കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!

ഒരു നിമിഷത്തെ അശ്രദ്ധ റോഡിൽ വരുത്തിവെക്കുന്നത് എത്ര വലിയ ഭീകരാന്തരീക്ഷമാണെന്ന് തെളിയിക്കുന്ന വാർത്തകളാണ് എറണാകുളം കൂത്താട്ടുകുളത്ത് നിന്നും പുറത്തുവരുന്നത്. കാക്കൂരിൽ സിഗ്നൽ നൽകാതെ പെട്ടെന്ന് തിരിഞ്ഞ ഒരു ബൈക്ക് യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് മുപ്പത്തിയഞ്ചോളം യാത്രക്കാരുമായി വന്ന ടൂറിസ്റ്റ് ബസ് പെട്രോൾ പമ്പ് വളപ്പിലേക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്.
ഇലഞ്ഞിയിലേക്ക് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയ സംഘമാണ് ബസിലുണ്ടായിരുന്നത്. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. പെട്രോൾ പമ്പിലെ ഇന്ധന ബോക്സുകൾക്ക് തൊട്ടടുത്താണ് ഈ ഭീമൻ വാഹനം വന്ന് വീണത് എന്നതിനാൽ വലിയൊരു സ്ഫോടന ദുരന്തമാണ് ഇന്ന് തലനാരിഴയ്ക്ക് ഒഴിവായത്. പരിക്കേറ്റ ഇരുപതോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha



























