Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

കോഴിക്കോട്ടെ ആനിഹാള്‍ റോഡിലെ എടിഎം തട്ടിപ്പുകേസിലെ മുഖ്യനെ കേരളാപോലീസ് ഡല്‍ഹിയില്‍ വച്ച് പിടികൂടി; ഹരിയാന സ്വദേശിയായ പ്രതി ബിടെക് ബിരുദധാരി

22 FEBRUARY 2019 05:06 PM IST
മലയാളി വാര്‍ത്ത

എടിഎം തട്ടിപ്പ് കേസില്‍ പ്രതിയായ ഹരിയാന സ്വദേശി പിടിയില്‍. ഹരിയാന മേവട്ട്ജില്ലയിലെ വാജിദ് ഖാനെ(28)യാണ് ടൗണ്‍ സിഐ എ.ഉമേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് ഡല്‍ഹിയില്‍ വച്ച് പിടികൂടിയത്. കോഴിക്കോട് ടൗണ്‍പോലീസ് 2017-18 കാലത്തായി രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് ഇയാള്‍. 11 എടിഎം തട്ടിപ്പുകേസുകളാണ് വാജിദിനെതിരേയുള്ളത്.

അതിസാഹസികമായി 10 ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടാനായത്. ഹരിയാനയിലെ മുന്തേട്ട ഗ്രാമത്തിലെത്തിയ സിഐയും സംഘവും നാട്ടുകാരുമായി ഇടപെട്ട് തന്ത്രപരമായാണ് വാജിദിനെ കുറിച്ച് വിവരങ്ങള്‍ അന്വേഷിച്ചിരുന്നത്. ഈ ഗ്രാമത്തിലെ 70 ശതമാനമാളുകളും ക്രിമിനലുകളായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പിനാങ്ക്‌വാ പോലീസിലും ഈ പ്രതികള്‍ക്കെതിരേ കേസുകളുണ്ടായിരുന്നു.

എടിഎം മെഷിന്‍ കടത്തിക്കൊണ്ടുവരുന്നതിനിടെ വെടിവയ്പ് നടത്തിയ കേസാണ് ഇവര്‍ക്കെതിരേയുണ്ടായിരുന്നത്. ഇതിനെ തുടര്‍ന്ന് പ്രതികളെല്ലാം പ്രദേശത്ത് നിന്ന് മുങ്ങുകയായിരുന്നു. തുടര്‍ന്ന് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഡല്‍ഹി സൗത്തിലെ സത്പടി സൗത്ത് എന്ന സ്ഥലത്ത് വാജിദ്ഖാന്‍ ഉള്ളതായി അറിയുന്നത്.

പോലീസെത്തിയതോടെ പ്രതി ബഹളം വച്ച് ആളെ കൂട്ടി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. തുടര്‍ന്ന് മെഹറോളി പോലീസ് സ്‌റ്റേഷനില്‍ നിന്ന് കൂടുതല്‍ പോലീസെത്തി ആള്‍ക്കൂട്ടത്തില്‍ നിന്ന് അന്വേഷണസംഘത്തെ രക്ഷപ്പെടുത്തുകയായിരുന്നു. സിഐക്കൊപ്പം മുഹമ്മദ് സബീര്‍, ജയചന്ദ്രന്‍ , റിജേഷ്പ്രമോദ്, സജില്‍കുമാര്‍ എന്നിവരായിരുന്നുള്ളത്.

എങ്കിലും കോടികളുടെ എടിഎം കവര്‍ച്ച നടത്തിയ സംഘത്തിന്റെ തലവന്‍ ഇപ്പോഴും ഒളിവില്‍. പിനാങ്ക്‌വാ മുന്തേട്ട, മേവട്ട് ഗ്രാമത്തിലെ അന്‍സാറിനെയാണ് പോലീസിന് ഇതുവരേയും പിടികൂടാനാവാത്തത്. 2017-18 കാലഘട്ടങ്ങളില്‍ കോഴിക്കോട്ടെ ആനിഹാള്‍ റോഡിലെ എടിഎമ്മില്‍നിന്ന് പണം അപഹരിച്ച കേസില്‍ അന്‍സാറിനുള്ള പങ്ക് പോലീസിന് അന്വേഷണത്തില്‍ വ്യക്തമായതാണ്.

തുടര്‍ന്ന് ഇയാളെ ടൗണ്‍പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിചേര്‍ക്കുകയായിരുന്നു. ഇത്തവണയും ഹരിയാന കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തലനാരിഴയ്ക്കാണ് അന്‍സാര്‍ രക്ഷപ്പെട്ടത്. അന്‍സാറിനെ പിടികൂടാനായി വീണ്ടും അന്വേഷണസംഘം ഹരിയാനയിലേക്ക് പോവുന്നുണ്ട്.

ബിടെക് എന്‍ജിനിയറാണ് അന്‍സാര്‍. അതേസമയം അന്‍സാറിനെ കൂടാതെ തന്നെ പിനാങ്ക്‌വാ ഗ്രാമത്തില്‍ എടിഎം കവര്‍ച്ച നടത്തുന്ന അമ്പതിലേറെ സംഘങ്ങളുണ്ടെന്നാണ് പോലീസിന് വ്യക്തമായത്. അന്‍സാറിനെ സ്വന്തം ഗ്രാമത്തിലെത്തി പിടികൂടുന്നത് ദുഷ്‌കരമാണെന്നാണ് പോലീസ് പറയുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (2 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (5 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (5 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (5 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (6 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (6 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (6 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (7 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (7 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (7 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (7 hours ago)

IRAN നോവായി കൊച്ചുമകൾ  (8 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (8 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (8 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (8 hours ago)

Malayali Vartha Recommends