Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമംതിരിഞ്ഞു നോക്കാതെ രാഷ്ടീയ പാർട്ടികൾ; ലൈംഗിക അതിക്രമം തടയുന്നതിന് തൊഴിലിടങ്ങളിൽ ആഭ്യന്തര പരാതി പരിഹാര സമിതികൾ രൂപീകരിക്കണമെന്ന കോടതി ഉത്തരവിനോട് കോൺഗ്രസും ബിജെപിയും ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾക്ക് വിമുഖത

09 FEBRUARY 2019 10:11 AM IST
മലയാളി വാര്‍ത്ത

സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾക്കെതിരെ പരാതി പരിഹാര സെല്ലുകൾ രൂപീകരിക്കാതെ രാഷ്ട്രീയ പാർട്ടികൾ ഒളിഞ്ഞു കളിക്കുന്നു. സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിന് തൊഴിലിടങ്ങളിൽ ആഭ്യന്തര പരാതി പരിഹാര സമിതികൾ രൂപീകരിക്കണമെന്ന കോടതി ഉത്തരവിനോടാണ് കോൺഗ്രസും ബിജെപിയും ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളുടെ വിമുഖത പ്രകടിപ്പിക്കുന്നത്. രാഷ്ടീയ പാർട്ടികൾ ആദ്യം പരിഗണിക്കേണ്ട വിഷയമാണ് സ്ത്രീ സുരക്ഷ. എന്നാൽ സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾളിൽ പരാതി പരിഹാര സെല്ലുകൾ രൂപീകരിക്കുന്നതിൽ രാഷ്ട്രീയ പാർട്ടികൾ മുന്നോട്ട് വരാത്തത് എന്താണെന്ന കാര്യം വ്യക്തമല്ല. എന്നാൽ നിലവിൽ സി.പിഎം മാത്രമാണ് പരാതി പരിഹാര സമിതി രൂപീകരിച്ചതെന്നും മന്ത്രാലയം അറിയിക്കുന്നു.

സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിന് തൊഴിലിടങ്ങളിൽ ആഭ്യന്തര പരാതി പരിഹാര സമിതികൾ രൂപീകരിക്കണമെന്ന കോടതി ഉത്തരവിനോടുള്ള രാഷ്ട്രീയ പാർട്ടികളുടെ വിമുഖത തുടരുന്നു. സമിതി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ 52 അംഗീകൃത പാർട്ടികൾക്ക് കേന്ദ്ര വനിതാ-ശുശുക്ഷേമ മന്ത്രാലയം നോട്ടീസയിച്ചിരുന്നു. എന്നാൽ സി.പിഎം മാത്രമാണ് പരാതി പരിഹാര സമിതി രൂപീകരിച്ചതായി മന്ത്രാലയത്തെ അറിയിച്ചത്.

1997ൽ ജസ്റ്റിസ് ജെ.എസ് വർമ്മയുടെ അദ്ധ്യക്ഷതയിലുള്ള സുപ്രീകോടതി ബഞ്ചാണ് തൊഴിലിടത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനായി ആഭ്യന്തര പരാതി പരിഹാര സമിതികൾ രൂപീകരിക്കണമെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2013ൽ നിയമം നിലവിൽ വരികയും ചെയ്തു. എന്നാൽ കോടതി ഉത്തരവും നിയമവും നിലവിലുണ്ടായിട്ടും ആഭ്യന്തര സമിതികൾ രൂപീകരിക്കാൻ തയ്യാറാവാത്തതിനെ തുടർന്നാണ് നേരത്തെ കേന്ദ്ര വനിതാ-ശുശുക്ഷേമ മന്ത്രി മേനകാ ഗാന്ധി ഇക്കാര്യം ചൂണ്ടിക്കാട്ടി രാഷ്ട്രീയ പാർട്ടികൾക്ക് നോട്ടീസയച്ചത്.

രാഷ്ട്രീയ പാർട്ടികൾ പരാതി പരിഹാര സമിതികൾ രൂപീകരിക്കണമെന്നും ഇത് സംബന്ധിച്ച വിവരങ്ങൾ മന്ത്രാലയത്തെ രേഖാമൂലം അറിയണക്കണമെന്നും സമിതിയെക്കുറിച്ചുള്ള വിവരങ്ങൾ വെബ്‌സെറ്റിൽ പ്രസിദ്ധീകരിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മേനകാ ഗാന്ധിയുടെ സ്വന്തം പാർട്ടിയായ ബി.ജെ.പി പോലും നിയമത്തെ അവഗണിച്ചിരിക്കുകയാണ്.

52 പാർട്ടികൾക്ക് നോട്ടീസ് ലഭിച്ചെങ്കിലും സി.പി.എം മാത്രമാണ് ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിച്ചത്. എന്നാൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നടന്നതായ പരാതിയുണ്ടായിട്ടും സി.പി.എമ്മിനുള്ളിൽ പോലും ഈ പരാതികൾ സമിതിക്കു മുന്നിലെത്തിയില്ലെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് നിലപാടെടുക്കുന്ന പാർട്ടികളും വാചാലരാകുന്ന നേതാക്കളും പരാതി പരിഹാരത്തിനായി സമിതികൾ രൂപീകരിക്കാൻ തങ്ങളുടെ സ്വന്തം പ്രസ്ഥാനങ്ങളിൽ പോലും ശ്രമം നടത്തുന്നില്ല എന്നുള്ള വ്യാപകമായ വിമർശനമാണ് വിവിധ കോണുകളിൽ നിന്നുയരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (55 minutes ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (1 hour ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (3 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (3 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (3 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (3 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (3 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (3 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (4 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (4 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (4 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (4 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (5 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (5 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (6 hours ago)

Malayali Vartha Recommends