വനിതാ ട്വന്റി 20 ഏഷ്യാ കപ്പിന്റെ പത്താം പതിപ്പിന് നാളെ ദുബായിൽ തുടക്കമാകും...

വനിതാ ട്വന്റി 20 ഏഷ്യാ കപ്പിന്റെ പത്താം പതിപ്പിന് നാളെ ദുബായിൽ തുടക്കമാകും. നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്ക കിരീടം നിലനിർത്താനായി ഇറങ്ങുമ്പോൾ, ടൂർണമെന്റിലെ റെക്കോർഡ് ജേതാക്കളായ ഇന്ത്യ നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കാനുള്ള ലക്ഷ്യത്തിലാണ്.
ആഗസ്ത് 28 മുതൽ സെപ്തംബർ 13 വരെയാണ് ടൂർണമെന്റ്. ആദ്യമായാണ് വനിതാ ഏഷ്യാ കപ്പിന് ദുബായ് വേദിയാകുന്നത്. അതേസമയം എട്ട് ടീമുകളെ നാല് വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. ഗ്രൂപ്പ് എയിൽ ഇന്ത്യ, പാകിസ്ഥാൻ, ഹോങ്കോങ് ചൈന, തായ്‌ലൻഡ് എന്നിവരും ഗ്രൂപ്പ് ബിയിൽ നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്ക, ബംഗ്ലാദേശ്, യുഎഇ, ഇന്തോനേഷ്യ എന്നിവരുമാണ്.
ഓരോ ടീമും സ്വന്തം ഗ്രൂപ്പിലെ മറ്റ് ടീമുകളുമായി ഓരോ മത്സരം വീതം കളിക്കും. ഇരു ഗ്രൂപ്പുകളിലെയും ആദ്യ രണ്ട് സ്ഥാനക്കാർ സെമിഫൈനലിലേക്ക് യോഗ്യത നേടുകയും ചെയ്യും.
"https://www.facebook.com/Malayalivartha

























