Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

തലയില്‍ കൈവച്ച് ജനം... ചൈത്ര തെരേസ ജോണിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ തകര്‍ത്ത ചര്‍ച്ച; ചൈത്രയുടേത് സുരേഷ് ഗോപിക്ക് പഠിക്കാനുള്ള എടുത്തുചാട്ടമെന്ന് പോലീസിലെ ഒരു വിഭാഗം പറയുമ്പോള്‍ പൊളിച്ചടുക്കി മറുപക്ഷം

29 JANUARY 2019 11:14 AM IST
മലയാളി വാര്‍ത്ത

More Stories...

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍

ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ ചൈത്ര തെരേസ ജോണാണ് സോഷ്യല്‍ മീഡിയയിലെ താരം. ഭരിക്കുന്ന പാര്‍ട്ടിയുടെ തലതൊട്ടപ്പനായ സിപിഎമ്മിന്റെ ഓഫീസ് റെയ്ഡ് നടത്തുക എന്നു വച്ചാല്‍... അത് യാഥാര്‍ത്ഥ്യമാക്കിയ ചൈത്രയ്ക്ക് അനുകൂലമായും പ്രതികൂലമായും തര്‍ക്കം മുറുകുകയാണ്. പോലീസ് സ്‌റ്റേഷന് കല്ലെറിഞ്ഞ കേസില്‍ പ്രതികളെ കണ്ടെത്താന്‍ സി.പി.എമ്മിന്റെ പാര്‍ട്ടി ഓഫീസ് റെയ്ഡ് ചെയ്ത ചൈത്രയുടെ നിലപാട് പല രീതിയിലാണ് വിലയിരുത്തുന്നത്. ചൈത്ര സുരേഷ് ഗോപിയെ പോലെ ഭരണ കൂടത്തെ വിറപ്പിച്ചുവെന്ന് അനുകൂല തരംഗ മുണ്ടാക്കുമ്പോള്‍ തന്നെ അവര്‍ സുരേഷ് ഗോപിയ്ക്ക് പഠിയ്ക്കുകയാണെന്ന നെഗറ്റീവ് സന്ദേശവും പ്രചരിപ്പിക്കുകയാണ്.

ചൈത്രയെ അനുകൂലിച്ച് ഒരു വിഭാഗം രംഗത്തെത്തിയപ്പോള്‍ വകതിരിവില്ലാത്ത പ്രവര്‍ത്തിയെന്നാണ് മറുവിഭാഗത്തിന്റെ ആക്ഷേപം. ഇതുസംബന്ധിച്ച് പോലീസ് വാട്‌സ്ആപ് ഗ്രൂപ്പുകളിലും ഇടത് അനുകൂലപ്രതികൂല വിഭാഗങ്ങളിലും സൈബര്‍തര്‍ക്കം അരങ്ങുതകര്‍ക്കുകയാണ്.

കമ്മിഷണര്‍ സിനിമയിലെ 'സുരേഷ് ഗോപിക്ക് പഠിക്കാനുള്ള' എടുത്തുചാട്ടമാണ് ചൈത്രയുടേതെന്നാണ് ഇടത് അനുകൂല പോലീസ് വിഭാഗത്തിന്റെ ആരോപണം. പുതുതായി സേനയിലെത്തിയതിന്റെ ആവേശമാണിത്. കാര്യങ്ങള്‍ വിശദമായി പരിശോധിക്കാതെയുള്ള എടുത്തുചാട്ടമായിരുന്നു ചൈത്രയുടേത്. ഫോണ്‍ സംഭാഷണത്തിന്റെ അടിസ്ഥാനത്തിലാണ് സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസ് പരിശോധന നടത്തിയതെന്നായിരുന്നു ചൈത്രയുടെ വിശദീകരണം. എന്നാല്‍, സൈബര്‍ സെല്ലിന്റെ സഹായം ഉള്‍പ്പെടെ സ്വീകരിക്കാമെന്നിരിക്കെ ഇതിനു നില്‍ക്കാതെ പാര്‍ട്ടി ഓഫീസ് പെട്ടെന്ന് റെയ്ഡ് ചെയ്തത് പക്വതയില്ലായ്മയാണെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ധീരമായ നടപടിയെന്നാണ് ചൈത്രയുടെ നിലപാടിനെ മറുഭാഗം പ്രകീര്‍ത്തിക്കുന്നത്. സംശയമുണ്ടെങ്കില്‍ പാര്‍ട്ടി ഓഫീസുകളില്‍ പരിശോധന നടത്താന്‍ എന്തിനു മടിക്കുന്നു എന്നും ഇവര്‍ ചോദ്യമുയര്‍ത്തുന്നു. പാര്‍ട്ടി ഓഫീസുകള്‍ പരിശോധിക്കുന്നത് കൃത്യമായ മുന്‍കരുതലോടെ വേണമെന്ന പ്രചരണവും ഒരു വിഭാഗം അടിച്ചുവിടുന്നുണ്ട്

അതേസമയം സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങളില്‍ നല്ലൊരുപങ്കും ചൈത്രയ്ക്കു പിന്തുണ നല്‍കുന്നുണ്ട്. സൈബര്‍ സഖാക്കള്‍ മറു ആരോപണവുമായി എത്തുന്നുണ്ടെങ്കിലും ധീരമായ നിലപാടെടുത്ത പോലീസ് ഉദ്യോഗസ്ഥയ്ക്ക് അഭിനന്ദനം, ചൈത്രയ്‌ക്കൊപ്പം എന്നിങ്ങനെയുള്ള പോസ്റ്റുകളുമായി നിരവധിപേരാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. മുമ്പ് മൂന്നാര്‍ സബ് കലക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനും ആലപ്പുഴ കലക്ടറായിരുന്ന ടി.വി. അനുപമയും സര്‍ക്കാരിനും, സി.പി.എമ്മുമായി കൊമ്പുകോര്‍ത്ത് വിവാദങ്ങളില്‍ അകപ്പെട്ടപ്പോഴും സമൂഹമാധ്യമങ്ങളില്‍ ഇവരുടെ നിലപാടുകള്‍ക്ക് വലിയ പിന്തുണയാണു ലഭിച്ചത്.

സ്വര്‍ണക്കള്ളക്കടത്തുകാരുടെ പേടിസ്വപ്‌നമായിരുന്ന അച്ഛന്റെ മകള്‍. ഭീഷണികളെ കൂസാതെ ജോലി ചെയ്യുന്ന പാരമ്പര്യം ചൈത്ര തെരേസ ജോണിനു ജന്മസിദ്ധം.

ഇന്ത്യന്‍ റവന്യു സര്‍വീസിലെ 1983 ബാച്ച് ഉദ്യോഗസ്ഥന്‍ ഡോ. ജോണ്‍ ജോസഫാണു ചൈത്രയുടെ പിതാവ്. കോഴിക്കോട് ഈസ്റ്റ്ഹില്‍ സ്വദേശി. കസ്റ്റംസിലും റവന്യു ഇന്റലിജന്‍സിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ച ജോണ്‍ ജോസഫ് മലബാര്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്തുകള്‍ പലതവണ പിടികൂടി മാഫിയയ്ക്കു തലവേദന സൃഷ്ടിച്ചു. ഇപ്പോള്‍ ഡല്‍ഹിയില്‍ സ്‌പെഷല്‍ സെക്രട്ടറിയാണ്. ബജറ്റ് ഇന്‍വെസ്റ്റിഗേഷന്‍ അംഗമായും പ്രവര്‍ത്തിക്കുന്നു.

കേന്ദ്രീയ വിദ്യാലയയിലായിരുന്നു ചൈത്രയുടെ സ്‌കൂള്‍ പഠനം. പിന്നീട് ബംഗളുരു െ്രെകസ്റ്റ് കോളജില്‍നിന്നു ബിരുദവും ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍നിന്നു ബിരുദാനന്തര ബിരുദവും നേടി. കരാട്ടെയില്‍ ബ്ലാക്‌ബെല്‍റ്റും നേടി. 2012 ല്‍ ഇന്ത്യന്‍ റെയില്‍വേ ട്രാഫിക് സര്‍വീസില്‍ പ്രവേശിച്ച ചൈത്രയുടെ സ്വപ്‌നങ്ങള്‍ അതിലും വലുതായിരുന്നു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 111ാം റാങ്ക് കരസ്ഥമാക്കി 2016 ഐ.പി.എസ്. ബാച്ചില്‍ കേരള കേഡര്‍ ഉദ്യോഗസ്ഥയായി. വയനാട്ടിലായിരുന്നു പരിശീലനകാലം. പിന്നീട് തലശേരി എസ്.പിയായി പ്രവര്‍ത്തിച്ചു.

ക്രമസമാധാനച്ചുമതലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ഉദ്യോഗസ്ഥയെന്ന പേരും സമ്പാദിച്ചു. വെറ്ററിനറി വകുപ്പില്‍ ജോയിന്റ് ഡയറക്ടറായി വിരമിച്ച ഡോ. മേരി ഏബ്രഹാമാണു മാതാവ്. ഏക സഹോദരന്‍ ഡോ. അലന്‍ ജോണ്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഓര്‍ത്തോപീഡിക്‌സ് പി.ജി. വിദ്യാര്‍ഥി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (24 minutes ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (25 minutes ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (35 minutes ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (51 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (1 hour ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (11 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (11 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (12 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (12 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (12 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (13 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

Malayali Vartha Recommends