പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...

മ്യൂസിയം പോലീസ് സ്റ്റേഷൻ വിവാദത്തിൽ പ്രതികളായ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നിയമനടപടിയുമായി മുന്നോട്ട് പോവുകയാണ് പോലീസ്. ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി ജിതിൻരാജ്, പതിനാറാം പ്രതിയും സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ ഐ.പി ബിനു എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചു കഴിഞ്ഞു.
സ്റ്റേഷനകത്ത് വെച്ച് പ്രതികൾ നടത്തിയ ഓണാഘോഷവും റീൽസ് ചിത്രീകരണവും വെറുമൊരു ആഘോഷമല്ല, മറിച്ച് സാക്ഷികളെ ഭീഷണിപ്പെടുത്താനും തങ്ങൾക്ക് പോലീസിലുള്ള സ്വാധീനം പൊതുസമൂഹത്തിന് മുന്നിൽ കാട്ടാനുമുള്ള ബോധപൂർവ്വമായ ശ്രമമായിരുന്നു എന്നാണ് പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha























