Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിധിയുടെ വിളയാട്ടം... ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയെ ഭര്‍ത്താവ് കൃഷ്ണനുണ്ണി പൂര്‍ണമായും കൈവിടുന്നു; അമ്മായിയമ്മയെ തല്ലി കുടുംബത്തെ മൊത്തത്തില്‍ വെറുപ്പിച്ചിട്ട് കുടുംബത്തില്‍ കഴിയേണ്ട; . വിവാഹമോചന ഹര്‍ജി നല്‍കാനായി രണ്ട് അഭിഭാഷകരെ കണ്ടു

09 FEBRUARY 2019 09:30 AM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ കയറിയ കനക ദുര്‍ഗയ്ക്ക് വീണ്ടും മനസമാധാനം അകലെയാണ്. മല ചവിട്ടി ലോകത്തിന്റെ മുമ്പില്‍ കുപ്രസിദ്ധി നേടിയെങ്കിലും നാട്ടുകാരുടേയും ബന്ധുക്കളുടേയും മുമ്പില്‍ കനക ദുര്‍ഗ ഒന്നുമല്ലാതായി മാറുകയായിരുന്നു. അമ്മായി അമ്മയെ തല്ലുകയും കോടതി വിധിയുടെ വെളിച്ചത്തില്‍ വീട് സ്വന്തമാക്കുകയും ചെയ്ത കനക ദുര്‍ഗയോട് ഭര്‍ത്താവിനും കുടുംബത്തിനും തീര്‍ത്താല്‍ തീരാത്ത പകയായി. അവസാനം വിവാഹ ബന്ധത്തിന് ഒരുങ്ങുകയാണ് ഭര്‍ത്താവ് കൃഷ്ണനുണ്ണി.

അങ്ങനെ ശബരിമല യുവതീ പ്രവേശനത്തിലെ വിവാദനായികയെ കൃഷ്ണനുണ്ണി പൂര്‍ണ്ണമായും കൈവിടാനൊരുങ്ങുന്നു. വിവാഹബന്ധം വേര്‍പെടുത്താനൊരുങ്ങുന്നതായും ഇതിനായി ഹര്‍ജി നല്‍കാനായി രണ്ട് അഭിഭാഷകരെ കണ്ടതായുമാണ് വിവരം. പക്ഷേ ശബരിമലദര്‍ശനം എങ്ങനെ വിവാഹമോചനത്തിനു കാരണമായി പറയുമെന്ന ആശയക്കുഴപ്പം തീര്‍ന്നിട്ടില്ല. വിവാഹമോചന ഹര്‍ജി നല്‍കാനായി രണ്ട് അഭിഭാഷകരെ കണ്ടെങ്കിലും അവര്‍ ഇക്കാര്യം ബോദ്ധ്യപ്പെടുത്തിയിരിക്കുകയാണ്.

കനകദുര്‍ഗ കോടതിയുത്തരവിലൂടെ അങ്ങാടിപ്പുറത്തെ ഭര്‍തൃവീട്ടില്‍ എത്തിയെങ്കിലും തനിച്ചാണു താമസം. കനകദുര്‍ഗ്ഗ എത്തിയതോടെ കൃഷ്ണനുണ്ണി മാതാവ് സുമതിയമ്മയ്ക്കും 12 വയസുള്ള ഇരട്ടക്കുട്ടികള്‍ക്കുമൊപ്പം വാടകവീട്ടിലേക്കു താമസം മാറിയിരുന്നു. എന്നാല്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം കഴിയാന്‍ അവസരമാവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കാനുള്ള തയാറെടുപ്പിലാണ് അവര്‍. ഭര്‍ത്താവിനു തന്നെ വേണ്ടെന്നാണെങ്കില്‍ മക്കളെ ഒപ്പം കിട്ടാനായി കോടതിയെ സമീപിക്കും.

മക്കള്‍ക്കു വേണ്ടി മലപ്പുറം ജില്ലാ ശിശുക്ഷേമ സമിതിക്കു പരാതി നല്‍കിയിട്ടുണ്ട്. സമിതിയുടെ തീരുമാനം അനുകൂലമല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കനകദുര്‍ഗ മംഗളത്തോടു പറഞ്ഞു. സുഹൃത്ത് ബിന്ദുവിനൊപ്പം മല ചവിട്ടാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടതോടെ കനകദുര്‍ഗ ദിവസങ്ങളോളം അജ്ഞാതവാസത്തിലായിരുന്നു. ഇരുളിന്റെ മറവില്‍ പോലീസിന്റെ സഹായത്തോടെ ദര്‍ശനം നടത്തിയതിനു ശേഷവും ഏതാനും ദിവസം ഒളിച്ചുതാമസിച്ചു. പിന്നീടു ഭര്‍തൃവീട്ടിലെത്തിയപ്പോള്‍ െകെയാങ്കളിയായി. സുമതിയമ്മ പട്ടികക്കഷണത്തിനടിച്ചെന്നു പറഞ്ഞ് കനകദുര്‍ഗ ചികിത്സ തേടി. തന്നെ തള്ളിയിട്ടെന്ന വാദവുമായി സുമതിയമ്മയും ആശുപത്രിയിലെത്തി.

അങ്ങാടിപ്പുറത്തെ വീട്ടില്‍ കയറ്റില്ലെന്നു കൃഷ്ണനുണ്ണിയും തറവാട്ടുവീട്ടില്‍ കയറ്റില്ലെന്നു സഹോദരനും പ്രഖ്യാപിച്ചതോടെയാണു കോടതിയെ സമീപിച്ച് ഭര്‍തൃവീട്ടില്‍ കഴിയാന്‍ അനുമതി നേടിയത്. നാലു വനിതകളടക്കം 10 മുതല്‍15 വരെ പോലീസുകാര്‍ സംരക്ഷണത്തിനായി ഒപ്പമുണ്ട്. സെപ്ലെകോയില്‍ അസിസ്റ്റന്റ് സെയില്‍സ് വുമണായ കനകദുര്‍ഗ പെരിന്തല്‍മണ്ണയിലെ ഓഫീസിലേക്കു പോയാലും വീട്ടില്‍ പോലീസ് സാന്നിധ്യമുണ്ടാകും. കനകദുര്‍ഗ സമ്മാനിച്ച മാനക്കേടിനൊപ്പം, പോലീസിന്റെ മുഴുവന്‍സമയ സാന്നിധ്യം െസ്വെരജീവിതത്തിനു തടസമാണെന്നും മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഓവര്‍സിയറായ കൃഷ്ണനുണ്ണി പറയുന്നു.

പുലാമന്തോള്‍ ഗ്രാമ ന്യായാലയത്തിന്റെ ഉത്തരവ് പ്രകാരമാണ് കനക ദുര്‍ഗ വീട്ടില്‍ കഴിഞ്ഞയാഴ്ച ഭര്‍ത്താവിന്റെ വീട്ടില്‍ തിരിച്ചെത്തിയത്. കനക ദുര്‍ഗയെ ആരും തടയരുതെന്നും ഭര്‍ത്താവിന്റെ പേരിലുള്ള വീട് തല്‍ക്കാലം വില്‍ക്കരുതെന്നും പുലാമന്തോള്‍ ഗ്രാമന്യായാലയം വിധി പറഞ്ഞു. കനകദുര്‍ഗ എത്തിയതോടെ ഭര്‍ത്താവ് കൃഷ്ണനുണ്ണിയും ഭര്‍തൃമാതാവും മറ്റൊരു വീട്ടിലേക്ക് മാറുകയായിരുന്നു. തങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ വീട്ടില്‍ നിന്നും കണ്ണീരോടെയാണ് സുമതിയും ഭര്‍ത്താവും ഇറങ്ങിയത്.

അതേസമയം, പൊലീസ് സുരക്ഷയിലും വധഭീഷണിയുണ്ടെന്ന് ശബരിമലയില്‍ ദര്‍ശനം നടത്തിയ കോഴിക്കോട് സ്വദേശി ബിന്ദു വെളിപ്പെടുത്തിയിരുന്നു. തടവിന് തുല്യമായ സ്ഥിതിയാണ് ഷോര്‍ട്ട് സ്‌റ്റേഹോമില്‍ കനക ദുര്‍ഗയുടേതെന്നും പറഞ്ഞിരുന്നു. ശബരിമല ദര്‍ശനം കഴിഞ്ഞ് മൂന്നാഴ്ച പിന്നിട്ടിട്ടും ഭീഷണികളുടെ നടുവിലാണ് ബിന്ദു. സമൂഹമാധ്യമങ്ങളില്‍ തന്റെയും കനകദുര്‍ഗയുടെയും ഫോട്ടോ പ്രചരിപ്പിച്ച് കൊല്ലണമെന്ന ആഹ്വാനമാണ് സംഘപരിവാര്‍ ഇപ്പോള്‍ നടത്തുന്നതെന്നാണ് ബിന്ദു ആരോപിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (55 minutes ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (1 hour ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (3 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (3 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (3 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (3 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (3 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (3 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (4 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (4 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (4 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (4 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (5 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (5 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (6 hours ago)

Malayali Vartha Recommends