ പാസായി. മൂന്നു തവണ ഇന്റര്‍വ്യൂ വരെ എത്തി. മൂന്നാം അവസരത്തില്‍ അഭിമുഖ പരീക്ഷയെന്ന കഠിനമായിരുന്ന ഘട്ടവും മറികടന്നു. 2012ല്‍ 550ാം റാങ്ക് നേടി ചൈത്രയ്ക്ക് ഐ.ആര്‍.ടി.എസ് ലഭിച്ചിരുന്നു. 2013 ല്‍ പ്രിലിമിനറി പോലും പാസാകാന്‍ കഴിഞ്ഞില്ല. പരാജയത്തില്‍ തളര്‍ന്നു പോകാതെ വീണ്ടും പരിശ്രമിച്ചു. 2015 ല്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 111ാം റാങ്ക് കരസ്ഥമാക്കി 2016 ഐ.പി.എസ്. ബാച്ചില്‍ കേരള കേഡര്‍ ഉദ്യോഗസ്ഥയായി.

കേന്ദ്രീയ വിദ്യാലയയിലായിരുന്നു ചൈത്രയുടെ സ്‌കൂള്‍ പഠനം. പിന്നീട് ബംഗളുരു െ്രെകസ്റ്റ് കോളജില്‍നിന്നു ബിരുദവും െഹെദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍നിന്നു ബിരുദാനന്തര ബിരുദവും നേടി. കരാട്ടെയില്‍ ബ്ലാക്‌ബെല്‍റ്റും നേടി. 2012 ല്‍ ഇന്ത്യന്‍ റെയില്‍വേ ട്രാഫിക് സര്‍വീസില്‍ പ്രവേശിച്ച െചെത്രയുടെ സ്വപ്‌നങ്ങള്‍ അതിലും വലുതായിരുന്നു.

അക്കാലത്ത് ഹൈദരാബാദ് ദേശീയ പോലീസ് അക്കാദമിയില്‍ നിന്ന് അന്ന് പുറത്തിറങ്ങിയ രണ്ടു മലയാളികളില്‍ ഒരാള്‍ ചൈത്രയായിരുന്നു. മറ്റേയാള്‍ സുനില്‍ദാസും. സ്‌റ്റേഷന്‍ ആക്രമണത്തിലെ പ്രതികളെ തേടി സി.പി.എം. ജില്ലാ കമ്മറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയതാണ് ചൈത്ര ഏറ്റവും പുതിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഡി.സി.പിയായിരുന്ന ആര്‍ഷ ആദിത്യ ശബരിമല ഡ്യൂട്ടിക്ക് പോയപ്പോള്‍ പകരക്കാരിയായാണ് ചൈത്ര തെരേസ ജോണിന് തിരുവനന്തപുരം ഡി.സി.പി.യുടെ അധിക ചുമതല നല്കിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (23 minutes ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (24 minutes ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (34 minutes ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (50 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (1 hour ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (10 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (11 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (11 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (12 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (12 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (13 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

Malayali Vartha Recommends